സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ

തൃശൂർ ജില്ലയിലെ സ്കൂൾ
(സി. എം. എസ്. ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ നഗരത്തിലാണ് ചർച്ച് മിഷൻ സൊസൈറ്റി ഹയർ സെക്കന്ററി സ്കൂൾ (സി എം എസ് എച്ച് എസ് എസ്) സ്ഥിതി ചെയ്യുന്നത്. 1883ൽ സി എം എസ് മിഷനറിയാണ് ഈ സ്കൂൾ ആരംഭിച്ചത്. കേരള-സംസ്ഥാന സിലബസ്സിൽ മലയാളത്തിലും ഇംഗ്ലീഷിലും ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം (പ്ലസ് ടു) ക്ലാസ്സ് വരെ ഈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.

സി എം എസ് ഹയർ സെക്കന്ററി സ്കൂൾ
തൃശ്ശൂർ
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1883
പ്രധാനാദ്ധ്യാപക(ൻ)ബി എം സണ്ണി
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://cmsschool.in

ചരിത്രം

തിരുത്തുക

1883ലാണ് കേരളത്തിലെ പഴയ സ്കൂളുകളിലൊന്നായ സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ രൂപം കൊണ്ടത്.[1] തൃശ്ശൂർ ജില്ലയുടെ ഹൃദയഭാഗത്താണ്(സ്വരാജ് റൌണ്ട്) ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നീല ഷർട്ടും വെള്ള പാന്റുമാണ് സ്കൂളിന്റെ യൂണീഫോം. ആരംഭകാലത്ത് സി.എം െസ് യു പി സ്കൂൾ എന്നായിരുന്നു പേര്. 6 വർഷങ്ങൾക്കുശേഷം 1889ൽ ഹൈസ്കൂൾ കൂടി വന്നതോടുകൂടിയാണ് അത് സി എം എസ് ഹൈസ്കൂൾ ആയി മാറിയത്. 1933ൽ സുവർണ്ണജൂബിലി ആഘോഷിക്കുകയും 1983ൽ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു. 1995 മുതൽ ഹയർസെക്കന്ററി വിദ്യഭ്യാസവും നടപ്പിലാക്കി വരുന്നു. 2012 മുതൽ ഹയർസെക്കന്ററി ക്ലാസ്സുകളിൽ പെൺകുട്ടികളേയും അഭ്യസിപ്പിക്കുന്നുണ്ട്.

കോഴ്സുകൾ

തിരുത്തുക
  1. സയൻസ്
  2. കൊമേഴ്സ്
  3. ഹ്യുമാനിറ്റീസ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

തിരുത്തുക
  • സി അച്ചുതമേനോൻ, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
  • ഐ എം വിജയൻ, ഭാരതീയ കാൽപ്പന്തുകളി ടീമിന്റെ മുൻ നായകൻ
  • കെ രാവുണ്ണി മേനോൻ, പൂർവ്വ വൈസ് ചാൻസലർ, മദ്രാസ് യൂണിവേഴ്സിറ്റി
  • നെടിയം വീട്ടിൽ രാഘവൻ, ചൈനയിലേയും ഫ്രാൻസിലേയും ഭാരതീയ ധനകാര്യ മന്ത്രാലയത്തിന്റെ അംബാസിഡർ
  • ഫാ.പോൾ പൂവത്തിങ്കൽ, ബിഷപ്പ്
  1. "സി എം എസ് എച്ച് എസ് എസ്". സി എം എസ് എച്ച് എസ് സ്കൂൾ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-12-16. Retrieved 16-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)