സിൻട്ര, (Portuguese pronunciation: [ˈsĩtɾɐ]) പോർച്ചുഗലിലെ ഗ്രാൻറെ ലസ്ബോവ ഉപവിഭാഗത്തിന്റെ (ലിസ്ബൺ റീജിയൻ) ഒരു മുനിസിപ്പാലിറ്റിയാണ്. പോർച്ചുഗീസ് റിവേറിയയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. മുനിസിപ്പാലിറ്റിയിൽ രണ്ട് നഗരങ്ങളുണ്ട്: ക്വെലൂസ്, അഗ്വാൽവ-കസെം എന്നിവ. 2011 ലെ കണക്കുകൾ പ്രകാരം, 319.23 ചതുരശ്ര കിലോമീറ്റർ (123.26 ച.മൈൽ) പ്രദേശത്ത് 377,835 ആയിരുന്നു ജനസംഖ്യ. 19-ാം നൂറ്റാണ്ടിലെ റൊമാൻറിക് ആർക്കിടെക്ചർ സ്മാരകങ്ങളുടെ പേരിലാണ് സിൻട്ര അറിയപ്പെടുന്നത്. ഇതിനാലാണ് യുനെസ്കോ ഇത് ലോക പൈതൃകസ്ഥലമായി അംഗീകരിച്ചത്. കെട്ടിടങ്ങളിലും പ്രകൃതിയിലുമുള്ള അതിൻറെ പൈതൃകം, സിൻട്രയുടെ ചരിത്രപരമായ വ്യക്തിത്വത്തിൻറെ ഏറ്റവും ദൃശ്യമായ മുഖമായിരുന്നു. പോർട്ടുഗീസ് സംസ്കാരത്തിൻറെ സാഹിത്യ പാരമ്പര്യത്തിലും ഈ മേഖല ഐതിഹാസികമായി പരാമർശിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ലിസ്ബണിൽനിന്നു ദിനേന അനേകം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്.

Sintra
A view of Sintra's historical centre
A view of Sintra's historical centre
പതാക Sintra
Flag
ഔദ്യോഗിക ചിഹ്നം Sintra
Coat of arms
Coordinates: 38°47′57″N 9°23′18″W / 38.79917°N 9.38833°W / 38.79917; -9.38833
Country Portugal
RegionLisbon
SubregionGrande Lisboa
Metropolitan areaLisbon
DistrictLisbon
Parishes11 (list)
ഭരണസമ്പ്രദായം
 • PresidentBasílio Horta (PS)
വിസ്തീർണ്ണം
 • ആകെ319.23 ച.കി.മീ.(123.26 ച മൈ)
ഉയരം
175 മീ(574 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2011)
 • ആകെ3,77,835
 • ജനസാന്ദ്രത1,200/ച.കി.മീ.(3,100/ച മൈ)
സമയമേഖലWET/WEST (UTC+0/+1)
Postal code
2714
Area code219
PatronSão Pedro
വെബ്സൈറ്റ്http://www.cm-sintra.pt
Cultural Landscape of Sintra
View of Sintra with the tower of the Municipality building
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപോർച്ചുഗൽ Edit this on Wikidata
Area319.23 കി.m2 (3.4362×109 sq ft) [1][2]
മാനദണ്ഡംii, iv, v
അവലംബം723
നിർദ്ദേശാങ്കം38°47′50″N 9°23′26″W / 38.79736°N 9.39042°W / 38.79736; -9.39042
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.cm-sintra.pt

ചരിത്രം

തിരുത്തുക

പെൻഹാ വെർഡെയിൽ മനുഷ്യവാസത്തിൻറെ ആദ്യകാല അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈ അടയാളങ്ങൾ ആദ്യകാല പാലിയോലിത്തിക് കാലത്തെ ഒരു അധിനിവേശത്തെ സാക്ഷ്യപ്പെടുത്തുന്നു.

സാവോ പെഡ്രോ ഡി കനാഫേറിം എന്ന തുറസായ സ്ഥലത്തും അരികിലെ കാസ്റ്റലൊ ഡോസ് മൌറോസ് (Moorish Castle) എന്ന ദേവാലയത്തിലും നിയോലിത്തിക് കാലത്തേതുമായി താരതമ്യപ്പെടുത്താവുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചാം നൂറ്റാണ്ടിലേതെന്നു കരുതുന്ന അലങ്കരിച്ച സെറാമിക്, ചുട്ടെടുത്തമൺപാത്രങ്ങൾ എന്നിവയും ഉൾപ്പെടുന്നു.


ഇരട്ട നഗരങ്ങളും - ഇണനഗരങ്ങളും

തിരുത്തുക

Sintra is twinned with the following cities:

  1. https://www.ine.pt. {{cite web}}: Missing or empty |title= (help)
  2. . National Institute of Statistics https://www.ine.pt/xportal/xmain?xpid=INE&xpgid=ine_indicadores&indOcorrCod=0008350&selTab=tab0. Retrieved 19 സെപ്റ്റംബർ 2018. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സിൻട്ര&oldid=3517003" എന്ന താളിൽനിന്ന് ശേഖരിച്ചത്