1980-കളിൽ, രണ്ടു തവണ അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവാണ്, സുൽത്താൽ അലി കേഷ്ത്മന്ദ്. അഫ്ഗാൻ കമ്മ്യൂണിസ്റ്റ് കക്ഷിയായ പി.ഡി.പി.എയുടെ സ്ഥാപകനേതാവും, പാർട്ടിയുടെ പാർചം വിഭാഗാംഗവുമായിരുന്നു കേഷ്ത്മന്ദ്. അഫ്ഗാനിസ്താനിൽ സോവിയറ്റ് സൈനികാധിനിവേശത്തിന്റെ ആരംഭത്തിലാണ് പ്രസിഡണ്ട് ബാബ്രക് കാർമാലിനു കീഴിൽ 1981-ൽ ഇദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. പിന്നീട് പ്രസിഡണ്ട് നജീബുള്ളക്കു കീഴിൽ 1989-ൽ രണ്ടാംവട്ടവും പ്രധാനമന്ത്രിയായി.

സുൽത്താൻ അലി കേഷ്ത്മന്ദ്
അഫ്ഗാനിസ്താന്റെ 17-ആമത് പ്രധാനമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ 6-ആമത് പ്രധാനമന്ത്രി
ഓഫീസിൽ
1989 ഫെബ്രുവർ 21 – 1990 മേയ് 8
രാഷ്ട്രപതിമുഹമ്മദ് നജീബുള്ള
മുൻഗാമിമുഹമ്മദ് ഹസൻ ഷാർഖ്
പിൻഗാമിഫസൽ ഹഖ് ഖാലിഖ്യാർ
അഫ്ഗാനിസ്താന്റെ 15-ആമത് പ്രധാനമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ 4-ആമത് പ്രധാനമന്ത്രി
ഓഫീസിൽ
1981 ജൂൺ 11 – 1988 മേയ് 26
രാഷ്ട്രപതിബാബ്രക് കാർമാൽ
ഹാജി മുഹമ്മദ് ചംകാനി
മുൻഗാമിബാബ്രക് കാർമാൽ
പിൻഗാമിമുഹമ്മദ് ഹസൻ ഷാർഖ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1935-05-22) മേയ് 22, 1935  (89 വയസ്സ്)
കാബൂൾ, അഫ്ഗാനിസ്താൻ
രാഷ്ട്രീയ കക്ഷിപി.ഡി.പി.എ. (പാർചം വിഭാഗം)

അഫ്ഗാനിസ്താനിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടും, പാർട്ടിയിൽ കേഷ്ത്മന്ദിന്റെ എതിർപക്ഷമായ ഖൽഖ് വിഭാഗത്തിൽ ഉൾപ്പെട്ട, നൂർ മുഹമ്മദ് താരക്കിയുടെ ഭരണകാലത്ത് 1978 അവസാനം, കേഷ്ത്മന്ദ് തടവിലാകുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ താരക്കിയുടെ പിൻ‌ഗാമിയായ ഹഫീസുള്ള അമീന്റെ ഭരണകാലത്ത്, 1979-ൽ ഈ വധശിക്ഷ 15 വർഷത്തെ തടവായി ഇളവുചെയ്തു. സോവിയറ്റ് അധിനിവേശത്തിനു ശേഷം പ്രസിഡണ്ട് ബാബ്രക് കാർമാലിനു കീഴിൽ ഉപപ്രധാനമന്ത്രി, ആസൂത്രണമന്ത്രി, പോളിറ്റ് ബ്യൂറോ അംഗം എന്നീ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. പിന്നീട് 1981-ൽ ഇദ്ദേഹം പ്രധാനമന്ത്രിയായി. കുറേക്കാലത്തിനു ശേഷം, 1990-ൽ ഇദ്ദേഹം ആദ്യ വൈസ് പ്രസിഡണ്ടായും നിയമിക്കപ്പെട്ടിരുന്നു.

ഒരു ഹസാരയായിരുന്ന കേഷ്ത്മന്ദിനെ പ്രധാനനന്ത്രിസ്ഥാനത്തേക്ക് നിയമിച്ചത്, മാർക്സിസ്റ്റ് സർക്കാരിനെതിരെ പഷ്തൂണുകളുടെ രോഷം വർദ്ധിപ്പിക്കാൻ ഇടയാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യത്തോടെ ഇദേഹം ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു.[1]

  1. Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 308–309. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)