സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദ്
റോയൽ സൗദി എയർഫോഴ്സ് പൈലറ്റും, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ എസ്.ടി.എസ്-51-ജി യിലെ അംഗവുമായിരുന്നു സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദ്. സൗദ് രാജകുടുംബത്തിലെ അംഗം കൂടിയാണ് സുൽത്താൻ. ബഹിരാകാശസഞ്ചാരം നടത്തുന്ന ആദ്യ അറബ് വംശജനും, ഇസ്ലാമുമാണ് സുൽത്താൻ. ഒരു ബഹിരാകാശ വാഹനത്തിൽ സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു സുൽത്താൻ.
സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദ് | |
---|---|
പേലോഡ് സ്പെഷലിസ്റ്റ് | |
ദേശീയത | സൗദി അറേബ്യ |
ജനനം | റിയാദ്, സൗദി അറേബ്യ | 27 ജൂൺ 1956
മറ്റു തൊഴിൽ | പൈലറ്റ് |
റാങ്ക് | കേണൽ, റോയൽ സൗദി എയർഫോഴ്സ് |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | ഏഴു ദിവസം, ഒരു മണിക്കൂർ, 38 മിനുട്ട് |
ദൗത്യങ്ങൾ | STS-51-G |
ദൗത്യമുദ്ര |
ആദ്യകാല ജീവിതം
തിരുത്തുക1956 ജൂൺ 27 ന് സൗദി അറേബ്യയിലെ റിയാദിലാണ് സുൽത്താൻ ജനിച്ചത്.[1] സൗദി അറേബ്യയുടെ ഇപ്പോഴത്തേ ഭരണാധികാരിയായ സൽമാൻ രാജാവിന്റെ രണ്ടാമത്തെ മകനാണ് സുൽത്താൻ. സുൽത്താൻ ബിൻദ് തുർക്കി അൽ സുദൈരി ആണ് മാതാവ്.
വിദ്യാഭ്യാസം
തിരുത്തുകറിയാദിലെ സ്കൂളിലായിരുന്നു സിൽത്താൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമേരിക്കയിലെ ഡെൻവർ സർവ്വകലാശാലയിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ സുൽത്താൻ തന്റെ ബിരുദം പൂർത്തിയാക്കി.[2] രാഷ്ട്രതന്ത്രവും, സാമൂഹ്യശാസ്ത്രവും പ്രധാനവിഷയങ്ങളായി, 1999 ൽ സിറാകുസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
ഔദ്യോഗിക ജീവിതം
തിരുത്തുക1982 ൽ സൗദി അറേബ്യയുടെ വിവര മന്ത്രാലയത്തിൽ ഒരു ഗവേഷകനായിട്ടായിരുന്നു സുൽത്താൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[3] 1984 വരേ അദ്ദേഹം ഈ ഉദ്യോഗത്തിൽ തുടർന്നു.[4] 1984 ൽ ലോസ് ആഞ്ചൽസിൽ വച്ചു നടന്ന വേനൽക്കാല ഒളിംപിക്സിൽ പങ്കെടുത്ത സൗദി അറേബ്യൻ സംഘത്തിന്റെ മീഡിയ കമ്മിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സുൽത്താൻ.
ബഹിരാകാശയാത്ര
തിരുത്തുക1958 ജൂൺ 17 മുതൽ ജൂൺ 24 വരെ, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ STS-51-G ൽ ഒരു പേലോഡ് സ്പെഷലിസ്റ്റായി സുൽത്താൻ രാജകുമാരൻ യാത്ര ചെയ്തു. തന്റെ 28 ആമത്തെ വയസ്സിലായിരുന്നു സുൽത്താൻ രാജകുമാരന്റെ ബഹിരാകാശയാത്ര. ഇതോടെ, ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും സുൽത്താന്റെ പേരിലായി.[5]
അവലംബം
തിരുത്തുക- ↑ "സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദ്". spacefacts. Archived from the original on 2016-06-17. Retrieved 2016-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "A prince in space". aramcoworld. Archived from the original on 2016-06-17. Retrieved 2016-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Sultan Salman Abdulaziz Al-Saud Payload Specialist". നാസ. Archived from the original on 2016-06-17. Retrieved 2016-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "First Arab astronaut makes a royal tour of space". The windsor. 1958-06-20. Retrieved 2016-06-17.
- ↑ "A prince in space". aramcoworld. Archived from the original on 2016-06-17. Retrieved 2016-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link)