സി.എം. വിഷ്ണു നമ്പീശൻ
കേരളത്തിലെ ഒരു ആദ്യകാല ഫോട്ടോഗ്രാഫറും, ആർട്ടിസ്റ്റുമായിരുന്നു സി.എം. വിഷ്ണു നമ്പീശൻ. പി. കൃഷ്ണപ്പിള്ളയുടെ ഇന്നു കാണുന്ന ഫോട്ടോ എടുത്തതിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്[1].
ജീവിതരേഖ
തിരുത്തുകകണ്ണൂർ മാത്തിൽ വടവന്തൂർ ചെപ്പായിക്കോട്ട് മഠത്തിലാണു വിഷ്ണു നമ്പീശൻ ജനിച്ചത്. 1946-ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1948-ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പോലീസ് ഇവരെയും വേട്ടയാടാനെത്തി. അപ്പോൾ സഹോദരൻ സി.എം.നാരായണൻ നമ്പീശനൊപ്പം വേഷംമാറി അന്നത്തെ മദ്രാസിലേക്കു കടന്നു.നാട്ടിലെ പ്രശ്നങ്ങൾ കെട്ടൊടുങ്ങിയപ്പോൾ നാട്ടിൽ തിരിച്ചെത്തി. ദേശാഭിമാനി, നവജീവൻ തുടങ്ങിയ പത്രങ്ങളിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. പിന്നീട് കോഴിക്കോട് നാഷണൽ സ്റ്റുഡിയോവിൽ ചേർന്നു. ഈ കാലഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ പ്രശസ്തമായ ഫോട്ടോ എടുത്തത്. 1960-ൽ കോഴിക്കോട് പൂർണിമ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങി. പൂർണിമ, സരസ്വതി, ഉണ്ണിക്കൃഷ്ണൻ എന്നിവർ മക്കളാണ്.
അധിക വായനയ്ക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ചരിത്രം ഒപ്പിയ ക്യാമറ". 19 ഓഗസ്റ്റ് 2021. Archived from the original on 2021-08-19. Retrieved 19 ഓഗസ്റ്റ് 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)