ഖിൽജി ഭരണകാലത്തെ പ്രധാന ചരിത്രകാരനും ചിന്തകനുമായിരുന്നു സിയാവുദ്ദീൻ ബർണി.(1285–1357).ജലാലുദ്ദീൻ ഡൽഹി സുൽത്താനായി അവരോധിക്കപ്പെടുമ്പോൾ ബർണിയ്ക്ക് കേവലം അഞ്ചു വയസ്സായിരുന്നു പ്രായം.മദ്ധ്യകാലഘട്ട ഭാരതത്തെയും, തുഗ്ലക്ക്,അടിമ വംശ രാജഭരണത്തെയും കുറിച്ച് വ്യക്തമായ ചിത്രം ബർണി തരുന്നുണ്ട്.അദ്ദേഹത്തിന്റെ പിതാവും,പിതാമഹനും ഡൽഹി സുൽത്താനേറ്റിന്റെ കീഴിൽ ഉദ്യോഗസ്ഥരായിരുന്നു[1].അമീർ ഖുസ്രുവിന്റെ അടുത്ത സുഹൃത്തുമായിരുന്നു ബർണി. കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലും അവസാനകാലത്ത് കഴിഞ്ഞുകൂടേണ്ടിവന്ന സിയാവുദ്ദീൻ 1357 ൽ അന്തരിച്ചു.[2]

ബർണിയുടെ കബറിടം
  • സല്വത്-ഇ-കബീർ (The Great Prayer)
  • സാന ഇ മുഹമ്മദി (Praises of Prophet Mohammad)
  • ഹസ്രത് നാമ (Book of Regrets)
  • താരിഖ് ഇ ബർമാകി
  • ഇനായത് നാമ ഇ ഇലാഹി (Book of Gods Gifts)
  • മാശീർ സാദത്ത്(Good Deeds of the Sayyids)
  • ലുബ്ബത്തുൽ താരീഖ്
  1. Mahajan, V.D. (1991, reprint 2007). History of Medieval India, Part I, New Delhi: S. Chand, ISBN 81-219-0364-5, pp.174-6.
  2. A. L. Basham 1958, p. 458.
"https://ml.wikipedia.org/w/index.php?title=സിയാവുദ്ദീൻ_ബർണി&oldid=2687856" എന്ന താളിൽനിന്ന് ശേഖരിച്ചത്