സുഫാങ്കൻലയ 16-ആം നൂറ്റാണ്ടിലെ ഒരു സയാമീസ് രാജകുമാരിയും ബർമ്മയിലെ രാജാവായിരുന്ന ബയിന്നാങ്ങിൻ്റെ വെപ്പാട്ടിയുമായിരുന്നു. അവളുടെ ജീവിതത്തെക്കുറിച്ച് വളരെ തുച്ഛമായ ചരിത്രരേഖകളേ ഇക്കാലത്ത് നിലവിലുള്ളുവെങ്കിലും അവളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തായ്‌ലൻറിലെ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നു. പല തായ്‌ വംശജരും അവളെ ഒരു ദേശീയ നായിക അല്ലെങ്കിൽ ഒരു ജനപ്രിയ ദേവതയായിപ്പോലും ബഹുമാനിക്കുന്നു.

സുഫാങ്കൻലയ
Queen consort of Burma
Princess of Ayutthaya

ഫിത്സനുലോക് പ്രവിശ്യയിലെ വാട്ട് ചാൻ തവൻ-ഓകിൽ സ്ഥിതിചെയ്യുന്ന സുഫാങ്കൻലയയുടെ പ്രതിമ.
Queen consort of Burma
Tenure 22 January 1567 – 10 October 1581
ജീവിതപങ്കാളി ബയ്നാങ്
മക്കൾ
Min A-Htwe
രാജവംശം Sukhothai Dynasty
പിതാവ് Maha Thammarachathirat
മാതാവ് വിസുത്കസാത്
മതം ഥേരവാദ ബുദ്ധമതം

ജീവചരിത്രവും ഇതിഹാസവും

തിരുത്തുക

ഫിത്സാനുലോക് പ്രവിശ്യയുടെ വൈസ്രോയിയും പിൽക്കാലത്ത് അയുത്തായ രാജാവുമായ മഹാ തമ്മാരച്ചയുടെയും അദ്ദേഹത്തിൻ്റെ പത്നി വിസുത്കാസറ്റിൻറെയും മകളായിരുന്ന സുഫാങ്കൻല; അയുത്തായയിലെ രാജകുമാരൻമാരും ഭാവി രാജാക്കന്മാരുമായിരുന്ന നരേസുവാൻ, ഏകതോത്സരോട്ട് എന്നിവരുടെ മുതിർന്ന സഹോദരികൂടിയായിരുന്നു. മാതാവിൻറെ പരമ്പരയിൽ അവൾ ചക്രപാട്ട് രാജാവിൻ്റെയും സൂരിയോത്തായ് രാജ്ഞിയുടെയും ചെറുമകളായിരുന്നു. 1564-ൽ, അവളുടെ പിതാവ് ബർമ്മയിലെ പെഗുവിലെ രാജാവായ ബയിന്നാങ്ങിൻ്റെ സാമന്തനായി. അക്കാലത്തെ പതിവുപോലെ, അവളുടെ സഹോദരന്മാരെ രാജപ്രമുഖരായി സേവിക്കാനും പിതാവിൻ്റെ വിശ്വസ്തതയ്ക്ക് ഉറപ്പുനൽകാനും പെഗ്വൻ രാജസഭയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

തായ് ആഖ്യാനം

തിരുത്തുക

തായ്‌ലൻഡിലെ സാധാരണ വിവരണമനുസരിച്ച്, 1571-ൽ, സുഫാങ്കൻലയ ബർമ്മയിലെ രാജാവായിരുന്ന ബയ്നാങ്ങിൻറെ വെപ്പാട്ടിമാരിൽ ഒരാളെന്ന നിലയിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതിച്ചു. ഈ ബന്ധുത്വം അവളുടെ പിതാവിൻ്റെ ബർമീസ് രാജാവിനോടുള്ള കൂറ് ഉറപ്പിക്കേണ്ട ഒരു വസ്തുതയായിരുന്നു. പകരമായി അവളുടെ സഹോദരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്നും ധാരണയായി. ആ സമയം അവൾക്ക് ബയിന്നാങ് രാജാവിൽ രണ്ട് കുട്ടികളുണ്ടായിരുന്നു. 1581-ൽ രാജാവിൻ്റെ മരണശേഷം അവൾ അദ്ദേഹത്തിൻ്റെ മകനും പിൻഗാമിയുമായ നന്ദയുടെ ഭാര്യയായി. 1584-ൽ അവളുടെ പിതാവ് നന്ദയ്‌ക്കെതിരെ കലാപം നടത്തി. ബർമീസ് രാജാവിനോടുള്ള കൂറ് അദ്ദേഹം റദ്ദാക്കുകയും അത് ഒരു യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. 1590-ൽ പിതാവിൻ്റെ മരണശേഷം പിൻഗാമിയായ അവളുടെ സഹോദരൻ നരേസുവാൻ പോരാട്ടം തുടർന്നു. 1593-ൽ ആനകളുടെ മുതുകിലുരുന്നുള്ള ഒരു ഐതിഹാസിക പോരാട്ടത്തിൽ നന്ദയുടെ മകൻ മിംഗി സ്വായെ നരേസുവാൻ പരാജയപ്പെടുത്തി വധിച്ചു. നന്ദ തൻ്റെ മകൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ, തായ്‌ലൻഡിലെ സാധാരമണയായ പ്രചാരത്തിലുള്ള വിവരണമനുസരിച്ച്, രോഷാകുലനാകുകയും തൻ്റെ കുഞ്ഞിനെ എട്ട് മാസം ഗർഭം ധരിച്ചിരുന്ന സുഫാങ്കൻലയയെ പ്രഹരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.[1]

ബർമീസ് രേഖകൾ

തിരുത്തുക

ബർമീസ് നഗരവൃത്താന്തം അവളെക്കുറിച്ച് വെറുതെ പരാമർശിക്കുക മാത്രം ചെയ്യുന്നു. രേഖകൾ അനുസരിച്ച്, അവളുടെ ശീർഷകം ബ്യാ ഐന്ദ്ര ദേവി എന്നും വ്യക്തിപരമായ പേര് അമിയോൺ എന്നുമായിരുന്നു. 1567 ജനുവരി 22-ന് പെഗു രാജസഭയിൽ വെച്ച് അവൾ രാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു.[2] അവർക്ക് മിൻ ആ-ഹ്ത്വേ എന്നൊരു മകളുണ്ടായിരുന്നു.[3] മാത്രമല്ല, നന്ദയുമായുള്ള അവളുടെ തുടർന്നുള്ള വിവാഹത്തെക്കുറിച്ച് വൃത്താന്തങ്ങൾ ഒന്നുംതന്നെ പരാമർശിക്കുന്നില്ല. നഗരവൃത്താന്തത്തിൽ നന്ദയുടെ രാജ്ഞിമാരുടെയോ ഇളയ രാജ്ഞിമാരുടെയോ വെപ്പാട്ടികളുടെയോ പേരിൻറെ പട്ടികയിൽ അവളുടെ പേര് ഇടംപിടിച്ചു കാണുന്നില്ല.[4]

ജനപ്രിയ ആരാധന

തിരുത്തുക

സയാമീസ്, ബർമീസ് ചരിത്രത്തിൻ്റെ ഔദ്യോഗിക വിവരണങ്ങളിൽ, സുപാങ്കൻലയയെ കുറിച്ച് വെറുതെ പരാമർശിക്കുക മാത്രം ചെയ്യുന്നു. എന്നിരുന്നാലും, അവളുടെ കഥ തായ് ദേശീയ പുരാണത്തിൽ ചേർക്കപ്പെട്ടു. അവളെ സംബന്ധിച്ചുള്ള ഇതിഹാസങ്ങൾ പലപ്പോഴും ജനപ്രിയ സംസ്കാരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും അതിനുശേഷവും, അവൾ തായ് ദേശീയ ദേവതകളുടെ "പന്തിയോണിൻ്റെ" ഭാഗമായിത്തീർന്നു. പാപ്പരത്തത്തിൽ നിന്ന് സുഫാങ്കൻലയ തന്നെ രക്ഷിച്ചതായി ആദ്യം അവകാശപ്പെട്ട ഒരു വനിതാ വ്യവസായി തുടർന്ന് രാജകുമാരിയുടെ കൂടുതൽ വിവരണങ്ങൾക്കായി ക്രോണിക്കിളുകൾ ഗവേഷണം ചെയ്യാൻ ഒരു ചരിത്രകാരനോടും പ്രശസ്തനായ ഒരു റൊമാൻ്റിക് നോവലിസ്റ്റിനോട് സുഫാങ്കൻലയയുടെ കഥ വായിക്കാൻ എളുപ്പമുള്ള രീതിയിൽ ജനപ്രിയമാക്കാനും അവർ ആവശ്യപ്പെട്ടു. രാജകുമാരിയുടെ ചരിത്രപരമായ വിവരണങ്ങൾ തീരെ വിരളമാണെന്നും അവളുടെ ദാരുണമായ മരണത്തിൻ്റെ കഥ ചരിത്രപരമായി കണ്ടെത്താനാകുന്നതിനേക്കാൾ ഐതിഹ്യമാണെന്നും ചരിത്രകാരൻ ഊന്നിപ്പറഞ്ഞു. എന്നാൽ ചരിത്ര നായികയായി കരുതുന്ന തരത്തിലുള്ള ഒരു ആരാധനാക്രമം വളർത്തിയെടുക്കുന്നതിനായി അവളുടെ ചിത്രങ്ങളെ ആരാധികക്കുന്നതിൽനിന്നും നിവേദ്യ വസ്തുക്കളെ പവിത്രമായി കരുതുന്നതിൽനിന്നും തായ് പൊതുജനങ്ങളിൽ വലിയൊരു വിഭാഗത്തെ ഇത് പിന്തിരിപ്പിച്ചില്ല. ചരിത്രവനിതയുടെ ആധികാരികമായ ചിത്രങ്ങളൊന്നുംതന്നെ നിലനിൽക്കുന്നില്ല എന്നതിനാൽ, മുൻകാല സുന്ദരിമാരുടെ രൂപഭാവത്തിലാണ് അവളെ ചിത്രീകരിച്ചിരിക്കുന്നത്.

അവളുടെ സഹോദരൻ നരേസുവിനെപ്പോലെ സുഫാങ്കൻലയയും ദേശീയയതുടേയും ആത്മത്യാഗത്തിൻ്റെയും പ്രതീകമായി സ്ഥാപിക്കപ്പെട്ടു. തായ് നാടോടി വിശ്വാസങ്ങളിൽ, കൊലപാതകത്തിന് ഇരയായവരുടെ ആത്മാക്കൾ അസാധാരണമായ ശക്തികൾ സ്വായത്തമാക്കുന്നതായി വിശ്വസിക്കപ്പെടുന്നു.[5] സാമ്പത്തിക പ്രതിസന്ധിയുടെ ആ സമയത്ത് തായ് ദേശീയവാദ വികാരങ്ങൾ (പ്രത്യേകിച്ച് ബർമീസ് വിരുദ്ധ) ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് സുഫാങ്കൻലയയുടെ മേലുള്ള ആരാധനയുടെ വ്യാപനം കാണേണ്ടത്.[6] രാഷ്ട്രത്തിൻ്റെ പരമാധികാരത്തിനായി സ്വയം ബലിയർപ്പിച്ച ശക്തയായ യോദ്ധാവെന്ന നിലയിൽ നായികയായി (ചരിത്രപരമായി) ആദരിക്കപ്പെടുന്ന അവളുടെ മുത്തശ്ശിയും രാജ്ഞിയുമായിരുന്ന സൂരിയോത്തായിയെ ചുറ്റിപ്പറ്റിയുള്ള ഒരു ആരാധനയുടെ ആവിർഭാവത്തിന് സമാനമാണിത്. തായ് അധികാരികളും സൈന്യവും ചേർന്ന് സുഫാങ്കൻലയയും ജനകീയ ആരാധനക്ക് കടിഞ്ഞണിട്ടു. അവളുടെ ജന്മദേശമായി അനുമാനിക്കപ്പെടുന്ന ഫിറ്റ്‌സാനുലോകിൽ 1998 ൽ ആദ്യമായി ഒരു സ്മാരകം സ്ഥാപിച്ച തേർഡ് ആർമി കമാൻഡ് അതിൽ അവളുടെ ബർമീസ് ഭർത്താവിൻ്റെ ക്രൂരത ഊന്നിപ്പറയുന്ന ഒരു ജീവചരിത്രം കമ്മീഷൻ ചെയ്യുകയും ചെയ്തു.[7] 2004 ൽ, അവളുടെ ഇതിഹാസത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കപ്പെട്ടു.

  1. Taylor (2001), History, Simulacrum and the real, p. 6
  2. (Maha Yazawin Vol. 2 2006: 296): 13th waning of Tabodwe 928 ME = 22 January 1567
  3. Hmannan Vol. 3 2003: 72
  4. Maha Yazawin Vol. 3 2006: 103
  5. Pasuk Phongpaichit; Chris Baker (2000), Thailand's Crisis, Silkworm Books, pp. 175–176
  6. Chris Baker; Pasuk Phongpaichit (2000), A History of Thailand (Second ed.), Cambridge University Press, p. 262
  7. Maung Aung Myoe (2002), Neither Friend Nor Foe: Myanmar's Relations with Thailand Since 1988, Institute of Defence and Strategic Studies, Nanyang Technological University, p. 146
"https://ml.wikipedia.org/w/index.php?title=സുഫാങ്കൻലയ&oldid=4138464" എന്ന താളിൽനിന്ന് ശേഖരിച്ചത്