സിറ്റുയിൻ
ഇന്ത്യൻ കളിരൂപമായ ചതുരംഗത്തിൽ നിന്ന് എട്ടാം നൂറ്റാണ്ടോടെ നേരിട്ട് ഉരുത്തിരിഞ്ഞ ഒരു ചെസ്സ് വകഭേദമാണ് സിറ്റുയിൻ (ബർമ്മീസ്: စစ်တုရင်), അഥവാ ബർമ്മീസ് ചെസ്സ്. സിറ്റ് എന്ന ബർമ്മീസ് വാക്കിനർത്ഥം സൈന്യം അഥവാ യുദ്ധം എന്നാണ്; സിറ്റുയിൻ എന്ന വാക്കിന്റെ തർജ്ജമ സൂചിപ്പിക്കുന്നത് സൈന്യത്തിലെ നാലു് വിഭാഗങ്ങളെയാണ് (ആന, തേര്, കുതിര, കാലാൾ).
ഈ കളി നിലനിൽക്കുന്ന പ്രദേശങ്ങളിൽ പടിഞ്ഞാറൻ (ഇന്റർനാഷണൽ) ചെസ്സിന്റെ സ്വാധീനം നിഴലിക്കുന്നുവെങ്കിലും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇതിനു ജനപ്രീതിയുണ്ട്.[1]
കളിക്കളം
തിരുത്തുക8 റോയും 8 കോളവും ഉൾപ്പെടെ 64 കള്ളികളുള്ളതാണ് സിറ്റുയിൻ കളിക്കളം. ചെസിലേതു പോലെ വ്യത്യസ്ത നിറത്തിലുള്ള കള്ളികളില്ല. കളിക്കളത്തിന്റെ കോണോടുകോണായി sit-ke-myin (ജനറലിന്റെ പാത) എന്ന പേരിൽ രണ്ടു രേഖകളുണ്ട്.
കരുക്കളും അവയുടെ നീക്കങ്ങളും
തിരുത്തുകമരത്തിലും ചിലപ്പോഴൊക്കെ ആനക്കൊമ്പു് പോലുള്ള വസ്തുക്കൾ കൊണ്ടാണ് കരുക്കൾ നിർമ്മിക്കുന്നത്. ഓരോ കരുവിന്റെയും ഉയരം തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കരുക്കളുടെ ഔദ്യോഗിക നിറങ്ങൾ ചുവപ്പും കറുപ്പു മാണ്.
- Min-gyi (രാജാവ്)
- ചെസ്സിലെ രാജാവിനു സമാനം; ഏതു ദിശയിലേക്കും ഒരു കള്ളി നീങ്ങാനാവും.
- Sit-ke (ജനറൽ)
- ചെസ്സിലെ മന്ത്രിയ്ക്ക് സമാനം; കോണോടുകോൺ ഒരു കള്ളി നീങ്ങുന്നു (ഷത്രജ്ഞിലെ ഫെർ കരുവിനെ പോലെ).
- Sin (ആന)
- ചെസ്സിലെ ആനയ്ക്ക് സമാനം; കോണാടുകോൺ ഒരു കള്ളി നീങ്ങുകയോ, ഒരു കള്ളി മുന്നോട്ടു നീങ്ങുകയോ ചെയ്യുന്നു (ഷോഗിയിലെ സിൽവർ ജനറലിനെ പോലെ).
- Myin (കുതിര)
- ചെസ്സിലെ കുതിരയ്ക്ക് സമാനം; രണ്ടു കള്ളി തിരശ്ചീനമായി ചാടി ഒരു കള്ളി കുത്തനെയോ, രണ്ടു കള്ളി കുത്തനെ ചാടി ഒരു കള്ളി തിശ്ചീനമായോ നീങ്ങാം.
- Yahhta (തേര്)
- ചെസ്സിലെ തേരിനു സമാനം; എത്ര കള്ളി വേണമെങ്കിലും കുത്തനെയോ തിശ്ചീനമായോ നീങ്ങാം.
- Nè (ഫ്യൂഡൽ പ്രഭു)
- ചെസ്സിലെ കാലാളുകൾക്ക് സമാനം; ഒരു കള്ളി മുന്നോട്ട് നീങ്ങാം, പക്ഷേ പിന്നിലേയ്ക്ക് വരാനാകില്ല. ചെസ്സിലെ പോലെ, മുന്നിലേയ്ക്ക് ഒരു കള്ളി കോണോടുകോൺ നീക്കി എതിർ കരുവിനെ വെട്ടിയെടുക്കുന്നു.
നിയമങ്ങൾ
തിരുത്തുകകളിയുടെ ആരംഭനിലയിൽ ഫ്യൂഡൽ പ്രഭുക്കൾ (കാലാളുകൾ) മാത്രമാണ് കളിക്കളത്തിൽ ഉണ്ടാവുന്നത്. ചുവന്ന കളിക്കാരനാണ് (ഇവിടെ കാണിച്ചിരിക്കുന്നത് വെളുത്ത കരുക്കളാണ്) ആദ്യവും, പിന്നീട് കറുത്ത കളിക്കാരനും അവരുടെതായ കരുക്കളെ കളിക്കളത്തിൽ, അവരുടെതായ പകുതിയിൽ സജ്ജീകരിക്കുന്നു (sit-tee അഥവാ സേനാവിന്യാസം): അവസാന റാങ്കിലെ ഏത് കള്ളികളിൽ വേണമെങ്കിലും തേരുകളെ വെയ്ക്കാം. ഔദ്യോഗിക മത്സരങ്ങളിൽ കളിക്കാർ അനോന്യം സേനാ വിന്യാസം കാണുന്നതു തടയാൻ ഒരു ചെറിയ കർട്ടൻ കളിക്കളത്തിന്റെ നടുവിൽ ഉപയോഗിക്കാറുണ്ട്. സാധ്യമാകാവുന്ന ഒരു പ്രാരംഭസജ്ജീകരണമാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Pritchard (1994), p. 31
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Sittuyin by Hans L. Bodlaender, The Chess Variant Pages
- Sittuyin, the Burmese Chess by Jean-Louis Cazaux
- Burmese Traditional Chess by Dr. Peter Nicolaus, The Chess Variant Pages
- How to Play Sittuyin Ancientchess.com