സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിമാചൽ പ്രദേശും
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ഹിമാചൽ പ്രദേശിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിമാചൽ പ്രദേശും " എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2][3] 2022 ൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ ഹിമാചൽ പ്രദേശ് തമിഴ്‌നാടിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി.[4][5] സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ ഹിമാചൽപ്രദേശ് തമിഴ്‌നാട് എന്നിവ 66 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.[6] ഗോവ മൂന്നാം സ്ഥാനവും, ഉത്തരാഖഡ്, കർണാടക എന്നിവ നാലും അഞ്ചും സ്ഥാനങ്ങളും കൈവരിച്ചു.[7]
പശ്ചാത്തലം
തിരുത്തുകദാരിദ്ര്യം ഇല്ലാതാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ലിംഗസമത്വം, ഫെഡറൽ പോളിസി, നീതി ആയോഗ് തുടങ്ങിയ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) 56 നഗരപ്രദേശങ്ങളുടെ പട്ടികയിൽ ഹിമാചൽ പ്രദേശിലെ ഷിംല ദേശീയ സൂചികയിൽ ഒന്നാം സ്ഥാനത്താണ്.[8] നീതി ആയോഗും ജർമ്മനിയുടെ സാമ്പത്തിക സഹകരണ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച SDG നഗര സൂചികയിൽ പറയുന്നതനുസരിച്ച് കൊയമ്പത്തൂർ, ചണ്ഡീഗഢ്, തിരുവനന്തപുരം, കൊച്ചി, പനജി, പൂനെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്‌പൂർ എന്നീ നഗരങ്ങൾ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഷിംലയെ പിന്തുടരുന്നു. ഈ നഗരപ്രദേശങ്ങൾ 100-ൽ 75.5 നും 69.79 നും ഇടയിൽ സ്‌കോർ ചെയ്‌ത് മുൻനിരക്കാരായി വിലയിരുത്തപ്പെട്ടു.[9]
അവലംബം
തിരുത്തുക- ↑ https://himachal.nic.in/WriteReadData/l892s/15_l892s/1499233704.pdf
- ↑ https://www.niti.gov.in/sites/default/files/2019-01/Himachal%20Pradesh.pdf
- ↑ https://planning.hp.gov.in/plgSDGsnew.aspx
- ↑ https://economictimes.indiatimes.com/news/economy/indicators/kerala-himachal-top-sustainable-development-goals-index/articleshow/73027234.cms?from=mdr
- ↑ https://timesofindia.indiatimes.com/city/chandigarh/himachal-ranks-2nd-in-achieving-sustainable-development-goals/articleshow/73037999.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-08-10. Retrieved 2023-08-08.
- ↑ https://newsonair.com/2021/06/04/himachal-pradesh-ranks-2nd-in-country-in-sdg-india-index-and-dashboard/
- ↑ https://www.investindia.gov.in/siru/sdg-india-index-and-dashboard-shimla
- ↑ https://shimlamc.hp.gov.in/Awards/Index/55-shimla-ranks-no-1-in-sustainable-developme