നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
സി. അന്തപ്പായിയുടെ നോവലാണു് നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം. സാഹിത്യ രംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ കൃതി 1893-ൽ പ്രസിദ്ധീകരിച്ചു. ‘നാലുപേരിലൊരുത്തൻ’ ഒരു പ്രഹസനമാണെന്നു് മുണ്ടശ്ശേരി പോലും തെറ്റിദ്ധരിച്ചിട്ടുണ്ടു്.[1] നാലദ്ധ്യായങ്ങളാണു് ഇതിനുള്ളതു്. കഥാഖ്യാനം ഏറെയും സംഭാഷണ രൂപത്തിലാണു്. ഇതുമൂലമാകാം ഇതൊരു നാടകമാണെന്നു പലരും രേഖപ്പെടുത്തുന്നതു്. ഭാഷാ നാടകങ്ങളെ സംബന്ധിച്ച വിമർശനമാണു് ഇതിലുള്ളതു്.
“ | എടാ നിന്ദക്കഴുവേറീ, ഇവൻ നിമിത്തം ഒരു കാര്യത്തിൽ മനസ്സിരുത്തുവാൻ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവൻ നീയോ ഞാനോ? എന്തെടാ? കഴുവേറീ, പറ. ഇനിക്കറിഞ്ഞുകൂടേ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേയ്ക്കു വലിച്ചു കൊണ്ടു വരണോ? | ” |
- ഇങ്ങനെയാണു് കൃതിയുടെ തുടക്കം.
കാഴ്ച്ചപ്പാട്
തിരുത്തുകനോവൽ ചർച്ചകളിൽ അന്തപ്പായിയും ഈ കൃതിയും വളരെയൊന്നും കടന്നുവന്നിട്ടില്ല.
ഇതും കാണുക
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക- ↑ നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം, സി.അന്തപ്പായി, ചിന്ത പബ്ലിഷേഴ്സ്, 2013, പഠനം-ഉദയകുമാർ, പുറം-11