സീതാരാമൻ ശങ്കരനാരായണ അയ്യർ
കേരളത്തിലെ ജലാശയങ്ങളുടേയും, നദികളുടേയും വനങ്ങളുടേയും സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ് സീതാരാമൻ ശങ്കരനാരായണ അയ്യർ ( 4 മെയ് 1946 – 9 ഡിസംബർ 2020). ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ സ്ഥാപകനാണ്. പ്രൊഫസർ എസ്. സീതാരാമൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.
പ്രൊഫസർ എസ്. സീതാരാമൻ | |
---|---|
ജനനം | 4 May 1946 |
മരണം | 9 December 2020 | (aged 74)
ജീവിതരേഖ
തിരുത്തുക1946-ൽ എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ ജനിച്ചു. കാലടി ശ്രീശങ്കര കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം 1969-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും എം.എസ്.സി. ബിരുദം നേടിയ ശേഷം, 1970-ൽ കാലടി ശ്രീശങ്കര കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.74 ആം വയസ്സിൽ 2020 ഡിസംബർ 9 ന് അന്തരിച്ചു.[1]
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
തിരുത്തുകപെരിയാർ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്തിനടുത്ത് പോഷകനദിയായ മംഗലപ്പുഴയുടെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കൈക്കൊണ്ട വനവൽക്കരണ പദ്ധതിക്ക് നേതൃത്വം വഹിച്ചു.[2]
പെരിയാർ നദിയിൽ അനധികൃത മണൽ എടുപ്പ് തടഞ്ഞ്, നദീജലത്തിൽ ലോഹാംശം കലരുന്നുണ്ടോ എന്ന് പരിശോധിക്കാൻ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.[3]
അവലംബം
തിരുത്തുക- ↑ Kochi, Special Correspondent (2020-12-09). "Green activist Sitaraman dead". The Hindu. ISSN 0971-751X. Retrieved 2021-05-24.
{{cite web}}
:|first=
has generic name (help) - ↑ പെരിയാർ നദിക്കരയിലെ വനവൽക്കരണം
- ↑ ജലമലിനീകരണം തടയാനുള്ള പരിശോധനാ പദ്ധതി