സിലോട്ടം
സിലോട്ടം Psilotum പന്നൽച്ചെടികൾ പോലുള്ള ട്രക്കിയോഫൈറ്റുകൾ ആകുന്നു. ഇവയെ വിസ്ക് ഫേണുകൾ (whisk ferns) എന്നു വിളിച്ചുവരുന്നു. സിലോട്ടേസി എന്ന കുടുംബത്തിലെ രണ്ടു ജീനസുകളിൽ ഒന്നാണിത്. മറ്റൊന്ന് മെസിപ്ടെറിസ് (Tmesipteris) ആകുന്നു. ഈ രണ്ടു സസ്യങ്ങളും ഏറ്റവും പഴയ സംവഹനവ്യൂഹമുള്ള സസ്യങ്ങളുടെ ജീവിച്ചിരിക്കുന്ന പരമ്പരയാണെന്നാണു കരുതിയിരുന്നത്. എന്നാൽ, ഈയടുത്തകാലത്തു നടന്ന കൂടുതൽ പഠനം ഇതിനെ ഏറ്റവും അടിത്തട്ടിലുള്ള പന്നൽച്ചെടികളുടെ കൂട്ടത്തിലുള്ള ഓഫിയോഗ്ലോസേൽസ് എന്ന ഗ്രൂപ്പിന്റെ അടുത്ത ബന്ധുവായി കണ്ടെത്തി. ഇവയ്ക്ക് യഥാർഥ വേരുകളോ ഇലകളോ അല്ല ഉള്ളത്. തണ്ടിനകത്ത് സംവഹനവ്യൂഹം അടങ്ങിയിട്ടുണ്ട്. രണ്ടു സ്പീഷിസ് സൈലോട്ടവും ഈ സ്പീഷിസ് തമ്മിൽ ചേർന്നുണ്ടായ ഒരു മിശ്രസ്പീഷിസും ആണു കണ്ടെത്തിയിരിക്കുന്നത്. മെറിപ്ടെറിസുമായി ഇവയ്ക്കുള്ള വ്യത്യാസം ഇവയ്ക്ക് അനേകം ശാഖകളുള്ള കാണ്ഡവും രണ്ടിനുപകരം മൂന്നു ലോബുകൾ ഉള്ള സിനാഞ്ചിയവും ആണ്.
Psilotum | |
---|---|
Closeup of Psilotum nudum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
Division: | Pteridophyta |
Class: | Psilotopsida |
Order: | Psilotales |
Family: | Psilotaceae |
Genus: | Psilotum Sw. |
Species | |
|