സുപ്രിയ സുളെ
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയും പതിനാറാം ലോകസഭയിലെ അംഗവുമാണ് സുപ്രിയാ സുളെ. എൻ.സി.പിയുടെ അധ്യക്ഷനായ ശരത് പവാറിന്റെ മകളാണ് സുപ്രിയാ സുളെ. ബാരാമതി ലോകസഭ മണ്ഡലത്തിൽ 2009- ൽ മത്സരിച്ച ഇവർ വിജയിച്ചു. ശരത് പവാർ ആയിരുന്നു ഇതിനുമുൻപ് ബാരാമതിയിലെ എം.പി. പെൺഭ്രുണഹത്യക്കെതിരെ 2011- ൽ സംസ്ഥാനതലത്തിൽ പ്രചരണം നടത്തിയിരുന്നു.[1]. സാമൂഹ്യസേവനത്തിലെ നിസ്തൂലമായ അവരുടെ സംഭാവനയ്ക്ക് '10 വർഷത്തെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വനിത' എന്ന ബഹുമതിക്കർഹയായി. [2]
Supriya Sule | |
---|---|
Member of the India Parliament for Baramati | |
പദവിയിൽ | |
ഓഫീസിൽ Oct-2009 | |
മുൻഗാമി | Sharad Pawar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pune, Maharashtra, India | 30 ജൂൺ 1969
രാഷ്ട്രീയ കക്ഷി | Nationalist Congress Party |
പങ്കാളി | Sadanand Bhalchandra Sule |
കുട്ടികൾ | Vijay and Revati |
അൽമ മേറ്റർ | Jai Hind College, Mumbai |
ആദ്യകാലജീവിതം
തിരുത്തുകശരത് പവാറിന്റെയും പ്രതിഭ ശരത്ചന്ദ്ര പവാറിന്റെയും മകളായി 1969-ജൂൺ-30-ന് പൂനൈയിൽ ജനിച്ചു. സെയിന്റ്. കൊളമബാ സ്ക്കൂളിൽ പഠിച്ച ഇവർ പിനീട് മുംബൈയിലെ ജയ്ഹിംന്ദ് കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ B.Sc ഡിഗ്രി നേടി. 1991-മാർച്ച്-4-ന് സുപ്രിയാ സുളെ ശുഭാനന്ദ് ബാലചന്ദ്ര സുളെയെ വിവാഹം കഴിച്ചു. ഇവരുടെ മക്കളുടെ പേര് വിജയ് എന്നും രേവതി എന്നും ആണ്.[3] വിവാഹശേഷം സുപ്രിയ കുറച്ചുക്കാലം കാലിഫോർണിയയിൽ കഴിയുകയും അവിടെ വച്ച് ജലമലിനീകരണത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അതിനുശേഷം ഇന്തോനേഷ്യയിലും സിംഗപ്പൂരിലും കഴിഞ്ഞ സുപ്രിയ അവസാനം മുംബൈയിലേക്ക് തിരിച്ചെത്തി.[4]
പ്രവർത്തനമേഖല
തിരുത്തുകമഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് സുളെ 2006-സെപ്തംബറിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[5] ഇവർ മുംബൈയിലെ നെഹ്റുസെന്ററിന്റെ ട്രസ്റ്റി കൂടിയാണ്.പെൺഭ്രുണഹത്യക്കെതിരെ 2011- ൽ സംസ്ഥാനതലത്തിൽ പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണത്തിൽ പദയാത്ര, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. യുവതികൾക്ക് രാഷ്ട്രീയത്തിൽ ഒരു വേദി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2012-ൽ സുപ്രിയാ സുളെയുടെ നേതൃത്ത്വത്തിൽ രാഷ്ട്രവേധി യൂത്ത് കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിൽ പെൺഭ്രുണഹത്യ, സ്ത്രീസമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അനേകം റാലികൾ നടന്നിരുന്നു.
അവലംബം
തിരുത്തുക- ↑ "Supriya Sule to launch statewide campaign against female foeticide". Daily Bhaskar. Retrieved 30 August 2011.
- ↑ "Women of the Decade". Archived from the original on 2014-02-19. Retrieved 2016-03-09.
- ↑ "Supriya Sule - Biography". Archived from the original on 2011-10-31. Retrieved 30 August 2011.
- ↑ "Business Standard". Retrieved 30 August 2011.
- ↑ "Rajya Sabha members". Retrieved 2009-12-31.