സുബ്രഹ്മണ്യകിരീടം

ചെടിയുടെ ഇനം

ബഹുവർഷിയായ നിറയെ മഞ്ഞപ്പൂക്കളുണ്ടാകുന്ന ഒരു അലങ്കാരസസ്യമാണ് സുബ്രഹ്മണ്യകിരീടം(ശാസ്ത്രീയനാമം: Tecoma stans).അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകളുടെ ഔദ്യോഗികപുഷ്പവും ബഹാമാസിന്റെ ദേശീയപുഷ്പവും സുബ്രഹ്മണ്യകിരീടമാണ്.

സുബ്രഹ്മണ്യകിരീടം
സുബ്രഹ്മണ്യകിരീടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
T stans
Binomial name
Tecoma stans
Synonyms
  • Bignonia frutescens Mill. Synonym
  • Bignonia incisa DC. [Invalid] Synonym
  • Bignonia sorbifolia Salisb. Synonym
  • Bignonia stans L. Synonym
  • Bignonia tecoma Wehmer Synonym
  • Bignonia tecomoides DC. Synonym
  • Gelseminum stans (L.) Kuntze Synonym
  • Stenolobium incisum Rose & Standl. Synonym
  • Stenolobium quinquejugum Loes. Synonym
  • Stenolobium stans (L.) Seem. Synonym
  • Stenolobium stans var. apiifolium (DC.) Seem. Synonym
  • Stenolobium stans var. multijugum R.E.Fr. Synonym
  • Stenolobium stans var. pinnatum Seem. Synonym
  • Stenolobium tronadora Loes. Synonym
  • Tecoma incisa (Rose & Standl.) I.M.Johnst. Synonym
  • Tecoma molle Kunth Synonym
  • Tecoma stans var. angustatum Rehder Synonym
  • Tecoma stans var. apiifolia DC. Synonym
  • Tecoma stans var. stans Synonym
  • Tecoma tronadora (Loes.) I.M.Johnst. Synonym
  • Tecoma velutina Lindl. Synonym

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വരൾച്ചയെ നന്നായി നേരിടാൻ കഴിവുള്ള ഈ ചെടി ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു. പക്ഷികളെയും പൂമ്പാറ്റകളെയും തേനീച്ചകളെയും പൂക്കൾ ആകർഷിക്കുന്നു. പയറുപോലെയുള്ള കായയുടെയുള്ളിലെ വിത്തുകൾ പറക്കാനുതകുന്ന ചിറകുകളോടുകൂടിയതാണ്. കാടുനശിപ്പിക്കപ്പെട്ടിടത്തെല്ലാം വേഗത്തിൽ വളർന്നുപടരാൻ ശേഷിയുള്ള സുബ്രഹ്മണ്യകിരീടം നല്ലൊരു കാലിത്തീറ്റ കൂടിയാണ്. പലയിടത്തും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.

മെക്സിക്കോയിലും മറ്റു ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പ്രമേഹത്തിന് ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുബ്രഹ്മണ്യകിരീടം&oldid=3985008" എന്ന താളിൽനിന്ന് ശേഖരിച്ചത്