സിസേർ ബോർജിയ
നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്നു സിസേർ ബോർജിയ (ജനനം: 1475 സെപ്തംബർ 13 അല്ലെങ്കിൽ 1476 ഏപ്രിൽ; മരണം 1507 മാർച്ച് 12)[1] . അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടേയും അദ്ദേഹത്തിന്റെ ദീർഘകാലകാമുകി കറ്റാനിയിലെ വന്നോസയുടേയും മകനായിരുന്നു സിസേർ. ലുക്രീഷിയ ബോർജിയ, ജിയോവാനി ബോർജിയ, ഗിയോഫ്രെ ബോർജിയ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളും അറിയപ്പെടാത്ത അമ്മമാരിൽ പിറന്ന ഡോൺ പെദ്രോ ലൂയി ഡി ബോർജ, ഗിരോലാമ ഡി ബോർജ എന്നിവർ അർത്ഥസഹോദരങ്ങളും ആയിരുന്നു.
സിസേർ ബോർജിയ | |
---|---|
വാലന്റീനോയിസിലെ പ്രഭു | |
ഭരണകാലം | 17 ഓഗസ്റ്റ്1498 – 12 മാർച്ച്1507 |
ഭാര്യ(മാർ) | ആൽബ്രെറ്റിലെ ഷാർലറ്റ് |
Issue വാലന്റീനോയിസിലെ പ്രഭ്വിയായ ലൂയി ബോർജിയ | |
പ്രഭു കുടുംബം | ബോർജിയ |
പിതാവ് | അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ |
മാതാവ് | വന്നോസ ദെ കറ്റനെയ് |
ജനനം | 13 സെപ്റ്റംബർ1475 റോം, പേപ്പൽ രാജ്യങ്ങൾ |
മരണം | 12 മാർച്ച് 1507 വിയാന, നവാറെ സാമ്രാജ്യം | (പ്രായം 31)
സംസ്കരിച്ചത് | സാന്താ മരിയ പള്ളി, വിയാന, സ്പെയിൻ |
നീതിനിരപേക്ഷമായ പ്രായോഗിക രാജനീതിക്കു പേരെടുത്തിരുന്ന സീസേർ ബോർജിയ ആണ്, നിക്കോളോ മാക്കിയവെല്ലിയുടെ "ദ പ്രിൻസ്" എന്ന പ്രഖ്യാതരചനയിലെ മാതൃകാ ഭരണാധികാരി.[2]
അവലംബം
തിരുത്തുക- ↑ Maike Vogt-Luerssen: Lucrezia Borgia — The Life of a Pope's Daughter in the Renaissance, 2010, ISBN 978-1-4537-2740-9; p. 13.
- ↑ മാക്കിയവെല്ലിയുടെ പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകCesare Borgia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Life of Cesar Borgia by Raphael Sabatini in "btm" format[പ്രവർത്തിക്കാത്ത കണ്ണി]
- Niccolò Machiavelli. The Prince. classicreader.com.
- Niccolò Machiavelli. "Description of the Methods Adopted by the Duke Valentino When Murdering Vitellozzo Vitelli, Oliverotto da Fermo, the Signor Pagolo, and the Duke di Gravina Orsini". The Prince. classicreader.com.
- Sarah Bradford. "Encyclopedia World Biography". The Prince. www.encyclopedia.com.
- Paul Teverow. "Another Metaphor for Teaching: Machavelli's The Prince". The Prince. EbscoHost.
- DIARIO DE LOS BORJA BORGIA