സുജാത മേത്ത
ഗുജറാത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ നടിയാണ് സുജാത മേത്ത. നാടകങ്ങളിലും ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. പ്രതിഘാത് (1987), യതീം (1988) തുടങ്ങിയവ അവയിൽ അറിയപ്പെട്ടവയാണ്.[1][2]
ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം
തിരുത്തുകഗുജറാത്തി നാടകങ്ങളിൽ അഭിനയിച്ച് സുജാത അഭിനയജീവിതം ആരംഭിച്ചു, അതിൽ ചെറിയ വേഷം അവതരിപ്പിച്ചു.കഠിനാദ്ധ്വാനവും സഹിഷ്ണുതയും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവരെ പ്രാപ്തയാക്കി.[3]
ബോളിവുഡ് ജീവിതം
തിരുത്തുകഎൻ ചന്ദ്രയുടെ സാമൂഹിക ചിത്രമായ പ്രതിഘാട്ട് നാനാ പട്ടേക്കറുടെ കൂടെ 1987ൽ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വന്നത്. അതിൽ കൊള്ള സംഘത്താൽ പരസ്യമായി നഗ്നയാക്കപ്പെട്ട ഒരു സകൂൾ ടീച്ചറുടെ റോളായിരുന്നു. 1986ൽ തെലുങ്ക് ചിത്രമായ പ്രതീത്‌നയിൽ വിജയ ശാന്തിനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെ അഭിനയത്തിൽ അറിയപ്പെട്ടു.
ടെലിവഷൻ കരിയർ
തിരുത്തുകടെലിവിഷൻ പരമ്പരയായ ഖണ്ടാൻ (1985) ശ്രീകാന്ത്(1985-1986) എന്നിവയിൽ പ്രത്യക്ഷപ്പെട്ട ശേഷം ഇന്ത്യൻ ടെലിവിഷൻ സോപ്പ് ഒപേരാസിൽ തിരിച്ചെത്തി. യഹ് മേരാ ലൈഫ് ഹൈ, ക്യാ ഹോഗ നിമ്മോ കാ (2006) പോലുള്ള പരിപാടികളിൽ അമ്മയുടെ റോളുകൾ അഭിനയിച്ചു.
പുറത്തേക്കുള്ള കണ്ണി
തിരുത്തുകഅവലംബം
തിരുത്തുക- ↑ M.L. Dhawan (21 July 2002). "On the sands of time — 1987: Year of the invisible hero". The Sunday Tribune. Retrieved 2014-09-24.
- ↑ "Theatre actress Sujata Mehta spotted". MiD DAY. 25 May 2013. Retrieved 2014-09-24.
- ↑ "Interview With Sujata Mehta". Mumbai Theatre Guide. Archived from the original on 2014-04-23. Retrieved 2014-09-24.