സിറാജ് വഹ്ഹാജ്
അമേരിക്കയിലെ ഒരു മുസ്‌ലിം മതനേതാവാണ് സിറാജ് വഹ്ഹാജ് (അറബി: سراج وهّاج ജനനം , മാർച്ച് 11, 1950). ദ മുസ്‌ലിം അലയൻസ് ഇൻ നോർത്ത് അമേരിക്ക (MANA) എന്ന സംഘടനയുടെ നേതാവാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ പള്ളിയിൽ ഇമാമായ ഇദ്ദേഹം[1][2]. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (ഇസ്ന) വൈസ് പ്രസിഡന്റ് കൂടിയായിരുന്നു സിറാജ് വഹ്ഹാജ്. [3]
സിറാജ് വഹ്ഹാജ് | |
---|---|
ജനനം | ജെഫ്രി കിയേഴ്സ് മാർച്ച് 11, 1950 |
ദേശീയത | അമേരിക്കൻ |
തൊഴിൽ | ഇസ്ലാമിക പണ്ഡിതൻ |
ജീവിതപങ്കാളി(കൾ) | വാദിയ വഹ്ഹാജ് |
വെബ്സൈറ്റ് | sirajwahhaj |
ജീവിതരേഖ
തിരുത്തുക1950 മാർച്ച് 11-ന് ബ്രൂക്ലിനിലാണ് പിൽക്കാലത്ത് സിറാജ് വഹ്ഹാജ് ആയി മാറിയ ജെഫ്രി കിയേഴ്സിന്റെ ജനനം. ആശുപത്രി ജീവനക്കാരായിരുന്നു മാതാപിതാക്കൾ. പ്രദേശത്തെ ബാപ്റ്റിസ്റ്റ് പള്ളിയിലെ സൺഡേ സ്കൂളിൽ തന്റെ കൗമാരപ്രായത്തിൽ തന്നെ അധ്യാപകനായി മാറാൻ ജെഫ്രിക്ക് സാധിച്ചു.[4]
1969-ൽ ജെഫ്രി വിദ്യാഭ്യാസം അവസാനിപ്പിച്ച് നേഷൻ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തിൽ ചേർന്നു. അവിടെ വെച്ച് തന്റെ പേര് ജെഫ്രി 12x എന്നാക്കി മാറ്റി[4]. വെള്ളക്കാരോട് അന്ന് പുലർത്തിയിരുന്ന പകയും വിദ്വേഷവുമെല്ലാം നേഷൻ ഓഫ് ഇസ്‌ലാമിൽ നിന്ന് പകർന്ന് കിട്ടിയതായിരുന്നെന്ന് പിൽക്കാലത്ത് അദ്ദേഹം തിരുത്തുന്നുണ്ട്.[5]
1975-ൽ നേഷൻ ഓഫ് ഇസ്‌ലാമിന്റെ നേതാവായിരുന്ന എലിജാ മുഹമ്മദ് അന്തരിച്ചതോടെ പിൻഗാമിയായി വാരിഥുദ്ദീൻ മുഹമ്മദ് വന്നു. അദ്ദേഹം സംഘടനയെ പുന:സംഘടിപ്പിക്കുകയും വിശ്വാസപരമായി പരമ്പരാഗത സുന്നീ ഇസ്‌ലാമുമായി അടുക്കുകയും ചെയ്തു. അതോടെ ജെഫ്രി 12x, സിറാജ് വഹ്ഹാജ് എന്ന നാമധേയം സ്വീകരിച്ചു കൊണ്ട് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. 1978-ൽ ഇസ്‌ലാം പഠിക്കാനായി അദ്ദേഹം മക്കയിലെ ഉമ്മുൽ ഖുറ സർവ്വകലാശാലയിലെത്തി[5].
അവലംബം
തിരുത്തുക- ↑ Samory Rashid, Black Muslims in the US: History, Politics, and the Struggle of a Community, p 120. ISBN 1137337516
- ↑ Michael Wolfe, Taking Back Islam: American Muslims Reclaim Their Faith, p 139. ISBN 1579549888
- ↑ "Wahhaj, Siraj". The Muslim 500. The Muslim 500. Retrieved 10 September 2015.
- ↑ 4.0 4.1 Paul M. Barrett (2007-02-16). American Islam. Washington Post. Retrieved on 2009-11-08.
- ↑ 5.0 5.1 Dulong, Jessica,The Imam of Bedford-Stuyvesant (archived) from the original Archived 2015-01-07 at the Wayback Machine., May/June 2005, volume 56, number 3. Retrieved November 15, 2009.