സിൻക്ലയർ ലെവിസ്
ഹാരി സിൻക്ലയർ ലെവിസ് (ജീവിതകാലം : ഫെബ്രുവരി 7, 1885 – ജനുവരി 10, 1951),ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. സിൻക്ലയർ ലെവിസ് എന്നു പൊതുവേ അറിയപ്പെടുന്നു. 1930-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കൻ സാഹിത്യകാരനായിത്തീർന്നു അദ്ദേഹം. അമേരിക്കൻ മുതലാളിത്തത്തെക്കുറിച്ചും യുദ്ധങ്ങൾക്കിടയിലെ ഭൌതികവാദത്തെക്കുറിച്ചും ഉൾക്കാഴ്ചയുള്ളതും വിമർശനാത്മകവുമായ വീക്ഷണങ്ങളുള്ള കൃതികളായി അദ്ദേഹത്തിന്റ പല രചനകളും അറിയപ്പെടുന്നു.[1]
സിൻക്ലയർ ലെവിസ് | |
---|---|
ജനനം | സിൻക്ലയർ ലെവിസ് ഫെബ്രുവരി 7, 1885 Sauk Centre, Minnesota, United States |
മരണം | ജനുവരി 10, 1951 Rome, Italy | (പ്രായം 65)
തൊഴിൽ | Novelist, playwright, short story writer |
ദേശീയത | American |
പഠിച്ച വിദ്യാലയം | Yale University |
അവാർഡുകൾ | Nobel Prize in Literature 1930 |
പങ്കാളി | Grace Livingston Hegger (1914–1925) (divorced) Dorothy Thompson (1928–1942) (divorced) |
കുട്ടികൾ | 2 |
കയ്യൊപ്പ് |
ഗ്രേറ്റ് അമേരിക്കൻസ് പരമ്പരയിൽ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി യു.എസ്. പോസ്റ്റൽ സർവീസ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
ജീവിതരേഖ
തിരുത്തുക1885 ഫെബ്രുവരി 7 ൻ മിന്നെസോട്ടയിലെ സൂക്ക് സെൻറർ വില്ലേജിൽ ജനിച്ച സിൻക്ലയർ ലെവിസ്‍ തൻറെ ചെറുപ്പകാലം മുതൽ വായന ഒരു ശീലമാക്കുകയും എപ്പോഴും കയ്യിൽ ഒരു ഡയറി സൂക്ഷിക്കുയും ചെയ്തിരുന്നു. അദ്ദേഹത്തിനു ഫ്രെഡ് (ജനനം: 1875), ക്ലോഡ് (ജനനം:1878) എന്നിങ്ങനെ രണ്ടു സഹോദരന്മാരായിരുന്നു ഉണ്ടായിരുന്നത്. പിതാവ് എഡ്വിൻ ജെ. ലൂയിസ് ഒരു ഡോക്ടറായിരുന്നു. കർശനമായ അച്ചടക്കം നടപ്പാക്കുന്ന പിതാവിന് തൊട്ടാവാടിയും ചുറുചുറുക്കില്ലാത്തവനുമായ മൂന്നാമത്തെ പുത്രനെ പോറ്റിവളർത്തുക അൽപം ദുഷ്കരമായിരുന്നു. ഇതിനിടെ ലെവിസിൻറെ മാതാവായ എമ്മ കെർമോട്ട് ലെവിസ് 1891 ൽ മരണപ്പെടുകയും അടുത്തവർഷം എഡ്വിൻ ലെവിസ് ഇസബെൽ വാർണറെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാനമ്മയുമായുള്ള സഹവാസം കുട്ടിയായ ലെവിസിന് സന്തോഷം നൽകിയിരുന്നു. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ലെവിസിന് കുട്ടിക്കാലത്ത് സുഹൃത്തുകളെ സമ്പാദിക്കുവാൻ സാധിച്ചിരുന്നില്ല. പതിമൂന്നാമത്തെ വയസിൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ ഒരു ഡ്രമ്മർ ബോയ് ആയിത്തീരുക എന്ന ലക്ഷ്യത്തോടെ വീട്ടിൽനിന്ന് നിഷ്ഫലമായ ഒരു ഒളിച്ചോട്ടം നടത്തിയിരുന്നു.[2] ലെവിസ് മതകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ഒരു നിരീശ്വരവാദിയുമായിരുന്നു.[3]1902 ൽ ലെവിസ് ഒരു വർഷത്തേയ്ക്കു വീടുവിട്ടുപോകുകയും യൂലെ സർവകലാശാലയിലെ പ്രവേശനത്തിനുള്ള അംഗീകാരം ലഭിക്കുന്നതിനായി ഒബറിൻ അക്കാദമിയിൽ ചേരുകയും ചെയ്തു. (ഒബെർലിൻ കോളേജിലെ ഒരു നിർവ്വഹണ വിഭാഗമായിരുന്നു യൂലെ സർവ്വകലാശാലാ പ്രവേശനം സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത്) 1903 ൽ അദ്ദേഹത്തിന് യെലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചുവെങ്കിലും 1908 വരെ ബിരുദം ലഭിച്ചിരുന്നില്ല. ഇതിനിടെ ഹെലിക്കോൺ ഹോം കോളനിയിലും, ഈഗിൾവിഡിലെ അപ്റ്റൺ സിൻക്ലയേർസ് ലിവിങ് കോളനിയിലും ജോലി ചെയ്യുവാനും പനാമ സന്ദർശിക്കുവാനും സമയം ചിലവഴിച്ചിരുന്നു. ലെവിസിന്റെ അസാധരണമായ സ്വഭാവവും പെരുമാറ്റ രീതികളും ഉള്ളിലെ ആത്മസംഘർഷങ്ങളും ഒബെർലിനിലും യാലെയിലും അദ്ദേഹത്തിനു സുഹൃത്തുകളെ നേടിയെടുക്കാവാൻ സാധിച്ചിരുന്നില്ല. ചുരുക്കം ചലി വിദ്യാർത്ഥികൾക്കിടയിലും പ്രൊഫസർമാർക്കിടയിലും ചില ദീർഘകാല സൌഹൃദബന്ധങ്ങൾ മാത്രം സ്ഥാപിക്കുവാൻ സാധിച്ചിരുന്നു. അവരിൽ പലരും എഴുത്തുകാരനെന്ന നിലയിലുള്ള ഈ ഭാവിയിലെ വാഗ്ദാനത്തെ അംഗീകരിച്ചിരുന്നു.[4]
ആദ്യകാല സാഹിത്യകൃതികൾ
തിരുത്തുകലെവിസിൻറെ ആദ്യകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട സർഗാത്മക സൃഷ്ടി-റൊമാന്റിക് കവിതയും ഹ്രസ്വചിത്രങ്ങളും- അദ്ദേഹം ഒരു എഡിറ്ററായിരുന്ന യേൽ കൂറന്റിലും യേൽ ലിറ്റററി മാഗസിനിലും പ്രസിദ്ധീകരിച്ചിരുന്നു.
ബിരുദം നേടിയശേഷം ലെവിസ്, ജോലികൾ മാറി മാറി ചെയ്യുകയും പ്രദേശങ്ങളിൽനിന്നു പ്രദേശങ്ങളിലേയ്ക്കു വിവിധ ജോല സംബന്ധമായി നീങ്ങുകയും ചെയ്തു. വിരസതയകറ്റുവാനും ഉപജീവനത്തിനുമായി ഇതിനിടെ ഫിക്ഷൻ കൃതികളെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കാലത്ത് വിവിധ മാഗസിനകൾക്കായി നിരവധി കഥകൾ എഴുതിയിരുന്നു.
ലെവിസിൻറെ ആദ്യ പ്രസിദ്ധീകൃതമായ ഗ്രന്ഥം “Hike and the Aeroplane” ടോം ഗ്രഹാം എന്ന തൂലികാനാമത്തിൽ 1912 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിൻറെ ആദ്യ ഗൌരവസ്വഭാവമുള്ള നോവൽ Our Mr. Wrenn: The Romantic Adventures of a Gentle Man, 1914 ൽ പുറത്തിറങ്ങി. പിന്നീടുള്ള വർഷങ്ങളിൽ “The Trail of the Hawk: A Comedy of the Seriousness of Life” (1915), “The Job” (1917) “The Innocents: A Story for Lovers”, “Free Air (1919) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു.
വിവാഹവും കുടുംബവും
തിരുത്തുക1914 ൽ ലെവിസ്, വോഗ് മാഗസിൻറെ എഡിറ്ററായിരുന്ന ഗ്രെയിസ് ലിവിംഗ്സ്റ്റൺ ഹെഗ്ഗറെ (1887–1981) വിവാഹം കഴിച്ചു. അവരുടെ പുത്രൻറെ പേര് വെൽസ് ലെവിസ് (1917–1944) എന്നായിരുന്നു. ബ്രിട്ടീഷ് ഗ്രന്ഥകാരനായിരുന്ന എച്ച്.ജി. വെൽസിൻറെ പേര്. രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ്. ആർമിയിൽ സേവനം ചെയ്തുകൊണ്ടിരിക്ക് വെൽസ് ലെവിസ് കൊല്ലപ്പെട്ടിരുന്നു. 1925 ൽ ലെവിസ് വിവാഹബന്ധം ഒഴിയുകയും 1928 മെയ് 14 ന് ഒരു രാഷ്ട്രീയ ന്യസ്പേപ്പർ ലേഖികയായ ഡൊറോത്തി തോംസണെ വിവാഹം കഴിച്ചു. പിന്നീട് 1928 ൽ അദ്ദേഹം ഡോറോത്തിയുമായി ചേർന്ന് വെർമോണ്ടിലെ ഗ്രാമീണമേഖലയിൽ ഒരു വീടുവാങ്ങി. അവർക്ക് മൈക്കേൾ ലെവിസ് (ജനനം : 1930) എന്ന പുത്രനുമുണ്ടായിരുന്നു. 1937 ൽ ഈ ബന്ധം അവസാനിക്കുകയും 1942 ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു. അദ്ദേഹത്തിൻറെ പുത്രനായ മൈക്കിൽ ലെവിസ് ഒരു നടനായിരുന്നു. മദ്യപാനത്തിനടിമയായിരുന്ന മൈക്കേൾ 1975 ൽ മരണമടഞ്ഞിരുന്നു. മൈക്കേളിന് ബർണാഡെറ്റെ നാൻസെ എന്ന പത്നിയിൽ ജോൺ ഫോള്, ഗ്രിഗറി ക്ലോഡ് എന്നിങ്ങനെ രണ്ടു പുത്രന്മാരും മറ്റൊരു പത്നിയായ വലേറി കാർഡ്യൂവിൽ ലെസ്‍ലി എന്ന പെൺകുട്ടിയുമാണുണ്ടായിരുന്നത്.
വാണിജ്യവിജയം
തിരുത്തുകവാഷിംഗ്ടൺ ടി.സി.യിലേയ്ക്കു കുടിയേറിയതിനുശേഷം ലെവിസ് എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 1916 ൻറെ തുടക്കത്തിൽ ഒരു ചെറുനഗരത്തലെ ജീവിത്തെക്കുറിച്ച് ജീവൻ തുടിക്കുന്ന ഒരു നോവലെഴുതുന്നതിനായി അദ്ദേഹം കുറിപ്പുകൾ എഴുതിക്കൊണ്ടിരുന്നു. 1920 കളുടെ മദ്ധ്യത്തിലും ഈ നോവലിൻറ രചനയിൽ മുഴുകിയിരുന്നു. ഈ നോവൽ മെയിൻ സ്ട്രീറ്റ് എന്ന പേരിൽ 1920 ഒക്ടോബർ 23 ന് പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ മാർക്ക് സ്ക്കോറർ എഴുതിയത്, മെയിൻ സ്ട്രീറ്റിന്റെ അസാമാന്യ വിജയം "ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ പ്രസിദ്ധീകരണ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു എന്നാണ്. ലൂയിസിന്റെ ഏജന്റ് 25,000 കോപ്പികളെങ്കിലും വിറ്റഴിക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. എന്നാൽ ആദ്യ ആറുമാസത്തിൽ ഈ നോവൽ 180,000 പകർപ്പുകൾ വിറ്റു തീരുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ, വിൽപന രണ്ട് മില്യണായി ഉയർന്നതായി കണക്കാക്കപ്പെടുകയും ചെയ്തു. ജീവചരിത്രകാരനായ റിച്ചാഡ് ലിങ്മാന്റെ അഭിപ്രായത്തിൽ, "മെയി സമ്പന്നമാക്കി, അത് ഏതാണ്ട് 3 ദശലക്ഷം ഡോളർ വരും.
ലൂയിസിന്റെ ഏജന്റ് 25,000 കോപ്പികൾ വിറ്റഴിച്ചുവെന്നതിൽ ഏറ്റവും ശുഭപ്രതീക്ഷയാണുണ്ടായത്
ആദ്യ ആറുമാസത്തിൽ പ്രധാന സ്ട്രീറ്റ് 180,000 പകർപ്പുകൾ വിറ്റു ഏതാനും വർഷങ്ങൾക്കുള്ളിൽ, വിൽപന രണ്ട് മില്യണായി കണക്കാക്കപ്പെടുന്നു. ജീവചരിത്രകാരനായ റിച്ചാഡ് ലിങ്മാന്റെ അഭിപ്രായത്തിൽ, "മെയിൻ സ്ട്രീറ്റ്” ലെവിസിനെ അതിസമ്പന്നമാക്കി, ഏതാണ്ട് 3 ദശലക്ഷം ഡോളർ വരുമാനം നേടിയെന്നു കണക്കാക്കപ്പെടുന്നു.
നോബൽ പ്രൈസ്
തിരുത്തുക1930 ൽ ലെവിസിന് സാഹിത്യത്തിനുള്ള നോബൽ പ്രൈസ് ലഭിച്ചു. ഇത് അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഒരു എഴുത്തുകാരന് ആദ്യമായിട്ടാണ് ഇത് ലഭിക്കുന്നത്. ഇതിനുശേഷം സ്വീഡിഷ് സാഹിത്യകാരനായിരുന്ന ഹെൻട്രിക് ഷുക്ക് അദ്ദേഹത്തെ സ്വീഡിഷ് അക്കാദമിയിലേയ്ക്കു നാമനിർദ്ദേശം ചെയ്തു. തൻറെ നോബൽ പ്രഭാഷണത്തിൽ അദ്ദേഹം സമകാലികരായിരുന്ന തിയോഡോർ ഡ്രേസർ, വില്ല കാഥർ, ഏണസ്റ്റ് ഹെമിംഗ്വേ എന്നിവരെ പ്രശംസിച്ചിരുന്നു.
പിൽക്കാല ജീവിതം
തിരുത്തുകനോബൽ പ്രൈസ് ലഭിച്ചതിനുശേഷം ലെവിസ 11 നോവലുകളെഴുതിയിരുന്നു. ഇതിൽ പത്തെണ്ണം അദ്ദേഹത്തിൻറെ ജീവിതകാലത്തു പുറത്തുവന്നിരുന്നു. ഇതിൽ ഏറ്റവും ഓർമ്മിക്കപ്പെടുന്ന നോവൽ 1935 ലെ “It Can't Happen Here” ആണ്.
മരണം.
തിരുത്തുക1951 ജനുവരി 10 ന് 65 വയസുപ്രായത്തിൽ അമിതമദ്യപാനം കാരണമായി F ലെവിസ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ശവദാഹം നടത്തുകയും അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ സൂക്ക് സെൻററിൽ സംസ്കരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ അവസാനത്തെ നോവലായ “വേൾഡ് സോ വൈഡ്” 1951 ൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടു.
രചനകൾ
തിരുത്തുകനോവലുകൾ
തിരുത്തുക- 1912: Hike and the Aeroplane (juvenile, as Tom Graham)
- 1914: Our Mr. Wrenn: The Romantic Adventures of a Gentle Man
- 1915: The Trail of the Hawk: A Comedy of the Seriousness of Life
- 1917: The Job: An American Novel
- 1917: The Innocents: A Story for Lovers
- 1919: Free Air Serialized in The Saturday Evening Post, May 31, June 7, June 14 and 21, 1919
- 1920: Main Street: The Story of Carol Kennicott
- 1922: Babbitt Excerpted in Hearst's International, October 1922
- 1925: Arrowsmith
- 1926: Mantrap Serialized in Collier's, February 20, March 20 and April 24, 1926
- 1927: Elmer Gantry
- 1928: The Man Who Knew Coolidge: Being the Soul of Lowell Schmaltz, Constructive and Nordic Citizen''
- 1929: Dodsworth
- 1933: Ann Vickers Serialized in Redbook, August, November and December 1932
- 1934: Work of Art
- 1935: It Can't Happen Here
- 1938: The Prodigal Parents
- 1940: Bethel Merriday
- 1943: Gideon Planish
- 1943: Harri serialized in Good Housekeeping, August, September 1943 ISBN 978-1523653508
- 1945: Cass Timberlane: A Novel of Husbands and Wives Appeared in Cosmopolitan, July 1945.
- 1947: Kingsblood Royal
- 1949: The God-Seeker
- 1951: World So Wide (posthumous)
ചെറുകഥകൾ
തിരുത്തുക- 1907: "That Passage in Isaiah", The Blue Mule, May 1907
- 1907: "Art and the Woman", The Gray Goose, June 1907
- 1911: "The Way to Rome", The Bellman, May 13, 1911
- 1915: "Commutation: $9.17", The Saturday Evening Post, October 30, 1915
- 1915: "The Other Side of the House", The Saturday Evening Post, November 27, 1915
- 1916: "If I Were Boss", The Saturday Evening Post, January 1 and 8, 1916
- 1916: "I'm a Stranger Here Myself", The Smart Set, August 1916
- 1916: "He Loved His Country", Everybody's Magazine, October 1916
- 1916: "Honestly If Possible", The Saturday Evening Post, October 14, 191
- 1917: "Twenty-Four Hours in June", The Saturday Evening Post, February 17, 1917
- 1917: "The Innocents", Woman's Home Companion, March 1917
- 1917: "A Story with a Happy Ending", The Saturday Evening Post, March 17, 1917
- 1917: "Hobohemia", The Saturday Evening Post, April 7, 1917
- 1917: "The Ghost Patrol", The Red Book Magazine, June 1917 Adapted for the silent film The Ghost Patrol (1923)
- 1917: "Young Man Axelbrod", The Century, June 1917
- 1917: "A Woman by Candlelight", The Saturday Evening Post, July 28, 1917
- 1917: "The Whisperer", The Saturday Evening Post, August 11, 1917
- 1917: "The Hidden People", Good Housekeeping, September 1917
- 1917: "Joy-Joy", The Saturday Evening Post, October 20, 1917
- 1918: "A Rose for Little Eva", McClure's, February 1918
- 1918: "Slip It to ’Em", Metropolitan Magazine, March 1918
- 1918: "An Invitation to Tea", Every Week, June 1, 1918
- 1918: "The Shadowy Glass", The Saturday Evening Post, June 22, 1918
- 1918: "The Willow Walk", The Saturday Evening Post, August 10, 1918
- 1918: "Getting His Bit", Metropolitan Magazine, September 1918
- 1918: "The Swept Hearth", The Saturday Evening Post, September 21, 1918
- 1918: "Jazz", Metropolitan Magazine, October 1918
- 1918: "Gladvertising", The Popular Magazine, October 7, 1918
- 1919: "Moths in the Arc Light", The Saturday Evening Post, January 11, 1919
- 1919: "The Shrinking Violet", The Saturday Evening Post, February 15, 1919
- 1919: "Things", The Saturday Evening Post, February 22, 1919
- 1919: "The Cat of the Stars", The Saturday Evening Post, April 19, 1919
- 1919: "The Watcher Across the Road", The Saturday Evening Post, May 24, 1919
- 1919: "Speed", The Red Book Magazine, June 1919
- 1919: "The Shrimp-Colored Blouse", The Red Book Magazine, August 1919
- 1919: "The Enchanted Hour", The Saturday Evening Post, August 9, 1919
- 1919: "Danger — Run Slow", The Saturday Evening Post, October 18 and 25, 1919
- 1919: "Bronze Bars", The Saturday Evening Post, December 13, 1919
- 1920: "Habaes Corpus", The Saturday Evening Post, January 24, 1920
- 1920: "Way I See It", The Saturday Evening Post, May 29, 1920
- 1920: "The Good Sport", The Saturday Evening Post, December 11, 1920
- 1921: "A Matter of Business", Harper’s, March 1921
- 1921: "Number Seven to Sagapoose", The American Magazine, May 1921
- 1921: "The Post-Mortem Murder", The Century, May 1921
- 1923: "The Hack Driver", The Nation, August 29, 1923
- 1929: "He Had a Brother", Cosmopolitan, May 1929
- 1929: "There Was a Prince", Cosmopolitan, June 1929
- 1929: "Elizabeth, Kitty and Jane", Cosmopolitan, July 1929
- 1929: "Dear Editor", Cosmopolitan, August 1929
- 1929: "What a Man!", Cosmopolitan, September 1929
- 1929: "Keep Out of the Kitchen", Cosmopolitan, October 1929
- 1929: "A Letter from the Queen", Cosmopolitan, December 1929
- 1930: "Youth", Cosmopolitan, February 1930
- 1930: "Noble Experiment", Cosmopolitan, August 1930
- 1930: "Little Bear Bongo", Cosmopolitan, September 1930 Adapted for the animated feature film Fun and Fancy Free (1947)
- 1930: "Go East, Young Man", Cosmopolitan, December 1930
- 1931: "Let’s Play King", Cosmopolitan, January, February and March 1931
- 1931: "Pajamas", Redbook, April 1931
- 1931: "Ring Around a Rosy", The Saturday Evening Post, June 6, 1931
- 1931: "City of Mercy", Cosmopolitan, July 1931
- 1931: "Land", The Saturday Evening Post, September 12, 1931
- 1931: "Dollar Chasers", The Saturday Evening Post, October 17 and 24, 1931
- 1935: "The Hippocratic Oath", Cosmopolitan, June 1935
- 1935: "Proper Gander", The Saturday Evening Post, July 13, 1935
- 1935: "Onward, Sons of Ingersoll!", Scribner’s, August 1935
- 1936: "From the Queen", Argosy, February 1936
- 1941: "The Man Who Cheated Time", Good Housekeeping, March 1941
- 1941: "Manhattan Madness", The American Magazine, September 1941
- 1941: "They Had Magic Then!", Liberty, September 6, 1941
- 1943: "All Wives Are Angels", Cosmopolitan, February 1943
- 1943: "Nobody to Write About", Cosmopolitan, July 1943
- 1943: "Green Eyes—A Handbook of Jealousy", Cosmopolitan, September and October 1943
സിൻക്ലയർ ലെവിസിൻറെ ചെറുകഥകൾ (1904–1949)
തിരുത്തുകSamuel J. Rogal edited The Short Stories of Sinclair Lewis (1904–1949), a seven-volume set published in 2007 by Edwin Mellen Press. The first attempt to collect all of Lewis's short stories.[5]
- Volume 1 (June 1904 – January 1916) ISBN 9780773454873
- Volume 2 (August 1916 – October 1917) ISBN 9780773454897
- Volume 3 (January 1918 – February 1919) ISBN 9780773454910
- Volume 4 (February 1919 – May 1921) ISBN 9780773454194
- Volume 5 (August 1923 – April 1931) ISBN 9780773453562
- Volume 6 (June 1931 – March 1941) ISBN 9780773453067
- Volume 7 (September 1941 – May 1949) ISBN 9780773452763
ലേഖനങ്ങൾ
തിരുത്തുക- 1915: "Nature, Inc.", The Saturday Evening Post, October 2, 1915
- 1917: "For the Zelda Bunch", McClure's, October 1917
- 1918: "Spiritualist Vaudeville", Metropolitan Magazine, February 1918
- 1919: "Adventures in Autobumming: Gasoline Gypsies", The Saturday Evening Post, December 20, 1919
- 1919: "Adventures in Autobumming: Want a Lift?", The Saturday Evening Post, December 27, 1919
- 1920: "Adventures in Autobumming: The Great American Frying Pan", The Saturday Evening Post, January 3, 1920
നാടകങ്ങൾ
തിരുത്തുക- 1919: Hobohemia
- 1934: Jayhawker: A Play in Three Acts (with Lloyd Lewis)
- 1936: It Can't Happen Here (with John C. Moffitt)
- 1938: Angela Is Twenty-Two (with Fay Wray) Adapted for the feature film This Is the Life (1944)
തിരക്കഥ
തിരുത്തുക- 1943: Storm In the West (with Dore Schary – unproduced)[6]
പദ്യങ്ങൾ
തിരുത്തുക- 1907: "The Ultra-Modern", The Smart Set, July 1907
- 1907: "Dim Hours of Dusk", The Smart Set, August 1907
- 1907: "Disillusion", The Smart Set, December 1907
- 1909: "Summer in Winter", People’s Magazine, February 1909
- 1912: "A Canticle of Great Lovers", Ainslee's Magazine, July 1912
പുസ്തകങ്ങൾ
തിരുത്തുക- 1915: Tennis As I Play It (ghostwritten for Maurice McLoughlin)[7]
- 1926: John Dos Passos' Manhattan Transfer
- 1929: Cheap and Contented Labor: The Picture of a Southern Mill Town in 1929
- 1935: Selected Short Stories of Sinclair Lewis
- 1952: From Main Street to Stockholm: Letters of Sinclair Lewis, 1919–1930 (edited by Alfred Harcourt and Oliver Harrison)
- 1953: A Sinclair Lewis Reader: Selected Essays and Other Writings, 1904–1950 (edited by Harry E. Maule and Melville Cane)
- 1962: I'm a Stranger Here Myself and Other Stories (edited by Mark Schorer)
- 1962: Sinclair Lewis: A Collection of Critical Essays (edited by Mark Schorer)
- 1985: Selected Letters of Sinclair Lewis (edited by John J. Koblas and Dave Page)
- 1997: If I Were Boss: The Early Business Stories of Sinclair Lewis (edited by Anthony Di Renzo)
- 2000: Minnesota Diary, 1942–46 (edited by George Killough)
- 2005: Go East, Young Man: Sinclair Lewis on Class in America (edited by Sally E. Parry)
- 2005: The Minnesota Stories of Sinclair Lewis (edited by Sally E. Parry)
അവലംബം
തിരുത്തുക- ↑ "Sinclair Lewis at Biography.com". Archived from the original on 2013-02-04. Retrieved 2017-04-27.
- ↑ Schorer, 3–22.
- ↑ Kauffman, Bill. America First!: Its History, Culture, and Politics. Amherst, NY: Prometheus, 1995. Print. "Sinclair Lewis was...town atheist..." Pg. 118
- ↑ Schorer, 47–136
- ↑ "The Short Stories of Sinclair Lewis (1904–1949)". Edwin Mellen Press. Retrieved December 31, 2013.
- ↑ Lewis, Sinclair; Schary, Dore (1963). Storm In the West. New York: Stein and Day.
- ↑ Pastore, Stephen R., Sinclair Lewis: A Descriptive Bibliography, New Haven, YALEbooks, 1997, pp.323–5.