സി.എച്ച്. കൃഷ്ണൻ
വടക്കേ മലബാറിലെ ഒരു ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും തൊഴിലാളി നേതാവുമായിരുന്നു കുഞ്ഞപ്പ മാസ്റ്റർ എന്നറിയപ്പെടുന്ന സി. എച്ഛ്. കൃഷ്ണൻ.
ജിവിതരേഖ
തിരുത്തുകകാഞ്ഞങ്ങാട് തെരുവത്തു് ഒരു നെയ്ത്തു തൊഴിലാളി കുടുംബത്തിലാണു് സി. എച്ഛ്. കൃഷ്ണൻ ജനിച്ചതു്.എട്ടു സഹോദരങ്ങളിൽ പ്രായംകൊണ്ടു് ആറാമനായിരുന്നു അദ്ദേഹം. 1940-കളിൽ കാഞ്ഞങ്ങാട് തെരുവത്തു് നെയ്ത്തതൊഴിലാളി സംഘടന രൂപീകരിച്ചുകൊണ്ടാണു് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്നതു്. മൂളിയാർ, കാസറഗോഡ് എന്നീ മേഖലകള്ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കുന്നതിൽ അദ്ദേഹം നല്ല പങ്കു വഹിച്ചു[1].
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടു. എ.ഐ.ടി.യു.സി. സംസ്ഥാന ഭാരവാഹിയായിരുന്നു. കാസറഗോഡ് നഗരത്തിലെ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നു. കാസറഗോഡിലെ നന്ദിനി ടീച്ചറായിരുന്നു ജിവിത പങ്കാളി. കാസറഗോഡ് വെച്ച് അന്തരിച്ചു
അവലംബം
തിരുത്തുക- ↑ വടക്കൻ പെരുമ, കാസർഗോഡ് ജില്ലയുടെ ജനപക്ഷ ചരിത്രം
.