സി. ഗോപാലൻ നായർ
(സി.ജി.എൻ. ചേമഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോക്‌ലോർ ഗവേഷകനും ബാലസാഹിത്യകാരനുമായിരുന്നു സി.ജി.എൻ. ചേമഞ്ചേരി എന്ന പേരിലെഴുതിയിരുന്ന സി. ഗോപാലൻ നായർ (മരണം : 26 മാർച്ച് 2014). മലബാറിലെ അനുഷ്ഠാന കലകളായ തെയ്യം, തിറ, ബലിക്കളം എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിരുന്നു.
സി. ഗോപാലൻ നായർ | |
---|---|
ജനനം | |
മരണം | 2014 മാർച്ച് 04 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫോക്‌ലോർ ഗവേഷകൻ അദ്ധ്യാപകൻ സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | കാർത്യായനി അമ്മ |
കുട്ടികൾ | രാജൻ രാധാകൃഷ്ണൻ രാജീവൻ ഗീതാനന്ദൻ |
ജീവിതരേഖ
തിരുത്തുകവെങ്ങളം യു.പി. സ്‌കൂൾ, ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂൾ, പൊയിൽക്കാവ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിലും സഹകരണ മേഖലയിലും പ്രവർത്തിച്ചു. വിരമിച്ചശേഷം ദീർഘകാലം മാതൃഭൂമിയിൽ പ്രൂഫ് റീഡറായിരുന്നു. [1] തപസ്യ കലാ സാഹിത്യ വേദിയുടെ കൊയിലാണ്ടി താലൂക്ക് അദ്ധ്യക്ഷനായി പ്രവർത്തിച്ചിരുന്നു.
കൃതികൾ
തിരുത്തുക- മലബാറിലെ തിറയാട്ടം, തിറയാട്ടവും അഞ്ചടിയും (പഠനങ്ങൾ)
- മരക്കുടിലിൽനിന്ന് വൈറ്റ് ഹൗസിലേക്ക് (എബ്രഹാം ലിങ്കന്റെ ജീവചരിത്രം)
- കൂടുതകർത്ത കിളി
- കുരുന്ന് ഹൃദയങ്ങൾ
- കുട്ടികളുടെ വാല്മീകി (ബാലസാഹിത്യം)
പുരസ്കാരങ്ങൾ
തിരുത്തുക- സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഫോക്‌ലോർ പുരസ്‌കാരം (2010)
അവലംബം
തിരുത്തുക- ↑ "സി.ജി.എൻ ചേമഞ്ചേരി അന്തരിച്ചു". മാതൃഭൂമി. Archived from the original on 2014-03-26. Retrieved 27 മാർച്ച് 2014.