സിൽവിയ ഹിച്ച്കോക്ക്
സിൽവിയ ലൂയിസ് ഹിച്ച്‌കോക്ക് (ജനുവരി 31, 1946 - ഓഗസ്റ്റ് 16, 2015) മോഡലും സൗന്ദര്യ മത്സര റാണിയും ആയിരുന്നു. അവർ മിസ് അലബാമ യുണൈറ്റഡ് സ്റ്റേറ്റ്സ്, മിസ് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ പദവികൾ നേടിയിരുന്നു. കൂടാതെ അവർ മിസ് യൂണിവേഴ്സ് 1967 ൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.
സൗന്ദര്യമത്സര ജേതാവ് | |
ജനനം | Sylvia Louise Hitchcock ജനുവരി 31, 1946 Haverhill, Massachusetts, U.S. |
---|---|
മറ്റു പേരുകൾ | Sylvia Carson |
മരണം | ഓഗസ്റ്റ് 16, 2015 Miami, Florida, U.S. | (പ്രായം 69)
വിദ്യാഭ്യാസം | Miami-Dade Junior College University of Alabama |
ഉയരം | 1.70 മീ (5 അടി 7 ഇഞ്ച്) |
തലമുടിയുടെ നിറം | Brown |
കണ്ണിന്റെ നിറം | Brown |
അംഗീകാരങ്ങൾ | Miss Alabama USA 1967 Miss USA 1967 Miss Universe 1967 |
പ്രധാന മത്സരം(ങ്ങൾ) | Miss Alabama USA 1967 (Winner) Miss USA 1967 (Winner) Miss Universe 1967 (Winner) |
ജീവിതപങ്കാളി | William Carson (m. 1970) |
കുട്ടികൾ | 3 |
സ്വകാര്യ ജീവിതം
തിരുത്തുകമസാച്യുസെറ്റ്സിലെ ഹാവർഹില്ലിൽ ജനിച്ച ഹിച്ച്‌കോക്ക് ഫ്ലോറിഡയിലെ മിയാമിയിലെ ഒരു ചിക്കൻ ഫാമിലാണ് വളർന്നത്.[1][2] അവർ മിയാമി പാൽമെറ്റോ ഹൈസ്കൂളിൽ പഠിക്കുകയും പിന്നീട് മിയാമി-ഡേഡ് ജൂനിയർ കോളേജിൽ ചേരുകയും അതിനുശേഷം അലബാമ സർവകലാശാലയിൽ കല പഠിക്കുകയും ചെയ്തു.[3][4] യൂണിവേഴ്സിറ്റിയിലെ ജൂനിയറായ അവർ മിസ് യുഎസ്എ കിരീടം നേടിയപ്പോൾ തൻ്റെ ബിരുദം പൂർത്തിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.[5] അവർ ചി ഒമേഗ സോറോറിറ്റിയിലെ അംഗമായിരുന്നു.
പഴക്കൊയ്ത്ത് യന്ത്രത്തിൻ്റെ ഉപജ്ഞാതാവായ വില്യം കാർസണെ 1970-ൽ ഹിച്ച്‌കോക്ക് വിവാഹം കഴിച്ചു. അവർക്ക് ജോനാഥൻ, ക്രിസ്റ്റ്യൻ, വിൽ എന്നീ മൂന്ന് മക്കളും ഏഴ് പേരക്കുട്ടികളും ഉണ്ടായിരുന്നു.[4]
കരിയർ
തിരുത്തുകമുമ്പ് ഫ്ലോറിഡയിലെ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ഹിച്ച്‌കോക്ക് മിസ് യുഎസ്എ 1967 മത്സരത്തിൽ അലബാമയെ പ്രതിനിധീകരിച്ചു. നീന്തൽ വസ്ത്രത്തിലെ ഏറ്റവും മികച്ച പതിനഞ്ചുകാരികളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും മെയ് 22-ന് മിസ് യുഎസ്എ കിരീടം നേടുകയും ചെയ്തു.[6] 1960-ൽ ലിൻഡ ബെമെൻ്റിന് ശേഷം മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ മിസ് യുഎസ്എ ആയി ജൂലൈയിൽ അവർ മാറി.
1968 മെയ് 30-ന് ഇന്ത്യനാപൊളിസ് 500- ലും ഹിച്ച്‌കോക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.
തൻ്റെ പദവി ഉപേക്ഷിച്ചതിന് ശേഷം അവർ ന്യൂയോർക്ക് സിറ്റിയിൽ മോഡലിംഗ് ചെയ്യാൻ ശ്രമിച്ചു പക്ഷേ നഗരത്തിന്നു നിരാശയായി മിയാമിയിലേക്ക് അവർ മടങ്ങി. അവർ അവിടെ ഒരു ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്തു.[3] 1972-ൽ കെറി ആൻ വെൽസ് വിജയിച്ച മിസ് യൂണിവേഴ്സ് 1972 മത്സരത്തിൻ്റെ പന്ത്രണ്ട് ജഡ്ജിമാരുടെ പാനലിപാനലിലെ ഒരാളായിരുന്നു അവർ.[4]
മരണം
തിരുത്തുക2015 ഓഗസ്റ്റ് 16-ന് കാൻസർ ബാധിച്ച് മരിക്കുന്നത് വരെ ഫ്ലോറിഡയിലെ ലേക്ക് വെയിൽസിൽ അവർ താമസിച്ചു. മരിക്കുമ്പോൾ അവർക്ക് 69 വയസ്സായിരുന്നു.[7][8][9]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "New Miss USA sees no big disadvantages from beauty". Herald-Tribune. 1967-05-22.
- ↑ "Miss USA Not the Prettiest". The Evening Independent. 1967-05-22.
- ↑ 3.0 3.1 "Miss Universe is first from USA since 1960". The Lewiston Daily Sun. 1967-07-17.
- ↑ 4.0 4.1 4.2 Gessner, Miriam (1977-03-06). "Former Miss USA Uses Intelligence, Common Sense to Make Good Impression". Lakeland Ledger.
- ↑ Turner, Steve (1983-10-07). "Miss Universe '67 in '83 Remains Picture of Poise". Lakeland Ledger.
- ↑ Tucker, William (1967-05-18). "Oregon, Virginia Lead Miss USA Beauty Pack". The Miami News.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Grogan, Mike (2005-12-15). "Dream Village's Christmas Gala in Loughman Raises More Than $15,000 for Charity". The Reporter. Archived from the original on 2020-09-26. Retrieved August 18, 2015.
- ↑ Muerte de Sylvia Hitchcock, laprensa.hn; accessed August 18, 2015.(in Spanish)
- ↑ "Sylvia Hitchcock, former Miss Universe from USA, is no more", thegreatpageantcommunity.com, August 17, 2015; accessed August 18, 2015.