സുധിർ കുമാർ ചൗധരി (ജനനം: 1983 മുസാഫർപൂർ, ബിഹാർ)[1]. ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകനാണ്. ഇന്ത്യ ആതിഥേയരായി പങ്കെടുക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും ദേശീയപതാകയുടെ നിറങ്ങൾ ശരീരത്തിൽ പുരട്ടിക്കൊണ്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് അദ്ദേഹം പ്രശസ്തനായത്[2]. സച്ചിൻ ടെൻഡുൽക്കറിന്റെയും ഒരു കടുത്ത ആരാധകനാണ് സുധിർ. 2010 ഏപ്രിൽ വരെ ഏകദേശം 150 ക്രിക്കറ്റ് മത്സരങ്ങൾക്ക് അദ്ദേഹം നേരിട്ട് കാഴ്ചക്കാരനായിട്ടുണ്ട്. തന്റെ സൈക്കിളിൽ സഞ്ചരിച്ചാണ് അദ്ദേഹം പലപ്പോഴും ക്രിക്കറ്റ് മത്സരങ്ങൾക്ക് എത്തുന്നത്[3]. അദ്ദേഹം ഒരു തൊഴിൽരഹിതനാണ്.[4]

സുധിർ കുമാർ ചൗധരി
സുധിർ കുമാർ ചൗധരി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ
ജനനം1983
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകൻ.
പൗരത്വംഇന്ത്യൻ
തൊഴിൽതൊഴിൽരഹിതൻ
അറിയപ്പെടുന്നത്സച്ചിൻ ടെൻഡുൽക്കറിന്റെ കടുത്ത ആരാധകൻ

അവലംബം തിരുത്തുക

  1. Bajpai, Shalabh Anand (27 November 2009). "Cricket fever hits Kanpur". Times of India. Retrieved 15 February 2010. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. "Briefly". The Tribune. 12 February 2006. Retrieved 15 February 2010.
  3. Sugavanam, Saisudha (22 April 2010). "India's most devoted cricket fan?". BBC News. 22 April 2010. Retrieved 23 April 2010.
  4. "Sudhir Kumar Chaudhary – A Die-Hard Sachin Fan". cricages.com. 2011 [last update]. Retrieved 22 August 2011. {{cite web}}: Check date values in: |year= (help)
"https://ml.wikipedia.org/w/index.php?title=സുധീർ_കുമാർ_ചൗധരി&oldid=1917658" എന്ന താളിൽനിന്ന് ശേഖരിച്ചത്