സുനിൽ കണ്ടല്ലൂർ എന്ന ഇന്ത്യയിലെ ഏക വാക്സ് സ്കൾപ്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിൽ അനന്തവിലാസം അനക്സിൽ (റോഡരികിൽ മാളിക) സ്ഥിതിചെയ്യുന്ന മെഴുക് മ്യൂസിയമാണ് സുനിൽ'സ്‌ വാക്സ് മ്യൂസിയം. [1]

ഇരുനൂറിലധികം മെഴുകു പ്രതിമകൾ നിർമിച്ച സുനിലിനു മഹാരാഷ്ട്രയിലെ ലോനവാലയിൽ സ്വന്തമായി മ്യൂസിയമുണ്ട്.

നിർമ്മാണം

തിരുത്തുക

ഓരോ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിന് പിന്നിലും വലിയ അധ്വാനമാണുള്ളത്. പ്രതിമയുണ്ടാക്കാൻ പോകുന്നയാളുടെ അളവെടുക്കുന്നതു മുതൽ 8 ഘട്ടമായാണ് നിർമ്മാണം പൂർത്തിയാവുക. [2]

പ്രതിമകൾ

തിരുത്തുക

അമ്പതോളം മെഴുകു പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്. വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, നരേന്ദ്രമോഡി, രാജാരവിവർമ, മോഹൻലാൽ, തമിഴ് നടൻ വിജയ്, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സൽമാൻ ഖാൻ, കരീന കപൂർ, ബാഹുബലി(പ്രകാശ‌് പ്രഭാസ‌്), പ്രളയകാലത്തു കേരളത്തിനോട് അനുഭാവം പ്രകടിപ്പിച്ച ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്–ബിൻ‍ അൽ മഖ്തോമിന്റെ പൂർണകായ മെഴുകു പ്രതിമ എന്നിങ്ങനെ നിരവധി വ്യക്തികളുടെ പ്രതിമകൾ മ്യൂസിയത്തിലുണ്ട്. [3]

  1. കേരള കൗമുദി [1] ശേഖരിച്ചത് 2019 ജൂലൈ 24
  2. ദേശാഭിമാനി [2] ശേഖരിച്ചത് 2019 ജൂലൈ 23
  3. https://www.thenewsminute.com/article/new-kerala-museum-has-lifelike-wax-replicas-mohanlal-rajini-and-others-105829