സീതാലക്ഷ്മി പ്രകാശ് (ജനനം മെയ് 7, 2005) ഒരു ഇന്ത്യൻ ഗായികയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ പരമ്പരയായ ടോപ്പ് സിംഗർ ആദ്യ സീസണിൽ വിജയിച്ച് 2020-ൽ ഫ്‌ളവേഴ്‌സ് ടിവി “ടോപ്പ് സിംഗർ” കിരീടം നേടി[1][2][3][4].

സീതാലക്ഷ്മി പ്രകാശ് (ജനനം മെയ് 7, 2005) ഗായിക

തന്റെ ഹ്രസ്വ കരിയറിൽ, മലയാളത്തിൽ 10-ലധികം ഗാനങ്ങൾ അവൾ റെക്കോർഡുചെയ്‌തു, കൂടാതെ ടെലിവിഷനിൽ അതിഥിയായും  വീഡിയോലിങ്ക് വഴി കച്ചേരികളിലും പങ്കെടുത്തു . പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ  മാസ്റ്റർ മുതൽ അഭിജിത്ത് കൊല്ലത്തെപ്പോലുള്ള വളർന്നുവരുന്ന യുവ കലാകാരന്മാർ വരെയുള്ള പ്രതിഭകളുമായി സഹകരിച്ച് ഒന്നിലധികം ആൽബങ്ങളിൽ അവൾ പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ഫ്ളവർസ് ടീവീ യുടെ വളരെ ജനപ്രീതി നേടിയ  ടോപ് സിംഗർ ആദ്യ സീസണിൻറെ 22 മാസത്തെ ദിവസേന ഉള്ള മാരത്തൺ ഓട്ടത്തിൽ, സീതാലക്ഷ്മി ആകെ 82 എപ്പിസോഡുകളിൽ മത്സരിച്ചു, അതിൽ 38 എണ്ണത്തിലും "ഈ ദിവസത്തെ ഏറ്റവും മികച്ച പെർഫോമർ" ആയി തിരഞ്ഞെടുക്കപ്പെട്ടു. സീസണിലെ ഒന്നാം സമ്മാനമായി 50 ലക്ഷം വിലയുള്ള ഒരു ഫ്ലാറ്റ് ലഭിച്ചു.  അത് കൂടാതെ 20 ലക്ഷം രൂപയുടെ ഒരു വിദ്യാഭ്യാസ സ്കോളർഷിപ്പും ലഭിച്ചു[5][6]

ടോപ്പ് സിംഗറിൽ വിജയിച്ചതിന് ശേഷമുള്ള ആദ്യ വർഷത്തിൽ , സീതാലക്ഷ്മി ലണ്ടൻ, യുകെ[7], ഫിലാഡൽഫിയ, യുഎസ്എ[8], കുവൈറ്റ്[9] എന്നിവിടങ്ങളിലെ പ്രേക്ഷകർക്കായി വീഡിയോലിങ്ക് വഴി (കോവിഡ് കാരണം) കച്ചേരികൾ അവതരിപ്പിച്ചു. ടോപ്പ് സിംഗറിന്റെ പുതിയ സീസണിൽ അവൾ പല തവണ അതിഥി ആയി വന്നു. അത് കൂടാതെ വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി രാജേഷ് ഇരുളം[10] സംവിധാനം ചെയ്ത "വരവേൽപ്ര് " എന്നൊരു വീഡിയോ റെക്കോർഡ് ചെയ്തു. മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി അവർ ഒരു ഗാനം റെക്കോർഡ് ചെയ്തു - പക്ഷെ ആ സീൻ ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല.

സീതാലക്ഷ്മിക്കു നാലാം (2021) പ്രേംനസീർ ടെലിവിഷൻ അവാർഡ് കളിൽ ഏറ്റവും നല്ല ഗായികക്കുള്ള അവാർഡ് കിട്ടി.[11]

കുടുംബം

തിരുത്തുക

സീതാലക്ഷ്മിയുടെ അച്ഛൻ പ്രകാശ് പുതുനിലം ആണ് , അമ്മ ബിന്ദു പ്രകാശ് [12].

പാട്ടുകൾ

തിരുത്തുക
കൊല്ലം പാട്ട് ചിത്രം / ആൽബം / പ്രസാധകർ കമന്റ്
2023 പച്ചത്തുള്ളൻ ആൽബം: സ്വരാജ് ഫിലിംസ് രചന :  പി കെ ഗോപി സംഗീതം:  ടി എസ് ജയരാജ്
2022 കാൽവരി കുന്നിൽ പബ്ലിഷർ : ജെറമേയാസ് ക്രീയേഷൻസ് സംഗീതവും രചനയും : ജേസൺ ജോയ് കറുകച്ചാൽ
2021 വരവേൽപ് ആൽബം - സീതായനം - ഒറ്റയ്ക്ക് സംഗീതം - വിദ്യാധരൻ മാസ്റ്റർ
2021 ശ്രവണം വരവായ് ആൽബം - ഈണപ്പൂക്കളം - അഭിജിത് കൊല്ലവുമായുള്ള ഡുവേറ്റ്‌ സംഗീതം - ജയൻ ബി
2021 ഓണത്തുമ്പി പ്രസാധകർ - മനോരമ മ്യൂസിക് - വിപിൻ നാഥിന് ഒപ്പം ഡുവേറ്റ്‌ സംഗീതം - മധു അഞ്ചൽ
2021 ഉയിരേ ഒരു ജന്മം മിന്നൽ മുരളി , not credited : നെറ്ഫ്ലിസ് റിലീസിൽ ഉൾപ്പെടുത്തിയില്ല[13] സംഗീതം - ഷാൻ റഹ്‌മാൻ. യൂട്യൂബിൽ  സീതാലക്ഷ്മി പാടിയ വേർഷന് പത്തു ലക്ഷത്തോളം കാഴ്ചക്കാർ ഉണ്ടായി

ഇതും കൂടി

തിരുത്തുക

ടോപ്‌സിംഗെർ എപ്പിസോഡുകൾ

  1. "Top Singer winner: Seethalakshmi bags the trophy and wins Rs 50 lakh worth house - Times of India" (in ഇംഗ്ലീഷ്). Retrieved 2021-11-14.
  2. "Singer Sithara Krishnakumar congratulates Top Singer winner Seethalakshmi - Times of India" (in ഇംഗ്ലീഷ്). Retrieved 2021-11-14.
  3. "Flowers Top Singer Winner Is Seethalakshmi - Malayalam Musical Reality Show" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-01. Retrieved 2021-11-14.
  4. "Oppam Magazine - The Complete Family Magazine :: പാട്ടിന്റെ 'സീതായനം' > ..." (PDF) (in അമേരിക്കൻ ഇംഗ്ലീഷ്). 2021-05-05. Retrieved 2021-11-14.
  5. "Malayalam Top Singer Winner Name Seethalakshmi 31st August Results Grand Finale Highlights". Retrieved 2021-11-14.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Flowers Top Singer Seethalakshmi ഫ്‌ളവേഴ്‌സ് ടോപ് സിംഗറായി സീതാലക്ഷ്മി". Retrieved 2022-04-14.
  7. KALA Silver Jubilee inauguration, retrieved 2021-11-14
  8. "കലയുടെ പ്രവർത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീതനിശയും മാർച്ച് 27 ന്" (in ഇംഗ്ലീഷ്). Archived from the original on 2021-11-15. Retrieved 2021-11-15.
  9. Sevamrutam 2022 A Mega Musical Event Live, retrieved 2022-01-27
  10. "The Hindu". Retrieved Nov 14, 2021.
  11. "ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗറിൽ ഒന്നാം സമ്മാനം നേടിയ സീതാലക്ഷ്മിക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ആദരവ്". 2022-08-05. Retrieved 2022-08-18.
  12. "Mix India". Archived from the original on 2021-10-21. Retrieved 14 Nov 2021.
  13. UYIRE | MINNAL MURALI | SEETHALAKSHMI, retrieved 2022-01-27

പുറം കണ്ണികൾ

തിരുത്തുക

ഔദ്യോഗിക ഫേസ്ബുക് പേജ്

ഔദ്യോഗിക യൂട്യൂബ് ചാനൽ

ഔദ്യോഗിക വെബ് സൈറ്റ്

"https://ml.wikipedia.org/w/index.php?title=സീതാലക്ഷ്മി_പ്രകാശ്&oldid=4118550" എന്ന താളിൽനിന്ന് ശേഖരിച്ചത്