പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനായിരുന്നു ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ(15 ജൂൺ 1932 - 8 മേയ് 2013). ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനായിരുന്നു.

സിയ ഫരീദുദ്ദീൻ ദാഗർ
പശ്ചാത്തല വിവരങ്ങൾ
ജനനം(1932-06-15)ജൂൺ 15, 1932
ഉത്ഭവംഉദയ്പൂർ, രാജസ്ഥാൻ
മരണം8 മേയ് 2013 (80 വയസ്)
വിഭാഗങ്ങൾദ്രുപദ്, ഹിന്ദുസ്ഥാനി സംഗീതം

ജീവിതരേഖ തിരുത്തുക

രാജസ്ഥാനിലെ ഉദയ്പുരിൽ ജനിച്ചു. പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ മകനാണ്. അച്ഛനിൽനിന്ന് ദ്രുപദിന്റെ അടിസ്ഥാന പാഠങ്ങളും വീണാ വാദനവും അഭ്യസിച്ചു. മഹാറാണ ഭുപൽ സിങ്ങിന്റെ കീഴിൽ തുടർ പരിശീലനം നേടി.. അച്ഛന്റെ വിയോഗത്തിനുശേഷം രുദ്രവീണയിലെ പ്രമുഖനായ ചേട്ടൻ ഉസ്താദ് മൊഹീയുദ്ദീൻ ദാഗറിനൊപ്പം ദ്രുപദിന്റെ പ്രചാരത്തിന് വേണ്ടി ഏറെ പരിശ്രമിച്ചു. മുംബൈ ഐ.ഐ.ടി.യിൽ അഞ്ച് വർഷത്തോളം ദ്രുപദ്‌ വിഭാഗം കൈകാര്യം ചെയ്തു. ഭോപ്പാലിൽ ദ്രുപദ് ഗുരുകുൽ സ്ഥാപിച്ച് പ്രവർത്തിച്ചു. പിന്നീട് നവിമുംബൈയിലെ പനവേലിലേക്ക് ഗുരുകുലം മാറ്റി. പ്രശസ്ത രുദ്രവീണാവാദകൻ സിയ മൊഹയുദ്ദീൻ ദാഗർ സഹോദരനാണ്.[1]

ഗുന്ദേച്ചാ സഹോദരങ്ങൾ, ഉദയ് ഭവാൽക്കർ, ഋത്വിക് സന്യാൽ, നിർമാല്യ ഡേ, പ്രമുഖ രുദ്രവീണാ വാദകനായ ബഹാവുദ്ദീൻ ദാഗർ, പ്രമുഖ ചലച്ചിത്രകാരനായ മണി കൗൾ തുടങ്ങി[2] നിരവധി ശിഷ്യന്മാരുണ്ട്.[3]

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ
  • താൻസെൻ സമ്മാൻ
  • ടാഗോർ രത്‌ന അവാർഡ്
  • സംഗീത നാടക അക്കാദമി പുരസ്‌കാരം

അവലംബം തിരുത്തുക

  1. "ദ്രുപത് സംഗീതജ്ഞൻ ഉസ്താദ് സിയ ഫരിദുദ്ദീൻ ദാഗർ അന്തരിച്ചു - See more at: http://www.deshabhimani.com/newscontent.php?id=296381#sthash.E4K7MsJ8.dpuf". ദേശാഭിമാനി. 10 മെയ് 2013. Archived from the original on 2013-05-10. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help); External link in |title= (help)
  2. Anjana Rajan (10 മെയ് 2013). "The force behind Dhrupad's revival". thehindu. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ദ്രുപദ് ഇതിഹാസം ഉസ്താദ് സിയ ഫരീദുദ്ദീൻ". മാതൃഭൂമി. 10 മെയ് 2013. Archived from the original on 2013-05-10. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Dagar, Zia Fariddudin
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1935-06-15
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സിയ_ഫരീദുദ്ദീൻ_ദാഗർ&oldid=3792545" എന്ന താളിൽനിന്ന് ശേഖരിച്ചത്