മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണു് സി. അന്തപ്പായി (1862 - 1936). ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ.

സി. അന്തപ്പായി
സി. അന്തപ്പായി
ജനനം
ചിറയത്ത് തൊമ്മൻ അന്തപ്പായി

(1862-01-02)ജനുവരി 2, 1862
മരണംമേയ് 31, 1936(1936-05-31) (പ്രായം 74)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനും

ജീവിതരേഖ തിരുത്തുക

1862 ജനുവരി 2-ന്‌ തൃശൂർ പുത്തൻപേട്ടയിലാണ്‌ സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് എഫ്. എ. പാസായി. സംസ്കൃതപഠനതൽപരനായിരുന്ന അദ്ദേഹം സ്വയം ആ ഭാഷയിൽ അവഗാഹം നേടി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം (1884) കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെനിന്നു് യഥാക്രമം ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. 1888-ൽ തൃശൂർ ഒല്ലൂർ കാട്ടിക്കാരൻ വീട്ടിൽ മാതിരിയുമായിട്ടായിരുന്നു അന്തപ്പായിയുടെ വിവാഹം. ഔദ്യോഗികരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ അന്തപ്പായി കൊച്ചി ഗവണ്മെന്റ് സർവീസിൽ ക്രൈസ്തവർക്ക് നീതിലഭിക്കുന്നില്ല എന്ന പരാതിയുമായി വ്യാജനാമത്തിൽ ഒരു പത്രത്തിൽ എഴുതി. ദിവാനെതിരെ ശക്തമായ വിമർശനം ഉയർത്തിയതിനെത്തുടർന്ന് 1913-ൽ അദ്ദേഹത്തിന്‌ ഉദ്യോഗത്തിൽനിന്ന് വിരമിക്കേണ്ടിവന്നു. ആറുവർഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 31-ന്‌ നിര്യാതനായി[1].

സാഹിത്യപ്രവർത്തനം തിരുത്തുക

ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു.രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അന്തപ്പായിയുടെ കൃതികൾ തിരുത്തുക

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:സി. അന്തപ്പായി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=സി._അന്തപ്പായി&oldid=3840212" എന്ന താളിൽനിന്ന് ശേഖരിച്ചത്