സി.എസ്. ചന്ദ്രിക

(സി എസ് ചന്ദ്രിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവർത്തകയും അക്കദമിഷ്യനും ആണ്‌ സി.എസ്. ചന്ദ്രിക. എം എസ് സ്വാമിനാഥൻ റിസർച് ഫൌണ്ടേഷനിൽ കമ്മുനിറ്റി അഗ്രോ ഡൈവെർസിറ്റി കേന്ദ്രത്തിൽ സീനിയർ ശാസ്ത്രജ്ഞ യായി പ്രവര്ത്തിക്കുന്നു. [1]

C.S.Chandrika

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ 1967ൽ ജനനം. സസ്യശാസ്ത്രത്തിൽ ബിരുദം. മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു പി എച് ഡി. ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലേക്ക് കഥകൾ വിവരത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീകൾ എന്ന പുസ്തകത്തിനു മുതുകുളം പാർവതി അമ്മ സാഹിത്യ അവാർഡ് ലഭിച്ചു (2010). ക്ലെപ്റ്റോമാനിയക്ക്തോപ്പിൽ രവി അവാര്ഡ് ലഭിച്ചിട്ടുണ്ട്. [2]

പുസ്തകങ്ങൾ

തിരുത്തുക
  • പിറ (നോവൽ), മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. മാതൃഭൂമി ബൂക്സ്, 2004
  • ലേഡീസ് കമ്പാർട്ട്മെന്റ് (കഥാ സമാഹാരം), ഡി സി ബൂക്സ്
  • കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം (പഠനം), കേരള സാഹിത്യ അക്കാഡമി
  • കെ. സരസ്വതി അമ്മ (പഠനം) [3]
  • ആർത്തവമുള്ള സ്ത്രീകൾ (ലേഖനങ്ങൾ)
  • ഭൂമിയുടെ പതാക (കഥകൾ)
  • "ക്ലെപ്റ്റൊമാനിയ" [4]
  • "The Oxford India Anthology of Malayalam Dalit Writing" [5]

[6] [7]

  1. http://mssrfcabc.res.in/our-team/team-cabc/new-page-2/[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-07. Retrieved 2013-11-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-07. Retrieved 2010-12-23.
  4. http://www.amazon.com/Kleptomania-C-S-Chandrika/dp/B0079DJMEG
  5. http://www.oup.co.in/author/3599
  6. http://www.hindu.com/thehindu/thscrip/print.pl?file=20130125300107700.htm&date=fl3001/&prd=fline&[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.thehindu.com/todays-paper/tp-national/tp-kerala/a-collection-of-voices-that-break-the-silence/article2693720.ece

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സി.എസ്._ചന്ദ്രിക&oldid=3792460" എന്ന താളിൽനിന്ന് ശേഖരിച്ചത്