ഒരു മലയാള ചെറുകഥാകൃത്താണ് സുനിൽ ഉപാസന. കേരളസാഹിത്യഅക്കാദമിയുടെ 2016-ലെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ഇദ്ദേഹത്തിന്റെ കക്കാട്ടിന്റെ പുരാവൃത്തം എന്ന കൃതിക്കാണ് ലഭിച്ചത്[1]

സുനിൽ ഉപാസന

ജീവിതരേഖ തിരുത്തുക

1982-ൽ തൃശ്ശൂർ ജില്ലയിൽ ചാലക്കുടിക്ക് അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റെനൻസിൽ ഡിപ്ലോമയും ഫിലോസഫിയിൽ ബിഎ ബിരുദവും വിദ്യാഭ്യാസം. ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു.

കൃതികൾ തിരുത്തുക

കഥാസമാഹാരങ്ങൾ തിരുത്തുക

  • കക്കാടിന്റെ പുരാവൃത്തം (2014)
  • ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ (2020)

നോവലുകൾ തിരുത്തുക

  • ദിമാവ്‌പൂരിലെ സർപഞ്ച് (2022)

ലേഖനസമാഹാരങ്ങൾ തിരുത്തുക

  • ആർഷ ദർശനങ്ങൾ (2017)

പുരസ്കാരങ്ങൾ തിരുത്തുക

2018 ൽ കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം ലഭിച്ചു.

  1. "Kerala Sahitya Akademi Award 2016 declared". thehindu. The Hindu. 27/03/2018. Retrieved 27/03/2018. {{cite web}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=സുനിൽ_ഉപാസന&oldid=3844397" എന്ന താളിൽനിന്ന് ശേഖരിച്ചത്