സുനിത ലക്ര
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗമാണ് സുനിത ലക്ര. ടീമിലെ ഫോർവേഡ് നിരയിലാണ് ഇവർ കളിക്കുന്നത്.
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Sunita Lakra |
പൗരത്വം | ഇന്ത്യ |
Sport | |
രാജ്യം | India |
കായികമേഖല | Hockey |
ക്ലബ് | Indian Railways[1] |
ജീവിത രേഖ
തിരുത്തുക1991 ജൂൺ 11ന് ഒഡീഷയിൽ ജനനം. 81 അന്താരാഷ്ട്ര കളികളിൽ നിന്നായി രണ്ടു ഗോളുകൾ നേടി.ഇന്ത്യൻ റെയിൽവേയുടെ വെസ്റ്റ് സെന്റർ സോണിൽ ഉദ്യോഗസ്ഥയാണ്.[1]
അരങ്ങേറ്റം
തിരുത്തുക2009ലാണ് അന്താരാഷ്ട്ര കളിയിൽ അരങ്ങേറ്റം ആരംഭിച്ചത്. 17ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2015ൽ നടന്ന ഹൗക്കെസ് ബേ കപ്പ് മത്സരത്തിൽ ന്യൂസ്‌ലാൻഡിനെതിരായി ഇന്ത്യക്ക് വേണ്ടി കളിച്ചതിലൂടെ സുനിത 50ാമത്തെ അന്താരാഷ്ട്ര കളി പൂർത്തിയാക്കി.[2]
പ്രത്യേക നേട്ടങ്ങൾ
തിരുത്തുക- 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ കളിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമായിരുന്നു.
- 2016ൽ ന്യൂസ് ലാൻഡിൽ നടന്ന ഹോക്‌സ്‌ബേ കപ്പ് വനിതാ ഹോക്കിയിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു
- 2016 ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്ന് വരെ സൗത്ത് ആഫ്രിക്കയിൽ നടന്ന മത്സരങ്ങിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗം. അഞ്ച് മാച്ചുകളിൽ ഇന്ത്യ വിജയിച്ചു.
- 2015 ഏപ്രിൽ 16ന് ഹൗക്കേസ് ബേ കപ്പിൽ ന്യൂസ് ലാൻഡിനെതിരെ അമ്പതാമത് ഇന്റർനാഷണൽ മാച്ചിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു.
- 2014 ജൂൺ 9 മുതൽ 17വരെ സൗത്ത് കൊറിയയിൽ നടന്ന 17ആമത് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
- 2013 സെപ്തംബർ 21 മുതൽ 27വരെ മലേഷ്യയിലെ ക്വാലാലാംപൂരിൽ നടന്ന എട്ടാമത് വനിതാ ഏ്ഷ്യാ കപ്പ് ഹോക്കി ടൂർണ്ണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
മറ്റുവിവരങ്ങൾ
തിരുത്തുക- 2016 ജൂലൈ 26ന് , റിയോ ഒളിമ്പിക്‌സ് ഗെയിംസിൽ പങ്കെടുക്കാനായി ഒഡീഷ മുഖ്യമന്ത്രി പ്രത്യേക പ്രോത്സാഹനമായി 10 ലക്ഷം രൂപ നൽകാൻ മൈനിങ് കോർപ്പറേഷന് നിർദ്ദേശം നൽകി.
- ഇഞ്ചിയോണിൽ നടന്ന 17ആമത് ഏഷ്യാകപ്പിൽ വെങ്കല മെഡൽ നേടിയ ടീമിൽ അംഗമായതിനെ തുടർന്ന് 2014 ഒക്ടോബറിൽ ഒഡീഷ സർക്കാർ 75,000 രൂപ ക്യാഷ് അവാർഡ് നൽകി.
- 17ആമത് ഏഷ്യാകപ്പിൽ വെങ്കല മെഡൽ നേടിയതിന് 2014 ഒക്ടോബർ 2ന് ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ 10,000 രൂപ ക്യാഷ് അവാർഡ് നൽകി.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-26. Retrieved 2016-08-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-26. Retrieved 2016-08-21.
- ↑ http://orisports.com/PersonDetails.aspx?pId=OTc4