സുനിത വിശ്വനാഥ്
മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തക
മൂന്നു പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടന പ്രവർത്തകയാണ് സുനിത വിശ്വനാഥ്. അന്താരാഷ്ട്ര വനിതാ മനുഷ്യാവകാശ സംഘടനയായ വുമൺ ഫോർ അഫ്ഗാൻ വുമൺ[1] എന്ന വനിത സംഘടയുടെ സഹസ്ഥാപകയും സജീവ ബോർഡ് അംഗവുമാണ്. സംഘ പരിവാർ സംഘടനകൾ അമേരിക്കയിൽ പടർത്തുന്ന ഹൈന്ദവ വർഗീയതക്കു എതിരെ 2011ൽ സ്ഥാപിതമായ സാധന എന്ന പുരോഗമന ഹൈന്ദവ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും ആണ് [2]. 2015 ൽ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ , നൽകുന്ന Champion of Change എന്ന അവാർഡിന് അർഹയായി .[3]
സുനിത വിശ്വനാഥ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | Defenders of Human Rights Center |
ജീവിതപങ്കാളി(കൾ) | സ്റ്റീഫൻ ഷാ (no value) |
കുട്ടികൾ | ഗൌതമൻ, ആകാശ്, സത്യാ |
പുരസ്കാരങ്ങൾ | അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ നൽകുന്ന Champion of Change |
ആന്ധ്രയിലെ ഒരു ഹിന്ദു കുടുംബത്തിലാണ് സുനിത വളർന്നത്. ഇപ്പോൾ ഭർത്താവ് സ്റ്റീഫൻ ഷായുടെയും മക്കളായ ഗൌതമൻ, ആകാശ്, സത്യാ എന്നിവരുടെ കൂടെ അമേരിക്കയിൽ ആണ് സുനിത താമസിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Women for Afghan Women -". womenforafghanwomen.org.
- ↑ "Sadhana -". www.sadhana.org. Archived from the original on 2018-12-09. Retrieved 2019-02-17.
- ↑ "White House Author -". obamawhitehouse.archives.gov.