സി.എം. അബ്ദുല്ല മൗലവി
ഖാസി സി.എം.അബ്ദുല്ല മൗലവി (അറബി:القاضي سي أم عبد الله مولوي) കേരളത്തിലെ സുന്നി മുസ്ലീം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂർ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന അദ്ദേഹം കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയോരത്തെ തളങ്കരയിൽ ഒരു സമുന്നത പണ്ഡിത കുടുംബത്തിലാണ് ജനിച്ചത്. മതപണ്ഡിതൻ, ഗ്രന്ഥകർത്താവ്, നേതാവ്, ഖാസി, വിദ്യാഭ്യാസവിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രശസ്തൻ. മലബാർ ഇസ്‌ലാമിക് കോംപ്ലെക്[1], ജാമിഅ: സഅദിയ്യ അറബിയ്യ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗം.[2]
ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തളങ്കര, കാസർകോട്, കേരളം | സെപ്റ്റംബർ 3, 1933
മരണം | 2010 ഫെബ്രുവരി 15 കീഴൂർ, കേരള |
ദേശീയത | ഇന്ത്യൻ |
പങ്കാളി(കൾ) | ആയിഷ ഹജ്ജുമ്മ |
വസതി(കൾ) | ചെമ്പരിക്ക, കാസർഗോഡ് |
ജോലി | ഇസ്ലാമിക പണ്ഡിതൻ |
ജനനം, കുടുംബം തിരുത്തുക
ചെമ്പരിക്ക ഖാസിയും പ്രമുഖ ഇസ്‌ലാംമത പണ്ഡിതവര്യനുമായിരുന്ന മർഹും സി മുഹമ്മദ് കുഞ്ഞി മുസ്ല്യാർ-ബീപാത്തുമ്മ ഹജ്ജുമ്മ എന്ന ദമ്പതികളുടെ ഏഴു മക്കളിൽ മൂത്തമകനായി 1933 സെപ്റ്റംബർ മൂന്നിന് കാസർകോട് തളങ്കരയിലെ പള്ളിക്കാലിലെ മാതൃഗൃഹത്തിൽ ജനിച്ചു. സി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ മറ്റു രണ്ട് ആൺ മക്കൾ: സി എം അഹ്മദ് ബാഖവി, ഉബൈദ് മൌലവി. സി എം അബ്ദുള്ള മൌലവി കുടുംബ പരമ്പര പ്രവാചകൻ നബിയുടെ അനുയായികളായ സഹാബാക്കളിൽ നിന്നാണ് ആരംഭിക്കുന്നത്. ലക്ഷ ദ്വീപു വഴി എത്തിച്ചേർന്ന പൂർവികരുടെ തുടർപരമ്പരയായി പിന്നീട് വന്ന ആറ് തലമുറകളുടെ വിശദമായ ചരിത്രം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ചെമ്മനാട് ജീവിച്ചിരുന്ന ഇസ്‌ലാംമത പണ്ഡിതനും സൂഫിവര്യനുയിരുന്ന `പോക്കർഷാ`, അദ്ദേത്തിന്റെ മകൻ ഇസ്‌ലാംമത പണ്ഡിതനും ആധ്യാത്മിക പുരുഷനും പ്രഭാഷകനുമായിരുന്ന `അബ്ദുല്ലാഹിൽ ജംഹരി` എന്ന `അബ്ദുല്ല മുസ്ലിയാർ`, പിന്നെ അദ്ദേഹത്തിന്റെ മകൻ ജ്ഞാനിയും സൂഫിവര്യനുമായിരുന്ന സി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ (ചെമ്പരിക്ക വലിയ ഖാളി എന്നപേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നു), അദ്ദേഹത്തിന്റെ മകൻ സി.എം അബ്ദുല്ല മൗലവി എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ കുടുംബ പരമ്പര. മതപണ്ഡിത കുടുംബമായതിനാൽ ഖാസിയാറടുക്കം എന്നപേരിലാണ് ഈ കുടുംബം അറിയപ്പെടുന്നത് [3] പത്നി: ആയിഷ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഷാഫി, മുനീർ, ഉസ്മാൻ, ഫാത്തിമത്ത് സുഹറ, ഹഫ്‌സ, ഹസീന, റാബിയ. മരുമക്കൾ: മുഹമ്മദ് അബ്ദുൾഖാദർ (ചെമ്പിരിക്ക), മുഹമ്മദ് ഷാഫി (ദേളി), അബ്ബാസ് (ഉദുമ പടിഞ്ഞാർ), അബ്ദുള്ള (പള്ളിക്കര), ഖൈറുന്നീസ, ആസുറ, ഫസീല [4]
മരണം തിരുത്തുക
2010 ഫെബ്രുവരി 15ന് രാവിലെ ചെമ്പരിക്ക കടുക്ക കല്ലിന് സമീപം ഖാസിയെ മരിച്ച നിലയിൽ കാണപ്പെട്ടു. മരണം കൊലപാതകമാണെന്ന് കരുതുന്നു. [5].
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-07.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-02.
- ↑ www.kasaragod.com/news_details.php?CAT=18&NEWSID=46160
- ↑ www.kasaragod.com/news_details.php?CAT=102&NEWSID=24345
- ↑ http://suprabhaatham.com/item/20150337504