സിർക
ലാറ്റിൻ ഭാഷയിൽ ഏകദേശം എന്നർത്ഥം വരുന്ന ഒരു പദമാണ് സിർക (Circa). മിക്കവാറും ഇതിനെ ചുരുക്കി c., ca., ca, circ., cca. എന്നെല്ലാം എഴുതാറുണ്ട്. പല യൂറോപ്പിയൻ ഭാഷകളിലും ഈ വാക്കു ഉണ്ട്. മിക്കവാറും ഒരുതിയതിയെപ്പറ്റി പറയുമ്പോഴാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.[1] തിയതി കൃത്യമായി അറിയാത്ത ചരിത്രസംഭവങ്ങളെപ്പറ്റി എഴുതുമ്പോൾ സിർക വ്യാപകമായി ഉപയോഗിക്കുന്നു. ഒരു കാലത്തെ കാണിക്കുമ്പോൾ കൃത്യമായി അറിയാത്ത ഓരോ തിയതിക്കുമുൻപിലും ഇത് ഉപയോഗിക്കുന്നു.
ഉദാഹരണങ്ങൾ
- 1732–1799 അല്ലെങ്കിൽ 1732–99: രണ്ടുവർഷങ്ങളും, കൃത്യമായി അറിയുന്ന അവസരത്തിൽ.
- c. 1732 – 1799: അവസാനവർഷം മാത്രം കൃത്യമായി അറിയുമ്പോൾ; തുടങ്ങിയ തിയതിയെപ്പറ്റി ഏകദേശ അറിവേയുള്ളൂ.
- 1732 – c. 1799: തുടങ്ങിയ വർഷം കൃത്യമായി അറിയാം, അവസാന വർഷം ഏകദേശമാണ്.
- c. 1732c. 1799: തുടക്കവും ഒടുക്കവും കൃത്യമല്ല.
ഇതും കാണുക
തിരുത്തുക- Floruit
അവലംബം
തിരുത്തുക- ↑ "circa". Dictionary.com. Retrieved 16 July 2010.