സിസ്റ്റേസി കുടുംബത്തിലെ വാർഷിക ലിഗ്നസ് സസ്യമാണ് സിസ്റ്റസ് സാൽ‌വിഫോളിയസ്. സേജ്-ലീവ്ഡ് റോക്ക്-റോസ്,[1] സാൽ‌വിയ സിസ്റ്റസ് [2] അല്ലെങ്കിൽ ഗല്ലിപ്പോളി റോസ്, എന്നീ പേരുകളിലും അറിയപ്പെടുന്നു.

സിസ്റ്റസ് സാൽ‌വിഫോളിയസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Cistaceae
Genus: Cistus
Species:
C. salviifolius
Binomial name
Cistus salviifolius

വിവരണം തിരുത്തുക

സിസ്റ്റസ് സാൽ‌വിഫോളിയസിന് കട്ടിയുള്ള രോമങ്ങൾ പൊതിഞ്ഞ കാണ്ഡം കാണപ്പെടുന്നു. ഈ കുറ്റിച്ചെടി ശരാശരി 30–60 സെന്റീമീറ്റർ (12–24 ഇഞ്ച്) അല്ലെങ്കിൽ പരമാവധി 100 സെന്റീമീറ്റർ (39 ഇഞ്ച്) ഉയരത്തിൽ എത്തുന്നു. ഓവൽ ആകൃതിയിലുള്ള പച്ച ഇലകൾക്ക് 1 മുതൽ 4 സെന്റീമീറ്റർ വരെ നീളവും ചെറിയ ഇലഞെട്ടിന് 2-4 മില്ലീമീറ്റർ നീളവും കാണപ്പെടുന്നു.[3]

പൂങ്കുലകളിൽ ഒന്നോ അതിലധികമോ വൃത്താകൃതിയിലുള്ള പുഷ്പങ്ങൾ, നീളമുള്ള തണ്ടുകളിൽ ഇലയുടെ കക്ഷങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. അഞ്ച് വെളുത്ത ദളങ്ങൾക്ക് ചുവട്ടിൽ മഞ്ഞ പുള്ളിയും 4-6 സെന്റിമീറ്റർ വ്യാസമുള്ള ഒരു കൊറോളയും മഞ്ഞ കേസരങ്ങളിൽ ധാരാളം മഞ്ഞ പരാഗരേണുക്കളും കാണപ്പെടുന്നു. ഷട്പദപരാഗണം നടത്തുന്ന പ്രാണികളിൽ പ്രത്യേകിച്ച് തേനീച്ചകളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്. ഏപ്രിൽ മുതൽ മെയ് വരെ ഇവ പൂവിടുന്നു. ഫലം 5-7 മില്ലീമീറ്റർ നീളമുള്ള പഞ്ചഭുജം ആകൃതിയിലുള്ള കാപ്സ്യൂളാണ്[3].

ചിത്രശാല തിരുത്തുക

Synonyms തിരുത്തുക

  • Cistus macrocalyx Sennen & Pau
  • Cistus paui Sennen
  • Cistus salomonis Sennen & Malag.
  • Cistus salviifolius [β] macrocalyx Willk.
  • Cistus salviifolius [1] brevipedunculatus Willk.
  • Cistus salviifolius [2] longipedunculatus Willk.
  • Cistus salviifolius [alfa] vulgaris Willk.
  • Cistus salviifolius [delta] biflorus Willk.
  • Cistus salviifolius [epsilon] cymosus Willk.
  • Cistus salviifolius [gamma] grandifolius Willk.
  • Cistus salviifolius var. fissipetalus Sennen
  • Cistus salviifolius var. occidentalis Rouy & Foucaud
  • Cistus salviifolius var. rierae Sennen
  • Cistus salviifolius var. schizocalyx Sennen
  • Cistus salviifolius L.
  • Ledonia peduncularis var. salviifolia (L.) Spach
  • Ledonia peduncularis Spach[4]

Other synonyms reported by The Plant List include:

  • Cistus apricus Timb.-Lagr.
  • Cistus arrigens Timb.-Lagr.
  • Cistus elegans Timb.-Lagr.[5]
  • Cistus fruticans Timb.-Lagr.
  • Cistus humilis Timb.-Lagr.
  • Cistus microphyllus Timb.-Lagr.
  • Cistus platyphyllus Timb.-Lagr.
  • Cistus rhodanensis Timb.-Lagr.
  • Cistus sideritis C.Presl
  • Cistus velutinus Timb.-Lagr.

അവലംബം തിരുത്തുക

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 25 January 2015. Retrieved 17 October 2014.
  2. "Cistus salviifolius". Natural Resources Conservation Service PLANTS Database. USDA. Retrieved 17 January 2016.
  3. 3.0 3.1 Pignatti S. - Flora d'Italia – Edagricole – 1982. Vol. II, pag. 122.
  4. Synonyms in Anthos
  5. Timb.-Lagr. Rev. Bot. Bull. Mens. 10: 70 1892

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക