സി.എസ്. ചെല്ലപ്പ

ഇന്ത്യന്‍ രചയിതാവ്‌

തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരനാണ് ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998). സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.[1][2] പത്ര പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കഥകൾ എഴുതി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചെല്ലപ്പയുടെ 'ജീവനാംശം' തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ചെല്ലപ്പയുടെ 'തമിഴ് സിറുകതൈ പിറക്കിറത്' (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൗഡമായ ഒരവതാരികയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.[3] സുതന്തിരദാഹം എന്ന നോവലിന് 2001 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ് സാഹിത്യത്തിലെ മണിക്കൊടി സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു.

சி. சு. செல்லப்பா
Occupationപത്രപ്രവർത്തകൻ
എഴുത്തുകാരൻ
കവി
നാടകകൃത്ത്
Nationalityഇന്ത്യ
Citizenshipഇന്ത്യ
Educationஇளங்கலை
Alma materമധുര സർവകലാശാല
Genreதிறனாய்வு
Subjectതമിവ് സാഹിത്യം
Notable worksവാടിവാസൽ
ജീവനാംശം
സുതന്തിര ദാഹം
എഴുത്ത് ഇതൾ
Notable awardsകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Spouseമീനാട്ചി
Relativesപി.എസ്. രാമയ്യ

ജീവിതരേഖതിരുത്തുക

തേനനി ജില്ലയിലെ ചിന്നമാനൂരിൽ സർക്കാർ ജീവനക്കാരനായിരുന്ന സുബ്രമണിയ അയ്യരുടെ മകനായി ജനിച്ചു. തൂത്തുക്കുടിയിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ബത്‌ലഗുണ്ടു സത്യാഗ്രഹത്തിൽ പങ്കെടുത്ത് 1941 ൽ അറസ്റ്റു വരിച്ചു. ആറു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. മുപ്പതുകളോടെ കഥയെഴുത്തിൽ സജീവമായ ചെല്ലപ്പ നൂറോളം ചെറുകഥകളും അൻപതോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കൃതികൾതിരുത്തുക

നോവലുകൾതിരുത്തുക

  • വാടിവാസൽ (1958)
  • ജീവനാംശം
  • സുതന്തിരദാഹം

നാടകങ്ങൾതിരുത്തുക

  • മുറൈപ്പെൺ

സാഹിത്യ വിമർശനംതിരുത്തുക

  • രാമയ്യാവിൻ സിറുകതൈ കാലം
  • തമിഴ് സിറുകതൈ പിറക്കിറത്

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2001 നോവൽ - സുതന്തിരദാഹം)

അവലംബംതിരുത്തുക

  1. "He is old, hungry and poor, but believes spring cannot be far behind". Rediff. ശേഖരിച്ചത് 4 February 2010.
  2. Ashokamitran (June 23, 2009). "Short Stories Collection". The Hindu. മൂലതാളിൽ നിന്നും 2010-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 February 2010.
  3. മു. വരദരാജൻ, കെ.എസ്.നാരായണപിള്ള. "തമിഴ് ഭാഷയും സാഹിത്യവും". സർവിജ്ഞാനകോശം. ശേഖരിച്ചത് 14 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾതിരുത്തുക

Persondata
NAME Chellappa, Cinnamanur Subramaniam
ALTERNATIVE NAMES
SHORT DESCRIPTION Journalist
DATE OF BIRTH 1912
PLACE OF BIRTH
DATE OF DEATH 1998
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സി.എസ്._ചെല്ലപ്പ&oldid=3792461" എന്ന താളിൽനിന്ന് ശേഖരിച്ചത്