ഒരു ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാണ് സുഷമ വർമ (ജനനം: 3 നവംബർ 1992).[1] നിലവിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ്കീപ്പറും വലംകൈ ബാറ്റ്സ്‌വുമണുമാണ് സുഷമ വർമ.

സുഷമ വർ
Verma at the 2017 World Cup
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സുഷമ വർമ
ജനനം (1992-11-03) 3 നവംബർ 1992  (31 വയസ്സ്)
ഷിംല, ഹിമാചൽ പ്രദേശ്
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിn/a
റോൾവിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്16 നവംബർ 2014 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം24 നവംബർ 2014 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം23 ജൂലൈ 2017 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.5
ആദ്യ ടി205 ഏപ്രിൽ 2013 v ബംഗ്ലാദേശ്
അവസാന ടി204 ഡിസംബർ 2016 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2011-ഹിമാചൽ പ്രദേശ് (സ്ക്വാഡ് നം. 5)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I
കളികൾ 1 29 19
നേടിയ റൺസ് - 64 31
ബാറ്റിംഗ് ശരാശരി - 5.81 10.33
100-കൾ/50-കൾ - -/- -/-
ഉയർന്ന സ്കോർ - 33 12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/1 21/16 6/19
ഉറവിടം: ESPNcricinfo, 24 ജൂലൈ 2017

2017ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രി വീരഭദ്ര സിങ് സുഷമ വർമയ്ക്ക് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജോലി വാഗ്ദാനം ചെയ്തിരുന്നു.[2][3]

പ്രാദേശിക മത്സരങ്ങൾ തിരുത്തുക

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടിയാണ് ആദ്യമായി കളിച്ചത്. 2011ലെ ദേശീയ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഈ ടൂർണമെന്റിൽ ഹിമാചൽ പ്രദേശ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹിമാചൽ പ്രദേശിൽ നിന്നും അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ച ആദ്യ വനിതയാണ് സുഷമ വർമ. [4][5][6][7]

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ റെയിൽവേസിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ വ‌നിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഹർമൻപ്രീത് കൗർ, പൂനം റൗത്ത് എന്നിവരോടൊപ്പം ഈ ടീമിൽ സുഷമ വർമ കളിച്ചിരുന്നു. [8]

അന്താരാഷ്ട്ര ക്രിക്കറ്റ് തിരുത്തുക

2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു സുഷമ വർമ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 9 റണ്ണുകൾക്ക് പരാജയപ്പെട്ടു.[9][10][11]

അവലംബം തിരുത്തുക

  1. ESPN Cricinfo
  2. "HP CM Virbhadra Singh honours cricketer Sushma Verma - Times of India". The Times of India. Retrieved 2017-08-28.
  3. Rajta, Subhash (2017-07-22). "Contrasting tales of two talented Himachali girls". tribuneindia.com. Retrieved 2017-08-28. {{cite news}}: Cite has empty unknown parameter: |dead-url= (help)
  4. "Himachal cricket, a new dawn and hope". Archived from the original on 2014-10-25. Retrieved 2018-03-03.
  5. She shunned volleyball shorts for white flannels, is first HP woman in Indian squad
  6. 'Accidental wicketkeeper' Sushma Verma braces for Dharamsala homecoming
  7. This one's for the girls
  8. "Was waiting for this opportunity - Sushma Verma". Cricinfo (in ഇംഗ്ലീഷ്). Retrieved 2017-08-28.
  9. Live commentary: Final, ICC Women's World Cup at London, Jul 23, ESPNcricinfo, 23 July 2017.
  10. World Cup Final, BBC Sport, 23 July 2017.
  11. England v India: Women's World Cup final – live!, The Guardian, 23 July 2017.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുഷമ_വർമ&oldid=3648052" എന്ന താളിൽനിന്ന് ശേഖരിച്ചത്