കേരളത്തിൽ നിന്നുള്ള ഒരു പാചക വിദഗ്ദനും, അവതാരകനുമാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള (ജനനം 25 ഏപ്രിൽ 1978). ബിബിസിയുടെ മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം[1].

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ കൊല്ലം ജില്ലയിലെ തെക്കുംഭാഗം എന്ന സ്ഥലത്ത് ശശിധരൻ പിള്ളയുടെയും രാധമ്മയുടെയും മകനായാണ് സുരേഷ് പിള്ള ജനിച്ചത്.[2] ചവറ സൗത്തിലെ ജിപിഎച്ച്എസ്എസിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെസ്സ് കളിക്കാരനായിരുന്ന അദ്ദേഹം നിരവധി സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[3]

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ കൊല്ലത്തെ ഒരു റെസ്റ്റോറന്റിൽ വെയിറ്ററായാണ് സുരേഷ് തന്റെ തൊഴിൽ ആരംഭിക്കുന്നത്.[2] പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയ പിള്ള ആറ് വർഷത്തോളം അവിടെ ഹെഡ് ഷെഫായി ജോലി ചെയ്തു. ദ ലീല, ലണ്ടനിലെ വീരസ്വാമി എന്നീ റെസ്റ്റോറന്റുകളിലായി[4] ജോലി ചെയ്ത അദ്ദേഹം നിലവിൽ കൊല്ലത്തുള്ള റാവിസ് ഹോട്ടലിൽ കോർപറേറ്റ് ഷെഫ്, കുളിനറി ഡയരക്റ്റർ എന്നീ പദവികൾ വഹിക്കുന്നു[5].

  1. "A Masterchef from Kerala". Deccan Chronicle. Retrieved September 21, 2020.
  2. 2.0 2.1 "Suresh Pillai on his experiments with food". The Hindu. March 30, 2018.
  3. "Chef Pillai and his Michelin Star Journey". Kerala Insider. January 15, 2020.
  4. "Chef Suresh Pillai's #CookForKerala aims to raise funds for the flood-affected". The New Indian Express. September 10, 2018.
  5. "Fresh Fare". The New Indian Express. September 10, 2018.
"https://ml.wikipedia.org/w/index.php?title=സുരേഷ്_പിള്ള&oldid=4101552" എന്ന താളിൽനിന്ന് ശേഖരിച്ചത്