ഫോക്‌ലോർ ഗവേഷകനും ബാലസാഹിത്യകാരനുമായിരുന്നു സി.ജി.എൻ. ചേമഞ്ചേരി എന്ന പേരിലെഴുതിയിരുന്ന സി. ഗോപാലൻ നായർ (മരണം : 26 മാർച്ച് 2014). മലബാറിലെ അനുഷ്ഠാന കലകളായ തെയ്യം, തിറ, ബലിക്കളം എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിരുന്നു.

സി. ഗോപാലൻ നായർ
സി.ജി.എൻ. ചേമഞ്ചേരി
സി. ഗോപാലൻ നായർ
ജനനം
മരണം2014 മാർച്ച് 04
ദേശീയതഇന്ത്യൻ
തൊഴിൽഫോക്‌ലോർ ഗവേഷകൻ
അദ്ധ്യാപകൻ
സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)കാർത്യായനി അമ്മ
കുട്ടികൾരാജൻ
രാധാകൃഷ്ണൻ
രാജീവൻ
ഗീതാനന്ദൻ

ജീവിതരേഖതിരുത്തുക

വെങ്ങളം യു.പി. സ്‌കൂൾ, ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂൾ, പൊയിൽക്കാവ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിലും സഹകരണ മേഖലയിലും പ്രവർത്തിച്ചു. വിരമിച്ചശേഷം ദീർഘകാലം മാതൃഭൂമിയിൽ പ്രൂഫ് റീഡറായിരുന്നു. [1] തപസ്യ കലാ സാഹിത്യ വേദിയുടെ കൊയിലാണ്ടി താലൂക്ക് അദ്ധ്യക്ഷനായി പ്രവർത്തിച്ചിരുന്നു.

കൃതികൾതിരുത്തുക

  • മലബാറിലെ തിറയാട്ടം, തിറയാട്ടവും അഞ്ചടിയും (പഠനങ്ങൾ)
  • മരക്കുടിലിൽനിന്ന് വൈറ്റ് ഹൗസിലേക്ക് (എബ്രഹാം ലിങ്കന്റെ ജീവചരിത്രം)
  • കൂടുതകർത്ത കിളി
  • കുരുന്ന് ഹൃദയങ്ങൾ
  • കുട്ടികളുടെ വാല്മീകി (ബാലസാഹിത്യം)

പുരസ്കാരങ്ങൾതിരുത്തുക

  • സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഫോക്‌ലോർ പുരസ്‌കാരം (2010)

അവലംബംതിരുത്തുക

  1. "സി.ജി.എൻ ചേമഞ്ചേരി അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 27 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=സി._ഗോപാലൻ_നായർ&oldid=2420730" എന്ന താളിൽനിന്ന് ശേഖരിച്ചത്