സിൽവിയ കാർട്ട്റൈറ്റ്
ഡേം സിൽവിയ റോസ് കാർട്ട്റൈറ്റ് PCNZM DBE QSO DStJ(née പൗൾട്ടർ, ജനനം: 7 നവംബർ 1943) ഒരു ന്യൂസിലാൻഡ് നിയമജ്ഞയാണ്. 2001 മുതൽ 2006 വരെ ന്യൂസിലാൻഡിന്റെ 18-ാമത് ഗവർണർ ജനറലായിരുന്നു. കാതറിൻ ടിസാർഡിനുശേഷം ആ ഓഫീസിൽ നിയമിതയായ രണ്ടാം വനിതയായി.
Dame Silvia Cartwright | |
---|---|
18th Governor-General of New Zealand | |
ഓഫീസിൽ 4 April 2001 – 4 August 2006 | |
Monarch | Elizabeth II |
പ്രധാനമന്ത്രി | Helen Clark |
മുൻഗാമി | Sir Michael Hardie Boys |
പിൻഗാമി | Sir Anand Satyanand |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Silvia Rose Poulter 7 നവംബർ 1943 Dunedin, New Zealand |
പങ്കാളി | Peter Cartwright |
അൽമ മേറ്റർ | University of Otago |
ആദ്യകാലജീവിതം
തിരുത്തുകഒട്ടാഗോ ഗേൾസ് ഹൈസ്കൂളിലെ മുൻ വിദ്യാർഥിനിയായിരുന്നു. കാർട്ട് റൈറ്റ്. ഒട്ടാഗോ സർവകലാശാലയുടെ ബിരുദധാരിയായ സിൽവിയ 1967- ൽ എൽ.എൽ.ബി. ബിരുദം നേടി.
പൊതുജീവിതം
തിരുത്തുക1989-ൽ അവർ ആദ്യത്തെ വനിതാ ചീഫ് ജുഡീഷ്യൽ ജഡ്ജിയായി. 1993- ൽ ഹൈക്കോടതിയിൽ നിയമിക്കപ്പെട്ട ആദ്യത്തെ വനിതയായി.[1]
കാർട്ട്‌റൈറ്റ് അന്വേഷണം എന്നറിയപ്പെടുന്ന ഓക്ക്‌ലാൻഡിലെ ദേശീയ വനിതാ ആശുപത്രിയിൽ സെർവിക്കൽ ക്യാൻസറുമായും അതിന്റെ ചികിത്സയുമായും ബന്ധപ്പെട്ട 1988-ലെ അന്വേഷണത്തിന് കാർട്ട് റൈറ്റ് അധ്യക്ഷത വഹിച്ചു. കാർട്ട് റൈറ്റ് മുമ്പ് സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1] സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഓപ്ഷണൽ പ്രോട്ടോക്കോൾ ടു ദ കൺവെൻഷൻ ഓൺ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗെയിസ്റ്റ് വുമൺ ഉടമ്പടി തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
2007-ൽ, ഒരു അഭിഭാഷകനെന്ന നിലയിൽ കാർട്ട് റൈറ്റിന്റെ പ്രവർത്തനത്തിന് അംഗീകാരമായി. ഓക്ക്ലാൻഡ് വിമൻ ലോയേഴ്സ് അസോസിയേഷൻ ഡാം സിൽവിയ കാർട്ട് റൈറ്റ് ലെക്ചർ സീരീസ് എന്നറിയപ്പെടുന്ന ഒരു പ്രഭാഷണം ആരംഭിച്ചു.[2]
ന്യൂസിലാന്റ് ഗവർണർ ജനറൽ
തിരുത്തുകന്യൂസിലാന്റ് ഗവർണർ ജനറലായി കാർട്ട് റൈറ്റിന്റെ കാലാവധി 2001 ഏപ്രിൽ 4 മുതൽ 2006 ഓഗസ്റ്റ് 4 വരെയായിരുന്നു. ആനന്ദ് സത്യാനന്ദ് 2006 ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് പിൻഗാമിയായി. ഇടക്കാലത്ത് ചീഫ് ജസ്റ്റിസ് ഡേം സിയാൻ ഏലിയാസ് സർക്കാറിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു (ആക്ടിംഗ് ഗവർണർ ജനറൽ).
ശൈലികളും അംഗീകാരങ്ങളും
തിരുത്തുക1989-ൽ അവർ ഒരു ഡേം കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ നിർമ്മിച്ചു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ശേഷം, ജീവിതത്തിന് "ആദരണീയമായ" ശൈലി ഉപയോഗിച്ചു. 2001-ൽ ന്യൂസീലൻഡ് ഓർഡർ ഓഫ് മെരിറ്റിന്റെ പ്രിൻസിപൽ കമ്പാനിയനായിരുന്നു. 2006 ഓഗസ്റ്റ് 2-ന് പാർലമെന്റിലെ ഒരു ഫേർവെല്ലിൽ അവർക്ക് QSOഅവാർഡ് നൽകി.
- Her Honour Judge Silvia Rose Cartwright (1987–1989)
- Her Honour Chief Judge Dame Silvia Rose Cartwright DBE (1989–1993)
- The Hon. Justice Dame Silvia Rose Cartwright DBE (1993–2001)
- The Hon. Justice Dame Silvia Rose Cartwright PCNZM, DBE (2001–2001)
- Her Excellency The Hon. Dame Silvia Rose Cartwright PCNZM, DBE, Governor-General of New Zealand (2001–2006)
- Her Excellency The Hon. Dame Silvia Rose Cartwright PCNZM, DBE, QSO, Governor-General of New Zealand (2006–2006)
- The Hon. Dame Silvia Rose Cartwright PCNZM, DBE, QSO (2006–)
കാർട്ട് റൈറ്റ് അന്താരാഷ്ട്ര റൗൾ വാലെൻബെർഗ് ഫൗണ്ടേഷന്റെ ഓണററി അംഗവും അമേരിക്കൻ ഐക്യനാടുകളിലെ ഹേസ്റ്റിംഗ്സ് സെന്ററിലെ ഒരു ബയോഎത്തിക് ഗവേഷണ സ്ഥാപനത്തിന്റെ ഫെല്ലോയും ആയിരുന്നു.
സ്വകാര്യ ജീവിതം
തിരുത്തുകCNZM, QSO, പീറ്റർ കാർട്ട്റൈറ്റിനെ വിവാഹം ചെയ്തു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "PM welcomes Governor-General-designate" (Press release). New Zealand Government. 24 August 2000. Retrieved 7 August 2010.
- ↑ Auckland District Law Society – Law News (6 July 2007). "Dame Silvia – making a difference to our world". Archived from the original on 27 September 2007. Retrieved 11 July 2007.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Notice of extension of term (govt.nz) ("Prime Minister Helen Clark said The Queen had agreed to extend the Governor-General's term until 4 August 2006.")