1901ൽ കായംകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന വനിതാ മാസികയാണ് ‘സുമംഗല’. പന്തളത്തു തമ്പുരാൻ, ഉള്ളൂർ, വള്ളത്തോൾ, അപ്പൻ തമ്പുരാൻ മുതൽ ആ കാലത്തെ തലയെടുപ്പുള്ള എഴുത്തുകാരുടെ രചനകളാൽ സമ്പന്നമായിരുന്നു ‘സുമംഗല’. കേരളത്തിലെ ആദ്യകാല മുദ്രാലയങ്ങളിലൊന്നായ കായംകുളത്തെ സുവർണ രത്ന പ്രഭാ പ്രസിലായിരുന്നു അച്ചടിച്ചിരുന്നത്. ഇ.എൻ. കേശവപിള്ള, എരുവയിൽ ചക്രപാണി വാര്യർ, എന്നിവരായിരുന്നു പത്രാധിപർ. എം. രാമസ്വാമി നായിഡുവായിരുന്നു പ്രസാധകൻ. മൂന്നു വർഷത്തോളം പുറത്തിറങ്ങി. പിന്നീട് ബ്രഹ്മവിദ്യാഭൂഷൺ പി.കെ. പണിക്കരുടെ നേതൃത്ത്വത്തിൽ പുനഃപ്രസിദ്ധീകരിച്ചെങ്കിലും നീണ്ടു നിന്നില്ല.[1]

സുമംഗല
ഗണംവനിതാ മാസിക
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആദ്യ ലക്കം1916
രാജ്യം ഇന്ത്യ
ഭാഷമലയാളം,
  1. https://www.manoramaonline.com/women/women-news/2018/03/09/news-paper-for-women.html
"https://ml.wikipedia.org/w/index.php?title=സുമംഗല_(ആനുകാലികം)&oldid=3109985" എന്ന താളിൽനിന്ന് ശേഖരിച്ചത്