സി ലന്ന ദേശീയോദ്യാനം തായ്‌ലന്റിലെ ചിയാങ്മയി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. അനേകം വെള്ളച്ചാട്ടങ്ങളും അരുവികളും ഗുഹകളും ഈ പർവ്വതപ്രദേശത്തുള്ള പാർക്കിലുണ്ട്. പിങ് നദിയുടെ അനേകം കൈവഴികൾ ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു.[1]

Si Lanna National Park
อุทยานแห่งชาติศรีลานนา
Map showing the location of Si Lanna National Park
Map showing the location of Si Lanna National Park
Park location in Thailand
LocationChiang Mai Province, Thailand
Nearest cityChiang Mai
Coordinates19°16′56″N 99°5′28″E / 19.28222°N 99.09111°E / 19.28222; 99.09111
Area1,406 കി.m2 (1.513×1010 sq ft)
EstablishedAugust 1989
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം

തിരുത്തുക

ചിയങ്മയി പട്ടണത്തിൽനിന്നും 65 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. 1,406 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഇവിടത്തെ ഏറ്റവും ഉയർന്ന ഭാഗം ചൊം ഹോട് ആണ്. ഇതിനു 1,718 മീറ്റർ ഉയരമുണ്ട്. 20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള മായ് എങാത് സൊംബോൺ ചോൺ ജലസംഭരണി ഈ ദേശീയോദ്യാനത്തിലാണ്.[2][3]:101

ചരിത്രം

തിരുത്തുക

1989 ആഗസ്ത് 1നാണ് സി ലന്ന തായ്‌ലന്റിന്റെ അറുപതാമത് ദേശീയോദ്യാനമായത്.

മോൺ ഹിൻ ലായ് വെള്ളച്ചാട്ടം മേ ങ്കാട്ട് വനത്തിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് തട്ടുകളുള്ള വെള്ളച്ചാട്ടമാണ്. ഹുവായ് മേ രംഗോങ്, ഹുവായ് പാ ഫ്ലു എന്നിവയാണ് മറ്റ് വെള്ളച്ചാട്ടങ്ങൾ[4]നോങ് ഫാ ഗുഹയിൽ സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും ഉണ്ട്.[2]

സസ്യജാലവും ജന്തുജാലവും

തിരുത്തുക

ഈ ദേശീയോദ്യാനത്തിൽ അനെകം തരം വനവിഭാഗങ്ങൾ കാണാനാകും. നിത്യഹരിതനങ്ങൾ, ഇലപൊഴിയും വനങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്.

  1. "Si Lanna National Park". Department of National Parks (Thailand). Archived from the original on 2013-05-23. Retrieved 4 July 2013.
  2. 2.0 2.1 "National Parks in Thailand: Si Lanna National Park" (PDF). Department of National Parks (Thailand). 2015. pp. 94–95. Retrieved 21 June 2017.
  3. Elliot, Stephan; Cubitt, Gerald (2001). THE NATIONAL PARKS and other Wild Places of Thailand. New Holland Publishers (UK) Ltd. ISBN 9781859748862.
  4. "Sri Lanna National Park". Tourism Authority of Thailand. Archived from the original on 2016-12-03. Retrieved 21 June 2017.
"https://ml.wikipedia.org/w/index.php?title=സി_ലന്ന_ദേശീയോദ്യാനം&oldid=3792475" എന്ന താളിൽനിന്ന് ശേഖരിച്ചത്