സുന്ത്രോണീസോ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാത്രിയർക്കീസ്, കാതോലിക്കോസ്, മെത്രാപ്പോലിത്ത തുടങ്ങിയ ക്രൈസ്തവസഭാ മേല്പ്പട്ടസ്ഥാനീകർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള അധികാരം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിനെയാണ് സുന്ത്രോണീസോ എന്നു വിളിക്കുന്നത്.
സ്ഥാനാരോഹണം എന്നാണ് സുന്ത്രോണീസോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം. ഈ ചടങ്ങിൽ സ്ഥാനമേൽക്കുന്ന മേല്പ്പട്ടക്കരനെ സിംഹാസനത്തിലിരുത്തി "ഓക്സിയോസ്' (യോഗ്യനും അർഹനും ആകുന്നു ) എന്ന് വിളിച്ചു പറയുകയും ജനങ്ങൾ അത് ഏറ്റ് പറഞ്ഞ് അംഗീകരിക്കുകയും ചെയ്യുന്നു. തുടർന്ന് സ്ഥാത്തിക്കോൻ എന്ന ആധികാര പത്രം വായിക്കുന്നു.