സി ഷാർപ്പ്

പ്രോഗ്രാമിങ് ഭാഷ

ഡോട്ട് നെറ്റിന്‌ ഉപക്രമമായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ് ഭാഷയാണ്‌ സി# (ഉച്ചാരണം: സി ഷാർപ്പ്) (C#), ശേഷം ഇ.സി.എം.എ യുടെയും ഐ.എസ്.ഒ വിന്റെയും അംഗീകാരം ലഭിക്കുകയും ചെയ്യുകയുണ്ടായി (ECMA-334, ISO/IEC 23270). ഡെൽഫി രൂപകൽപ്പകനായിരുന്ന ആൻഡേഴ്സ് ഹെൽസ്‌ബെർഗ് സി# ന്റെയും മുഖ്യരൂപകൽപ്പകൻ. പ്രധാനമായും സി++ ന്റെ ലേഖനവ്യവസ്ഥയാണ്‌ അനുദാവനം ചെയ്തതെങ്കിലും മറ്റു ചില ഭാഷകളും ഇതിനെ സ്വാധീനിച്ചിട്ടുണ്ട് (ഡെൽഫി, ജാവ തുടങ്ങിയവ).

C#
ശൈലി:structured, imperative, object-oriented
പുറത്തുവന്ന വർഷം:2001 (last revised 2007)
രൂപകൽപ്പന ചെയ്തത്:മൈക്രോസോഫ്റ്റ്
ഏറ്റവും പുതിയ പതിപ്പ്:3/ 19 നവംബർ 2007
ഡാറ്റാടൈപ്പ് ചിട്ട:static, strong, both safe and unsafe, nominative
പ്രധാന രൂപങ്ങൾ:.NET Framework, Mono, DotGNU
വകഭേദങ്ങൾ:1.0, 1.5 , 2.0 (ECMA), 3.0
സ്വാധീനിക്കപ്പെട്ടത്:Object Pascal, സി++, മോഡുല-3, ജാവ, ഈഫൽ
സ്വാധീനിച്ചത്:Nemerle, D, Java[1], Windows PowerShell

ചരിത്രംതിരുത്തുക

സിമ്പിൾ മനേജ്ഡ് സി എന്ന ഭാഷയുപയോഗിച്ചായിരുന്നു ഡോട്ട് നെറ്റിൻറെ വികസനത്തിൻറെ ആദ്യകാലത്ത് ക്ലാസ് ലൈബ്രറികൾ നിർമ്മിച്ചിരുന്നത്. 1999 ജനുവരിയിൽ ആൻഡേഴ്സ് ഹെൽസ്‌ബെർഗ് പുതിയ ഭാഷ നിർമ്മിക്കുന്നതിന്‌ വേണ്ടി ഒരു ടീമിന്‌ രൂപം നൽകുകയും ചെയ്തു, അന്ന് അതിന്റെ പേർ cool എന്നയിരുന്നു. 2000 ജൂലൈയിൽ നടന്ന പ്രൊഫഷനൽ ഡവലപ്പേഴ്സ് കോൺഫറൻസിൽ ഡോട്ട് നെറ്റ് പ്രസിദ്ധപ്പെടുത്തുന്ന സമയത്ത് പേര് സി# എന്നാക്കുകയും ക്ലാസ് ലൈബ്രറികളെല്ലം തന്നെ സി#ലേക്ക് മാറ്റിയെഴുതുകയും ചെയ്തു.

സി#ന്റ്വെ പ്രധാന അണിയറ ശില്പിയായ ആൻഡേഴ്സ് ഹെൽസ്‌ബെർഗ്, വിഷ്വൽ സി++, ബോർലാന്റ് ഡെൽഫി, ടർബോ പാസ്കൽ എന്നിവയുടെയും പിന്നിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു. പ്രധാനപ്പെട്ട പ്രോഗ്രാമിങ് ലാഗ്വേജുകളിലുള്ള കുറവുകളാണ് കോമൺ ലാംഗ്വേജ് റൺടൈംന്റെയും തുടർന്ന് സി#ന്റെയും പിറവിക്ക് കാരണം എന്ന് അദ്ദേഹം പിന്നീട് നടത്തിയ ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

സവിശേഷതകൾതിരുത്തുക

അവലംബംതിരുത്തുക

  1. In Java 5.0, several features (foreach, autoboxing, varargs, attributes and enums) were introduced, after proving themselves useful in the C# language (with only minor differences in name and implementation). [1][2][3]
"https://ml.wikipedia.org/w/index.php?title=സി_ഷാർപ്പ്&oldid=2910505" എന്ന താളിൽനിന്ന് ശേഖരിച്ചത്