ഡെൽഹിയുടെ ചരിത്രത്തെക്കുറിച്ച് വില്യം ഡാൽറിമ്പിൾ എഴുതിയ പുസ്തകമാണ് സിറ്റി ഓഫ് ജിൻസ് (ഇംഗ്ലീഷ്: City of Djinns, പരിഭാഷ: ജിന്നുകളുടെ നഗരം). 1993-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980-കളുടെ അന്ത്യത്തിലെ ഒരു വർഷത്തെ ഡെൽഹി വാസക്കാലത്ത് വിവിധ ചരിത്രവശിഷ്ടങ്ങളിലൂടെയുള്ള സഞ്ചാരത്തെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ഡെൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി ഇതിൽ വിവരിക്കുന്നു.

സിറ്റി ഓഫ് ജിൻസ് - എ യെർ ഇൻ ഡെൽഹി
കർത്താവ്വില്ല്യം ഡാൽറിമ്പിൾ
ചിത്രരചയിതാവ്ഒലീവിയ ഫ്രേസർ
ഭാഷഇംഗ്ലീഷ്
വിഷയംചരിത്രം, യാത്രാവിവരണം
പ്രസിദ്ധീകരിച്ച തിയതി
1993
മുമ്പത്തെ പുസ്തകംIn Xanadu: A Quest
ശേഷമുള്ള പുസ്തകംഫ്രം ദ ഹോളി മൗണ്ടൻ
"https://ml.wikipedia.org/w/index.php?title=സിറ്റി_ഓഫ്_ജിൻസ്&oldid=2334364" എന്ന താളിൽനിന്ന് ശേഖരിച്ചത്