സി.എം. ദിനേശ് മണി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് സി.എം. ദിനേശ് മണി(ജനനം :15 മേയ് 1950). പന്ത്രണ്ടാം കേരള നിയമസഭയിൽ പള്ളുരുത്തിയിൽ നിന്നുള്ള അംഗമായിരുന്നു.[1] 2000ൽ കൊച്ചി കോർപറേഷന്റെ മേയറായിരുന്നു.

ജീവിതരേഖ

തിരുത്തുക

ടി.കെ. മാധവന്റെയും കുഞ്ഞമ്മയുടെയും മകനാണ്. പ്രീഡിഗ്രി വരെ പഠിച്ചു. യുവജന സംഘടനയായ കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ട്രേഡ് യൂണിയൻ സംഘാടനാരംഗത്തു സജീവമായി പ്രവർത്തിച്ചു. ഹിൻഡാൽകോ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡന്റും കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റുമാണ്.[2] 2013 മുതൽ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

  1. www.niyamasabha.org/codes/members/dineshmanicm.pdf
  2. "സി എം ദിനേശ്മണി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി - See more at: http://www.deshabhimani.com/newscontent.php?id=288025#sthash.eGy4kHAI.dpuf". ദേശാഭിമാനി. 18 ഏപ്രിൽ 2013. Retrieved 18 ഏപ്രിൽ 2013. {{cite news}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=സി.എം._ദിനേശ്_മണി&oldid=3814650" എന്ന താളിൽനിന്ന് ശേഖരിച്ചത്