പശ്ചിമഘട്ടപ്രദേശങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒരു ഓർക്കിഡ്
പശ്ചിമഘട്ടമലനിരകളിലും നാട്ടിൻ പുറങ്ങളിലും കണ്ടുവരുന്ന അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് ആണ് സീതമുടി (Foxtail Orchid, ശാസ്ത്രീയനാമം: Rhynchostylis retusa). തിരുവാതിര ഞാറ്റുവേല സമയത്താണ് സീതമുടി സാധാരണ പൂക്കുന്നത്. കുറുക്കൻ വാല്, ദ്രൗപദിമാല തുടങ്ങിയ പേരിലും അറിയപ്പെടുന്നു.
Rhynchostylis retusa f. albiflora (I.Barua & Bora) Christenson
Rhynchostylis violacea Rchb.f.
Saccolabium blumei Lindl.
Saccolabium garwalicum Lindl.
Saccolabium guttatum (Lindl.) Lindl. ex Wall.
Saccolabium heathii auct.
Saccolabium macrostachyum Lindl.
Saccolabium praemorsum (Willd.) Lindl.
Saccolabium retusum (L.) Voigt
Saccolabium rheedei Wight
Saccolabium spicatum (D.Don) Lindl.
Saccolabium violaceum Rchb.f.
Sarcanthus guttatus Lindl.
വെള്ള നിറത്തിൽ പിങ്ക് പുള്ളിക്കുത്തുകളുള്ള നൂറോളം ചെറു പൂക്കൾ ചേർന്നതാണ് ഇതിന്റെ പൂങ്കുല. ഓരോ ഇതളുകളും പരാഗണപ്രാണികൾക്കായി പൂന്തേൻ സൂക്ഷിക്കുന്നു. തേൻകുടത്തിൽ മഴവെള്ളം വീഴാതിരിക്കാൻ നാവുപോലൊരു കുടയുണ്ട്.
ബലമുള്ള മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുന്ന ഈ സസ്യം പഴക്കമുള്ള മരങ്ങൾക്കൊപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.