കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

സസ്യ ശാസ്ത്രജ്ഞനാണ് ഡോ. സി. കുഞ്ഞിക്കണ്ണൻ. കോയമ്പത്തൂരിൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫോറസ്‌റ്റ്‌ ജനിറ്റിക‌്സ‌് ആൻഡ‌് ട്രീ ബ്രീഡിങ്ങിൽ ശാസ്‌ത്രജ്ഞനായി പ്രവർത്തിക്കുന്നു.

ജീവിതരേഖ തിരുത്തുക

കാലിക്കടവിലെ പുതിയ വളപ്പിൽ അമ്പാടിയുടെയും ചെറവങ്ങാട്ട‌് പാർവതിയുടെയും മകനാണ്‌. പയ്യന്നൂർ കോളേജിൽനിന്നാണ‌് ബിരുദപഠനം പൂർത്തിയാക്കി. ചന്ദ്രപുർ നാഷണൽ പാർക്കിലെ വെജിറ്റേഷണൽ ഇക്കോളജിയിലെ പഠനത്തിന‌് പിഎച്ച‌്ഡി നേടി. സൈലന്റ‌് വാലിയിലെ അപൂർവയിനം സസ്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തി.

ഐസിലിമ കുഞ്ഞിക്കണ്ണനി തിരുത്തുക

സസ്യശാസ‌്ത്രശാഖയ‌്ക്ക‌് ഡോ. സി. കുഞ്ഞിക്കണ്ണൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജസ്ഥാനിലെ ബുണ്ടി ഫോറസ‌്റ്റ‌് ഡിവിഷനിലെ പുൽമേട്ടിൽ ആദ്യമായി കണ്ടെത്തിയ അപൂർവ ഇനം പുൽവർഗച്ചെടിക്ക് ഐസിലിമ കുഞ്ഞിക്കണ്ണനി എന്നു പേരു നൽകിയിരുന്നു. ബൊട്ടാണിക്കൽ സർവേ ഓഫ‌് ഇന്ത്യയിലെ പോത്തറെഡ്ഡി പ്രസാദ‌്, വൈ മഹേഷ‌്, ഫോറസ‌്റ്റ‌് സർവേ ഓഫ‌് ഇന്ത്യ മഹാരാഷ്ട്രയിലെ കൊളങ്കണി ചന്ദ്രമോഹൻ, ബി സുബ്രഹ്മണ്യം, സിംല ഫോറ‌സ്‌റ്റ്‌ സർവേ ഓഫ‌് ഇന്ത്യയിലെ സുശാന്ത‌് ശർമ എന്നിവരുൾപ്പെടുന്ന സംഘമാണ്‌ സസ്യത്തെ കണ്ടെത്തിയത‌്.[1]

അവലംബം തിരുത്തുക

  1. https://www.deshabhimani.com/news/kerala/news-kerala-27-02-2020/856300
"https://ml.wikipedia.org/w/index.php?title=സി._കുഞ്ഞിക്കണ്ണൻ&oldid=3929280" എന്ന താളിൽനിന്ന് ശേഖരിച്ചത്