സുന്നി മാനേജ്മെന്റ് അസോസിയേഷൻ
https://www.emahallu.com/Mal[1]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയാണ് സുന്നി മാനേജ്മെന്റ് അസോഷിയേഷൻ. മഹല്ല് ജമാഅത്തുകള്‍, ദഅ്വ-ശരീഅത്ത് കോളേജുകള്‍, മസ്ജിദ്-മദ്റസകള്‍, ഓര്‍ഫനേജുകള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുടങ്ങിയ മത സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംയുക്ത വേദിയാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) 2003 ആഗസ്റ്റ് മാസത്തിലാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ്, റീജ്യണല്‍, മേഖല, ജില്ല, സ്റ്റേറ്റ് കമ്മിറ്റികളാണ് ഇതിന്റെ ഘടകങ്ങള്‍. കേരളം, കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെ മഹല്ല്, മദ്റസകളുടെ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും സഹായിക്കുന്നതും കോഴിക്കോട് സമസ്ത സെന്ററില്‍ സജ്ജീകരിച്ച എസ്.എം.എ കേന്ദ്ര ഓഫീസാണ്.
നേതൃത്വം ലോകപ്രശസ്ത പണ്ഡിതന് ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ കെകെ. അഹമ്മദ്കുട്ടി മുസ്ലിയാര് പ്രസിഡണ്ടും പ്രൊഫ. കെ.എം.എ റഹീം ജനറല്‍ സെക്രട്ടറിയും സയ്യിദ് അലി ബാഫഖി തങ്ങള്‍ ട്രഷററുമായ സംസ്ഥാന കമ്മിറ്റിയാണ് ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്. പ്രസ്ഥാന ചരിത്രത്തിലെ അതുല്യ പ്രതിഭയായ പാറന്നൂര്‍ പി.പി. മുഹ്യിദ്ധീന് കുട്ടി മുസ്ലിയാരാണ് എസ്.എം.എയുടെ ഉത്ഭവത്തിനും ആധുനിക വത്കരണത്തിനും ചുക്കാന്‍ പിടിച്ചത്.
ലക്ഷ്യം 01 മഹല്ലു ജമാഅത്തുകളെയും മസ്ജിദ്, മദ്റസ, സ്കൂള്‍, ഓര്‍ഫനേജ് തുടങ്ങിയ സ്ഥാപന മാനേജ്മെന്റുകളെയും ഇസ്ലാമിക പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റിയെടുത്ത്, പണ്ഡിത നേതൃത്വത്തിന്റെ കീഴിലായി പുതിയ തെളിച്ചം സൃഷ്ടിച്ചെടുക്കുക.
02 മഹല്ല് മസ്ജിദുകളിലും മദ്റസകളിലും മത സ്ഥാപനങ്ങളിലും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമോപദേശം നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യുക.
03 വ്യവസ്ഥാപിതമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കി ഇസ്ലാമിക പ്രബോധനം മഹല്ലുതലങ്ങളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
04 മഹല്ല് കമ്മിറ്റികള്‍ തമ്മില്‍ ആശയവിനിമയത്തിനും സഹകരണത്തിനും ഫലപ്രദമായ ശാശ്വത സംവിധാനത്തിന് അവസരം സൃഷ്ടിക്കുക
05 പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികളില്‍ കൈകാര്യകര്‍ത്താക്കള്‍ക്ക് അറിവും അവബോധവും ട്രൈനിംഗും
06 മാനേജിംഗ് കമ്മിറ്റികള്‍ക്ക് സ്ഥാപന ഭരണം, സുരക്ഷ തുടങ്ങിയവയില്‍ ആവശ്യമായ പരിശീലനം നല്‍കുക
07 വഖഫ് മുതലുകള്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കുവാനുള്ള നിയമപരിരക്ഷ ഉറപ്പുവരുത്തുക
08 സര്‍ക്കാറിന്റെ ധനസഹായങ്ങളും മറ്റും അര്‍ഹര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
സേവനങ്ങൾ
സ്ഥിരം ക്ഷേമ പെന്ഷന് 60 വയസ്സ് തികഞ്ഞ് ജോലി അവസാനിപ്പിച്ച മദ്റസാധ്യാപകര്‍, മസ്ജിദ് ജീവനക്കാര്‍ തുടങ്ങിയ ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമപെന്ഷന് നല്കിവരുന്നു.
മദ്റസ നിര്‍മ്മാണ സഹായം മദ്റസ കെട്ടിടം നിര്‍മ്മിക്കുന്നതിനും പുനര്‍നിര്‍മ്മാണം നടത്തുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും എസ്.എം.എ സംസ്ഥാന ക്ഷേമ ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കു കീഴില്‍ ധനസഹായം നല്കി വരുന്നു.
ക്ഷേമനിധി എസ്.എം.എ സംസ്ഥാന ക്ഷേമബോര്‍ഡിനു കീഴില്‍ സര്വീസ്രജിസ്റ്റര് എടുത്ത മസ്ജിദ് ജീവനക്കാരായ ഉസ്താദുമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. ക്ഷേമനിധിയില്‍ നിന്ന് വിവിധ ധന സഹായങ്ങള്‍ നല്കുന്നു.
എംപ്ലോയ്മെന്റ് ബ്യൂറോ മഹല്ല് മസ്ജിദുകളിലും മദ്റസകളിലും ആവശ്യമുള്ള ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന്, മുഅല്ലിം തുടങ്ങിയ ജീവനക്കാരെ നല്‍കുകയും; ജോലി ആവശ്യമുള്ള ഉസ്താദുമാര്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ അറിയിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം.
മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന് തുടങ്ങിയ ഉസ്താദുമാരുടെയും, ശരീഅത്ത്കോളജ്, ദഅ്വകോളജ്, അറബിക് കോളജ് എന്നിവിടങ്ങളിലെ മുദരിസുമാരുടെയും സേവനകാലം രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള സര്‍വീസ് ബുക്കാണ് മസ്ജിദ് എംപ്ലോയീസ് സര്‍വ്വീസ് രജിസ്റ്റര്‍.
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡ്, രജിസ്ട്രേഷന് വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മഹല്ലുകളെയും സ്ഥാപനങ്ങളെയും അറിയിക്കാനും ആവശ്യമായ നടപടിക്രമങ്ങള്‍ക്കും സ്റ്റേറ്റ്-ജില്ലാ ഓഫീസുകളില്‍ സംവിധാനം. വഖഫ് രജിസ്ട്രേഷന്, റിട്ടേണ്‍ സമര്‍പ്പിക്കല്‍, ആധാരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, കേസുകള്‍ സംബന്ധമായും; സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റര്‍ ചെയ്യല്‍, പുതുക്കല്‍, പുതുക്കാന്‍ വൈകിയാല്‍ ചെയ്യേണ്ടത്, ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യല്‍, ഭരണഘടന നിര്‍മ്മിക്കല്‍ സംബന്ധമായും മറ്റുമുള്ള സഹായങ്ങള്‍ എസ്.എം.എ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ചെയ്തുവരുന്നു.
മസ്ലഹത്ത് സമിതി കുടുംബജീവിതത്തില്‍ പാളിച്ചകളും സ്വരച്ചേര്‍ച്ച ഇല്ലായ്മകളും സാധാരണമാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. തര്‍ക്കങ്ങളുണ്ടാകാം. തര്‍ക്കം മൂത്ത് വാശിയും വൈരാഗ്യവും വരെ ഉത്ഭവിക്കാം. ഇതൊന്നും വഴിപിരിയുന്നതിനുള്ള ന്യായങ്ങളല്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോ ഘടകങ്ങളിലും നിയമജ്ഞര്‍, പണ്ഡിതര്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് മസ്ലഹത്ത് സമിതികള്‍ പ്രവര്‍ത്തിക്കുന്നു.
മൈനോറിറ്റി വെല്‍ഫയര്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും അധികാരികളുടെ മുമ്പില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് അര്‍ഹതപ്പെട്ടത് സമുദായത്തിന് നേടിക്കൊടുക്കാനും ശ്രമങ്ങള്‍ നടത്തുന്നു. സര്‍ക്കാര്‍ സഹായങ്ങളും അറിയിപ്പുകളും ന്യൂനപക്ഷങ്ങളെ അറിയിക്കാനും നേടിക്കൊടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനുവേണ്ടി എസ്.എം.എ സ്റ്റേറ്റ്-ജില്ലാ തലങ്ങളില്‍ മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
നിലവിലുള്ള പദ്ധതികള്‍
മാതൃകാ മഹല്ല് സംവിധാനം ഇ മഹല്ല് മഹല്ല് രേഖകളുടെ ഏകീകരണം സമ്പൂര്‍ണ മദ്റസാ ഗ്രേഡിംഗ് ഹാപ്പി ഫാമിലി പ്രോഗ്രാം ഫജ്ര്‍ ക്ലാസ് സോഷ്യൽ ഓഡിറ്റ് ജാഗ്രതാ സ്ക്വാഡ് സ്മാര്‍ട്ട് ട്രൈനിംഗ് ഹിസ്ബ് ട്രൈനിംഗ് സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് പരീക്ഷ ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം പ്രസാധനം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;undefined
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.