സി.പി. മാത്തൻ
കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ (18 മേയ് 1890 - 02 ജൂൺ 1960).
സി.പി. മാത്തൻ | |
---|---|
ജനനം | |
മരണം | 1960 ജൂൺ 02 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബാങ്കർ, പാർലമെന്റംഗം |
ജീവിതപങ്കാളി(കൾ) | ഏലിയാമ്മ |
കുട്ടികൾ | സൂസന്ന ഈപ്പൻ |
ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്
തിരുത്തുകകെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും സി. പി. മാത്തന്റെ ക്വയിലോൺ ബാങ്കും സംയോജിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്. ഇതിന്റെ ചെയർമാൻ മാമ്മൻ മാപ്പിളയും മാനേജിങ് ഡയറക്ടർ സി. പി. മാത്തനുമായിരുന്നു.[1][2] 1939 ൽ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി തിരുവിതാംകൂർ സർക്കാർ ബാങ്ക് പൂട്ടിച്ചു. ചെയർമാനെയും ഡയറക്ടറെയും ജയിലിലടച്ചു. സി.പി. ക്കു ഇവരോടുണ്ടായിരുന്ന വിദ്വേഷമാണ് ബാങ്ക് തകർക്കലിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[3] കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താൻ കൂടെയുണ്ടായിരുന്ന പ്രതികൾ തയ്യാറായപ്പോഴും ജയിലിൽ കഴിയാനായിരുന്നു മാത്തന്റെ തീരുമാനം. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറൽ സർ ബി.എൽ. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹർജി കൊടുത്തു. വൈസ്രോയിയുടെ സമ്മർദത്താൽ മാത്തൻ മോചിതനായി
പാർലമെന്റംഗം
തിരുത്തുക1951ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ സ്ഥാനാർത്ഥിയെ 68,899 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് സുഡാനിൽ അംബാസിഡറായി.[4]
കൃതികൾ
തിരുത്തുക- ഐ ഹാവ് ബോൺ മച്ച് (ആത്മകഥ)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-28. Retrieved 2014-10-12.
- ↑ Oommen, MA. Rise and Growth of Banking in Kerala. Social Scientist (Vol. 5, No. 3, Oct., 1976). Retrieved on 2011-11-22.
- ↑ Educational Development in South India By K. G. Vijayalekshmy
- ↑ http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm