വീരഭദ്ര സിങ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഒൻപത് തവണ നിയമസഭാംഗം, അഞ്ച് തവണ ലോക്സഭാംഗം, അഞ്ച് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, നാല് തവണ കേന്ദ്ര മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഹിമാചൽ പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു വി.ബി.എസ്. എന്നറിയപ്പെടുന്ന വീരഭദ്രസിംഗ്.(1934-2021) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2021 ജൂലൈ 8ന് അന്തരിച്ചു.[1][2][3]

വീരഭദ്ര സിങ്
കേന്ദ്ര, ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2012
മുൻഗാമിദിൻഷ പട്ടേൽ
പിൻഗാമിവിലാസ് റാവു ദേശ്മുഖ്
കേന്ദ്ര, ഉരുക്ക് വകുപ്പ് മന്ത്രി
ഓഫീസിൽ
2009-2011
മുൻഗാമിരാം വിലാസ് പസ്വാൻ
പിൻഗാമിബേനി പ്രസാദ് വർമ്മ
ഹിമാചൽ പ്രദേശ്, മുഖ്യമന്ത്രി
ഓഫീസിൽ
2012-2017, 2003-2007, 1993-1998, 1985-1990, 1983-1985
മുൻഗാമിപ്രേം കുമാർ ധൂമൽ
പിൻഗാമിജയറാം ഠാക്കൂർ
ലോക്സഭാംഗം
ഓഫീസിൽ
2009, 1980, 1971, 1967, 1962
മണ്ഡലം
  • മണ്ഡി
  • ഷിംല
നിയമസഭാംഗം
ഓഫീസിൽ
2017, 2012, 2007, 2003, 1998, 1993, 1990, 1985, 1983
മണ്ഡലം
  • അർക്കി
  • ഷിംല റൂറൽ
  • റോഹ്റു
  • ജുബ്ബൽ കോട്ട്ഖെ
വ്യക്തിഗത വിവരങ്ങൾ
ജനനം1934 ജൂൺ 23
സരഹൻ, ബുഷ്ർ, ഷിംല
മരണംജൂലൈ 8, 2021(2021-07-08) (പ്രായം 86)
ഷിംല, ഹിമാചൽ പ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികൾപ്രതിഭ സിംഗ്, രത്നകുമാരി
കുട്ടികൾ6

ജീവിതരേഖ

തിരുത്തുക

ഹിമാചൽ പ്രദേശിലെ ഷിംലയിലെ ബുഷ്റിൽ രജ്പുത് രാജ കുടുംബത്തിൽ രാജാ പദം സിംഗിൻ്റെയും റാണി ശാന്തിദേവിയുടേയും മകനായി 1934 ജൂൺ 23ന് ജനിച്ചു. ചെറുപ്പത്തിലെ നാട്ടുരാജാവായി അവരോധിക്കപ്പെട്ടു.

ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂൾ, ഷിംലയിലെ സെൻ്റ് എഡ്വേർഡ് സ്കൂൾ, ബിഷപ്പ് കോട്ടൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വി.ബി.എസ് ഡൽഹിയിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി.

ഒരു പ്രൊഫസർ ആകാനായിരുന്നു താത്പര്യമെങ്കിലും 1962-ൽ ലാൽ ബഹദൂർ ശാസ്ത്രിയിൽ നിന്ന് ലഭിച്ച ഒരു ഫോൺ വിളിയാണ് തൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് എന്നായിരുന്നു വി.ബി.എസിൻ്റെ അഭിപ്രായം. 1961-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന വി.ബി.എസ് 1962-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നെഹ്റുവിൻ്റെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോൺഗ്രസ് ടിക്കറ്റിൽ ഷിംലയിൽ നിന്ന് 1962-ലും 1967-ലും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് വി.ബി.എസിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡിയിൽ നിന്ന് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതൽ 1977 വരെ കേന്ദ്ര വ്യേമയാന വകുപ്പ് സഹമന്ത്രിയായിരുന്ന വി.ബി.എസ്. 1980-ൽ വീണ്ടും മണ്ഡിയിൽ ലോക്സഭാംഗമായി. 1982 മുതൽ 1983 വരെ വ്യവസായ വകുപ്പിൽ സംസ്ഥാന ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചു.

1983-ൽ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലെത്തിയ വി.ബി.എസ് 1983-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി ഹിമാചൽ പ്രദേശിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിറ്റിംഗ് സീറ്റായ ജുബ്ബൽ കോട്ഖെയിൽ നിന്ന് വീണ്ടും നിയമസഭാംഗമായി 1985-ലെ നിയമസഭയിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 1985 മുതൽ 1990 വരെ രണ്ടാമതും മുഖ്യമന്ത്രിയായി നിയമിതനായി.

1990, 1993, 1998, 2003, 2007 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ റോഹ്റു മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ വി.ബി.എസ് കോൺഗ്രസിന് ഹിമാചൽ നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ച 1993 മുതൽ 1998 വരെയും 2003 മുതൽ 2007 വരെയും വീണ്ടും മുഖ്യമന്ത്രിയായി തുടർന്നു. 1998 മുതൽ 2003 വരെയും 2007 മുതൽ 2012 വരെയും നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ നിന്ന് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേന്ദ്രത്തിൽ 2009 മുതൽ 2012 വരെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി.

2012-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഷിംല റൂറലിൽ നിന്ന് നിയമസഭാംഗമായ വി.ബി.എസ് കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതോടെ അഞ്ചാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അർക്കി മണ്ഡലത്തിൽ നിന്നും ജയിച്ച് ഒൻപതാം തവണയും നിയമസഭാംഗമായി.

നാലു തവണ (1977, 1979-1980, 1992-1994, 2012) ഹിമാചൽ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ച ഇന്ത്യയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു വി.ബി.എസ്.[4]

സ്വകാര്യ ജീവിതം

തിരുത്തുക
  • ആദ്യ ഭാര്യ :
  • രത്നകുമാരി
  • മക്കൾ :
  • ജ്യോത്സന
  • അനുരാധ
  • അഭിലാഷ
  • മീനാക്ഷി
  • രണ്ടാം ഭാര്യ :
  • പ്രതിഭ സിംഗ്(ലോക്സഭാംഗം)[5]
  • മക്കൾ :
  • അപരാജിത
  • വിക്രമാദിത്യ(നിയമസഭാംഗം)

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2021 ജൂലൈ 8ന് അന്തരിച്ചു.[6]

  1. "ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർ ഭദ്രസിങ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2021/07/08/former-himachal-pradesh-chief-minister-virbhadra-singh-dies-at-87.amp.html
  2. "virbhadra singh death news: Former Himachal Pradesh chief minister Virbhadra Singh passes away - The Economic Times" https://m.economictimes.com/news/politics-and-nation/former-himachal-pradesh-chief-minister-virbhadra-singh-passes-away/amp_articleshow/84223309.cms
  3. "Former Himachal Pradesh Chief Minister Virbhadra Singh passes away" https://inc.in/congress-sandesh/tribute/former-himachal-pradesh-chief-minister-virbhadra-singh-passes-away
  4. "Former Himachal Pradesh chief minister Virbhadra Singh passes away, Virbhadra Singh" https://english.mathrubhumi.com/amp/news/india/former-himachal-pradesh-chief-minister-virbhadra-singh-passes-away-1.5813742
  5. "വീരഭദ്ര സിങ്ങിന്റെ ഭാര്യ ഹിമാചൽ പിസിസി അധ്യക്ഷ" https://www.manoramaonline.com/news/india/2022/04/27/virbhadras-widow-new-himachal-pcc-chief.amp.html
  6. "Former Himachal Pradesh Chief Minister Virbhadra Singh passes away - The Hindu" https://www.thehindu.com/news/national/former-himachal-pradesh-chief-minister-virbhadra-singh-passes-away/article35205306.ece/amp/
"https://ml.wikipedia.org/w/index.php?title=വീരഭദ്ര_സിങ്&oldid=3829906" എന്ന താളിൽനിന്ന് ശേഖരിച്ചത്