ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക
അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇസ്ന. Islamic Society of North America (ISNA), . 1963 ലാണ് ഇസ്‌ന രൂപീകൃതമാകുന്നത്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടേതായ സാഹചര്യങ്ങൾക്കനുസൃതമായി നയരൂപീകരണം നടത്തിയും അമേരിക്കൻ മുസ്ലിം സമൂഹത്തെ ബോധവത്കരിച്ചും 49 വർഷമായി 'ഇസ്‌ന' പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രസിഡന്റ്: ഇമാം മുഹമ്മദ് മാജിദ്. [1] ഇസ്ലാമിക വിഷയങ്ങളെ കൂടാതെ ഉത്തര അമേരിക്കയിലെ ജനകീയ പ്രശ്നങ്ങളിലും മനുഷ്യാവകാശ പ്രശ്നം ഇസ്ന സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നുണ്ട്.[2]
![]() Islamic Society of North America logo | |
ചുരുക്കപ്പേര് | ISNA |
---|---|
രൂപീകരണം | 1963 |
ലക്ഷ്യം | To be unifying Islamic organization and to contribute to the betterment of the Muslim community and society |
ആസ്ഥാനം | Plainfield, Indiana |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | North America |
President | Mohamed Magid |
Affiliations | Muslim Student Association (MSA); the North American Islamic Trust (NAIT); Canadian Islamic Trust (CIT); Muslim Community Association (MCA); American Muslim Social Scientists (AMSS); American Muslim Scientists and Engineers (AMSE); The Elkadri Fund (TEF); Islamic Medical Association (IMA); Islamic Teaching Center (ITC), and Foundation of Internanm,lklikltional Development (FID). |
വെബ്സൈറ്റ് | isna.net |
സംഘടനാ സംവിധാനം തിരുത്തുക
ഒരു പ്രസിഡന്റ്, രണ്ട് വൈസ്പ്രസിഡന്റുമാർ, ഒരു ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കൌൺസിൽ, കൂടിയാലോചനാ സമിതി എന്നിവയാണ് ഇസ്നയുടെ നേതൃഘടന. പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും കനേഡിയനോ അമേരിക്കക്കാരനോ ആവാം. വൈസ്പ്രസിഡന്റ് പദവി ഒരു രാജ്യത്തെ പ്രതിനിധീകരിച്ചാണ്. ഒരു അമേരിക്കകാരൻ, ഒരു കനേഡിയൻ എന്ന രീതിയിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇസ്നയുടെ മജ്ലിസ് ശൂറയി(കൂടിയാലോചനാ സമിതി) ലെ പ്രാതിനിധ്യം ബഹുസ്വരമാണ്. എല്ലാ വിംഗുകളിലെയും ആളുകളുടെ സാന്നിദ്ധ്യം ഇതിൽ ഉറപ്പുവരുത്തുന്നു. കൂടാതെ രൂപീകരണം മുതൽ പ്രസ്ഥാനത്തിന്റെ കൂടെയുള്ള എല്ലാ മെമ്പർമാരും മജ്ലിസ് ശൂറയിലെ അംഗങ്ങളാണ്. സ്റുഡൻസ് വിംഗ്, എഞ്ചിനീയറിംഗ് വിംഗ്, സ്കൂൾ മാനേജ്മെന്റ് വിഭാഗം, ശാസ്ത്രജ്ഞന്മാർ, മീഡിയ വിഭാഗം, വനിതാ സംഘടനകളുടെ നേതാക്കൾ തുടങ്ങിയവയിലെ നേതൃനിരകളും ചേർന്നാണ് മജ്ലിസ് ശൂറ രൂപപ്പെടുത്തിയിരിക്കുന്നത്. [3]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-10.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-13.
- ↑ islampadasala.com
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ISNA Website
- ISNA's Mission and Values Archived 2011-08-09 at the Wayback Machine.